"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 2:
തെക്കന്‍ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] മലനാട്ടില്‍, [[കാന്‍ഡി]] നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 2,243 മീറ്റര്‍ (7359 അടി) ഉയരമുള്ള കൊടുമുടീയാണ് ആദം കൊടുമുടി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണത്. അതിന്റെ ഉച്ചിയിലുള്ള പാറയില്‍ ഒരു കൂറ്റന്‍ പാദമുദ്രയുണ്ട്. അത് ഗൗതമബുദ്ധന്റേതാണെന്ന് ബുദ്ധമതവിശ്വാസികള്‍ കരുതുന്നു. അവര്‍ക്കിടയില്‍ ഈ കൊടുമുടി [[ശ്രീപാദം]] എന്നാണ് അറിയപ്പെടുന്നത്.<ref name = "Tressider">Ceylon - An Introduction to the "Resplendent Land" - Argus John Tresideer</ref> ശ്രീലങ്കയിലെ ഏറ്റവും ജനപ്രിയമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. <ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=257|url=}}</ref>‌ ഈ കൊടുമുടിയെ ഇസ്ലാം, ഹിന്ദു, ക്രൈസ്തവ മതങ്ങളുമായി ബന്ധപ്പെടുത്തിയും കഥകളുണ്ട്.
 
== ചരിത്രം ==
 
=== ഐതിഹ്യങ്ങള്‍ ===
 
[[ഗൗതമ ബുദ്ധന്‍]] തന്റെ ജീവിതകാലത്ത് മൂന്നുവട്ടം [[ശ്രീലങ്ക]] സന്ദര്‍ശിച്ചുവെന്ന് ശ്രീലങ്കയിലെ [[ബുദ്ധമതം|ബുദ്ധമതക്കാര്‍]] വിശ്വസിക്കുന്നു. ആ വിശ്വാസം അനുസരിച്ച്, ആ സന്ദര്‍ശനങ്ങളില്‍ അവസാനത്തേത് അദ്ദേഹത്തിന്റെ ജ്ഞാനോദയത്തിന്റെ എട്ടാം വര്‍ഷമായിരുന്നു. ആ സന്ദര്‍ശനത്തിനിടെ പതിഞ്ഞ കാല്പാടാണ് ആദം കൊടുമുടിയിലുള്ളതെന്നാണ് വിശ്വാസം.<ref name = "Tressider"/>
വരി 17:
</ref>-->
 
=== പ്രാചീനപ്രസിദ്ധി ===
 
 
വരി 38:
ആദം മലയുടെ താഴ്വരകളില്‍ വിലപിടിച്ച രത്നങ്ങള്‍ ലഭിച്ചുവരുന്നുണ്ടെന്നും ആ അമൂല്യരത്നങ്ങള്‍ ശ്രീബുദ്ധന്റെ കണ്ണീര്‍ക്കണങ്ങളാണെന്നു ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും കൂടി മാഹ്വാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.<ref name = "Polo"/>
 
== തീര്‍ത്ഥാടനം ==
 
[[Imageചിത്രം:Srilanka adams triangle.jpg|thumb|200px|right|ആദം കൊടുമുടി സൂര്യോദയത്തില്‍ - മുടിയുടെ [[ത്രികോണം|ത്രികോണാകൃതിയിലുള്ള]] നിഴല്‍, മലയടിവാരത്തിലെ മൂടല്‍മഞ്ഞിലൂടെ നീങ്ങുന്നത് തീര്‍ത്ഥാടകരും മറ്റുസന്ദര്‍ശകരും കൗതുകത്തോടെ കാത്തിരിക്കുന്ന കാഴ്ചയാണ്]]
 
കൊടുമുടിയുടെ ഉച്ചിയിലേക്കുള്ള ഏകദേശം പത്തുകിലോമീറ്റര്‍ കയറ്റത്തിന് തീര്‍ത്ഥാടകര്‍ തെരഞ്ഞെടുക്കാറ് ചൂടുകുറഞ്ഞ [[രാത്രി]] സമയമാണ്. സൂര്യോദയത്തില്‍ താഴ്വരയില്‍ പതിച്ച് ക്രമേണ ചെറുതായി വരുന്ന കൊടുമുടിയുടെ നിഴല്‍ ഒരസാസാമാന്യ ദൃശ്യമാണ്. ആദം കൊടുമുടിയുടെ പ്രശസ്തിക്കുള്ള കാരണങ്ങളിലൊന്ന് ദിവസേന അരങ്ങേറുന്ന നിഴല്‍-വെളിച്ചങ്ങളുടെ ഈ നാടകമാണ്. അതിന് സാക്‌ഷ്യം വഹിക്കാന്‍ പറ്റും വിധം, സൂര്യോദയത്തില്‍ മുകളിലെത്തത്തക്കവണ്ണം അര്‍ത്ഥരാത്രിക്ക് യാത്ര തുടങ്ങുന്നതാണ് ഒരു രീതി. കുളയട്ടകളുടെ(Leeches) ഉപദ്രവമുള്ള മഴക്കാലം തീര്‍ത്ഥാടനത്തിന് പറ്റിയതല്ല. ബുദ്ധമതവിശ്വാസികള്‍ പ്രധാനമായി കരുതിപ്പോരുന്ന [[പൗര്‍ണ്ണമി|പൗര്‍ണ്ണമികളില്‍]] ആദം കൊടുമുടിയില്‍ ഏറെ തീര്‍ത്ഥാടകര്‍ എത്തുന്നു.
 
 
വഴിയിലൊരിടത്ത് തീര്‍ത്ഥാടകര്‍ കയ്യില്‍ കരുതാറുള്ള സൂചി എടുത്ത് നൂല്‍ കോര്‍ക്കുന്നു. പിന്നെ സൂചി പാതയോരത്തെ മര‍ത്തില്‍ തറച്ചിട്ട് നൂല്‍ നീട്ടി അടുത്തുള്ള മറ്റൊരു മരത്തില്‍ കെട്ടുന്നു. ഇവിടേക്കുള്ള യാത്രക്കിടയില്‍ തന്റെ വസ്ത്രത്തിന്റെ വിളുമ്പ് കീറിയപ്പോള്‍ [[ഗൗതമ ബുദ്ധന്‍]] വഴിയിലിരുന്ന് അത് തുന്നി കേടുതീര്‍ത്തു എന്ന വിശ്വാസത്തിന്റെ അനുസ്മരണമാണിത്. കയറ്റത്തിന്റെ അവസാനഭാഗത്ത് തീര്‍ത്ഥാടകര്‍ക്ക് പിടിച്ചുകയറാന്‍ വേണ്ടി ഇരുമ്പുചങ്ങലകള്‍ സ്ഥാപിച്ചിട്ടുണ്ട്. വളരെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് അവ അവിടെ സ്ഥാപിച്ചത് ക്രിസ്തുവിന് മുന്‍പ് 330-ല്‍ ആദം മല കയറിയ [[അലക്സാണ്ടര്‍]] ചക്രവര്‍ത്തിയാണ്. <ref name = "Polo"/> മുകളിലെത്തുന്ന തീര്‍ത്ഥാടകന്‍ പാദമുദ്രയെ വട്ടം വച്ച് കാണിക്കയിട്ടശേഷം അവിടെയുള്ള മണി അടിക്കുന്നു. പാരമ്പര്യം അനുസരിച്ച്, സന്ദര്‍ശനം എത്രാമത്തേതാണോ അത്രയും വട്ടമാണ് മണി അടിക്കേണ്ടത്. ആദ്യവട്ടമെത്തുന്ന സന്ദര്‍ശകന്‍ മണി ഒരു വട്ടം മാത്രം അടിക്കുന്നു.<ref name = "Tressider"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്