"ലോഹനാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,698 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
ലോഹനാശനത്തെ ചെറുക്കുന്ന വിധം
(ലോഹനാശനം - പുതിയ ലേഖനം)
 
(ലോഹനാശനത്തെ ചെറുക്കുന്ന വിധം)
===വൈദ്യുതവിശ്ലേഷണ പ്രവര്‍ത്തനം===
ലോഹത്തോട് ഒട്ടിയിരിക്കുന്ന മാലിന്യങ്ങളും അപദ്രവ്യങ്ങളും ചിലപ്പോള്‍ മറ്റൊരു ലോഹം തന്നെയും ഇലക്ട്രോഡുകളായി പ്രവര്‍ത്തിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പം ലോഹത്തില്‍ പറ്റിപ്പിടിച്ച് ഇലക്ട്രോലൈറ്റായും പ്രവര്‍ത്തിക്കുന്നു. ഇത് ഒരു വോള്‍ട്ടാ സെല്ലിനെ സൃഷ്ടിക്കുന്നു. ഇത് വൈദ്യുതവിശ്ലേഷണ പ്രവര്‍ത്തനത്തിന് കാരണമാകുന്നു. വൈദ്യുതരാസ ശ്രേണിയില്‍ അലൂമിനിയത്തിന് താഴോട്ടുള്ള ലോഹങ്ങളാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം മൂലം നാശനത്തിന് വിധേയമാകുന്നത്.
 
 
 
== ലോഹനാശനത്തെ ചെറുക്കുന്ന വിധം ==
ലോഹനാശനത്തെ തടയേണ്ടത് വളരെ ആവശ്യമാണ്. നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിനായി അവലംബിക്കുന്നു
 
===അലോഹ ആവരണം===
ലോഹവും അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പെയിന്റ്, ഓയില്‍, വാര്‍ണീഷ് തുടങ്ങിയവ സാധാരയായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് ആവരണങ്ങളും റബറൈസ്ഡ് പെയിന്റുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
===ലോഹ ആവരണങ്ങള്‍===
സംരക്ഷിക്കപ്പെടേണ്ട ലോഹത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തന ശേഷിയുള്ള ലോഹം കൊണ്ട് പൊതിഞ്ഞും ലോഹനാശനം ചെറുക്കാം. കൂടുതല്‍ വിദ്യുത്ഋണതയുള്ള ലോഹമാണ് നാശനത്തിന് വിധേയമാകുക. ക്രിയാശീലത കുറഞ്ഞ ലോഹം സംരക്ഷിക്കപ്പെടുകയും ചെയ്യും. നാകത്തകിട് ഇപ്രകാരം തയ്യാറാക്കിയ ഇരുമ്പാണ്.
===വൈദ്യുതലേപനം===
സംരക്ഷിക്കപ്പെടേണ്ട ലോഹത്തില്‍ കൂടുതല്‍ നാശനപ്രതിരോധ ശേഷിയുള്ള ലോഹം വൈദ്യുതലേപനം നടത്തുന്നു. ഇപ്രകാരം ലഭിക്കുന്ന ആവരണം ലോഹത്തെ നാശനത്തില്‍ നിന്നും സംരക്ഷിക്കുന്നു. ഇരുമ്പില്‍ ക്രോമിയം, നിക്കല്‍ തുടങ്ങിയ ലേപനം ചെയ്ത് സംരക്ഷിക്കാറുണ്ട്.
===ക്ലാഡിംഗ്===
ലോഹത്തിന്റെ ഇരുവശത്തും കൂടുതല്‍ നാശനപ്രതിരോധശേഷിയുള്ള ലോഹത്തിന്റെ കനം കുറഞ്ഞ തകിടുകള്‍ ചേര്‍ത്തുവയ്ക്കുന്നു. മൂന്ന് പാളികളേയും ചൂടാക്കി ഒരുമിച്ചു ചേര്‍ക്കുന്നു. നടുവിലുള്ള ലോഹം നാശനത്തില്‍ നിന്നും രക്ഷപ്പെടുന്നു.
===കാഥോഡിക സംരക്ഷണം===
വൈദ്യുതവിശ്ലേഷണ നാശനത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഈ രീതി അവലംബിക്കുന്നു. കാഥോഡായി മാറുന്ന ലോഹത്തിന് നാശനം സംഭവിക്കുന്നില്ല. ആനോഡാണ് നാശനത്തിന് വിധേയമാകുന്നത്. സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കാന്‍ സാധിച്ചാല്‍ അതിനെ സംരക്ഷിക്കാന്‍ കഴിയും. ഇരുമ്പുമായി മഗനീഷ്യമോ സിങ്കോ സമ്പര്‍ക്കത്തില്‍ വച്ചാല്‍ ഇരുമ്പ് കാഥോഡായി വര്‍ത്തിക്കുകയും നാശനത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.
===ലോഹസങ്കരങ്ങളാക്കല്‍===
ഇരുമ്പിനെ സ്റ്റെയിന്‍ ലെസ്സ് സ്റ്റീല്‍ ആക്കി മാറ്റുന്നത് ലോഹനാശനം തടയുന്നു. ഇതു പോലെ മറ്റ് ലോഹങ്ങളേയും ലോഹസങ്കരങ്ങളാക്കി മാറ്റി സംരക്ഷിക്കാന്‍ കഴിയും.
 
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/403508" എന്ന താളിൽനിന്ന് ശേഖരിച്ചത്