"നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിറങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
വരി 5:
 
==നിറത്തിന്റെ കാഴ്ച==
മനുഷ്യന്‍ നിറങ്ങളെ വ്യത്യസ്തങ്ങളായി കാണുന്നത് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശരശ്മികളെ തിരിച്ചറിയാനുള്ള കണ്ണിലെ ദൃഷ്ടിപടലത്തിന്റെ കഴിവുകൊണ്ടാണ്‌. നിറങ്ങള്‍ കാണാനായി കണ്ണ് അതിന്റെ ദൃഷ്ടിപടലത്തിലെ [[കോണ്‍ കോശം|കോണ്‍ കോശങ്ങളെ]] ഉപയോഗിക്കുന്നു. മൂന്നു തരത്തിലുള്ള കോണ്‍ കോശങ്ങളാണ്‌ കണ്ണിലുള്ളത്, തരംഗദൈര്‍ഘ്യം തീരെ കുറഞ്ഞവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എസ് കോണ്‍ കോശങ്ങള്‍, ഇടത്തരം തരംഗദൈര്‍ഘ്യമുള്ളവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എം കോണ്‍ കോശങ്ങള്‍, കൂടിയ തരംഗദൈര്‍ഘ്യമുള്ളവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എല്‍ കോണ്‍ കോശങ്ങള്‍ എന്നിവയാണവ. ഇവയിലോരോ ഇനം മാത്രമാണ്‌ ഉദ്ദീപിക്കപ്പെടുന്നതെങ്കില്‍ യഥാക്രമം [[നീല]], [[പച്ച]], [[ചുവപ്പ്]] എന്നീ നിറങ്ങള്‍ കാണുന്നു.
 
{| class="wikitable" align="right"
|+ '''നിറങ്ങള്‍'''
Line 107 ⟶ 109:
|#FFC0CB
|}
 
മനുഷ്യന്‍ നിറങ്ങളെ വ്യത്യസ്തങ്ങളായി കാണുന്നത് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശരശ്മികളെ തിരിച്ചറിയാനുള്ള കണ്ണിലെ ദൃഷ്ടിപടലത്തിന്റെ കഴിവുകൊണ്ടാണ്‌. നിറങ്ങള്‍ കാണാനായി കണ്ണ് അതിന്റെ ദൃഷ്ടിപടലത്തിലെ [[കോണ്‍ കോശം|കോണ്‍ കോശങ്ങളെ]] ഉപയോഗിക്കുന്നു. മൂന്നു തരത്തിലുള്ള കോണ്‍ കോശങ്ങളാണ്‌ കണ്ണിലുള്ളത്, തരംഗദൈര്‍ഘ്യം തീരെ കുറഞ്ഞവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എസ് കോണ്‍ കോശങ്ങള്‍, ഇടത്തരം തരംഗദൈര്‍ഘ്യമുള്ളവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എം കോണ്‍ കോശങ്ങള്‍, കൂടിയ തരംഗദൈര്‍ഘ്യമുള്ളവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എല്‍ കോണ്‍ കോശങ്ങള്‍ എന്നിവയാണവ. ഇവയിലോരോ ഇനം മാത്രമാണ്‌ ഉദ്ദീപിക്കപ്പെടുന്നതെങ്കില്‍ യഥാക്രമം [[നീല]], [[പച്ച]], [[ചുവപ്പ്]] എന്നീ നിറങ്ങള്‍ കാണുന്നു. തരംഗദൈര്‍ഘ്യം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പ്രകാശരശ്മിയിലെ ഊര്‍ജ്ജം വ്യത്യാസപ്പെടുന്നുണ്ട്. ഈ ഊര്‍ജ്ജവ്യത്യാസത്താല്‍ വ്യത്യസ്ത കോശങ്ങള്‍ വ്യത്യസ്ത അളവില്‍ ഉദ്ദീപിക്കപ്പെടുന്നു. ഉദാഹരണമായി 535 [[നാനോമീറ്റര്‍]] തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മി കണ്ണില്‍ പതിക്കുമ്പോള്‍ എം കോണ്‍ കോശങ്ങള്‍ മാത്രമേ ഉദ്ദീപിക്കപ്പെടുന്നുള്ളു, തത്ഫലമായി നമ്മള്‍ പച്ചനിറം മാത്രം കാണുന്നു. നിറം തിരിച്ചറിയുന്നതിനായി [[തലച്ചോര്‍]] വ്യത്യസ്ത കോശദ്വയങ്ങള്‍ (എസ്-എം അഥവാ നീല-പച്ച, എസ്-എല്‍ അഥവാ നീല-ചുവപ്പ്, എം-എല്‍ അഥവാ പച്ച-ചുവപ്പ്) നല്‍കുന്ന വിവരങ്ങള്‍ക്കു പുറമേ കണ്ണിലെ റോഡ് കോശങ്ങള്‍ നല്‍കുന്ന കറുപ്പ്-വെളുപ്പ് ദൃശ്യത്തിന്റെ വിവരങ്ങളും സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് പ്രകാശം ഉള്ള അവസ്ഥയിലും പ്രകാശം കുറവുള്ള അവസ്ഥയിലും ഒരേ നിറം വ്യത്യസ്തമായി കാണാനിടയുണ്ട്. പ്രകാശം വളരെ കുറവുള്ള അവസ്ഥയില്‍ തലച്ചോര്‍ കോണ്‍ കോശങ്ങള്‍ നല്‍കുന്ന വിവരങ്ങളെ കണക്കിലെടുക്കാതെ അരണ്ട വെളിച്ചത്തില്‍ കൂടുതല്‍ ക്ഷമതയുള്ള [[റോഡ് കോശം|റോഡ് കോശങ്ങള്‍]] നല്‍കുന്ന വിവരങ്ങളാണ് ദൃശ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക. അതിനാല്‍ അത്തരം അവസ്ഥയില്‍ ദൃശ്യം കറുപ്പും വെളുപ്പുമായിട്ടാവും കാണുക.
[[ചിത്രം:പ്രാഥമിക വര്‍ണ്ണങ്ങളുടെ സം‌യോജനം.png|thumb|200px|left|പ്രാഥമിക വര്‍ണ്ണങ്ങള്‍ സം‌യോജിച്ച് ദ്വിതീയ വര്‍ണ്ണങ്ങളുണ്ടാകുന്നു. പ്രാഥമിക വര്‍ണ്ണങ്ങള്‍ മൂന്നും ചേരുമ്പോള്‍ വെള്ള നിറമുണ്ടാകുന്നു]]
നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ [[പ്രാഥമിക വര്‍ണ്ണങ്ങള്‍]] എന്നു വിളിക്കുന്നു.ഒരു [[സമന്വിത പ്രകാശം]] വളരെയധികം വര്‍ണ്ണങ്ങള്‍ ചേര്‍ന്നതാണെങ്കിലും കണ്ണ് അതിനെ തിരിച്ചറിയുന്നത് ഈ മൂന്നു നിറങ്ങള്‍ ഉപയോഗിച്ചാണ്‌. തിരിച്ചറിയപ്പെടുന്ന നിറങ്ങള്‍ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സം‌യോജനങ്ങളുടെ ഫലമായിട്ടാണ്‌ ഉണ്ടാകുന്നത്. കോശങ്ങള്‍ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ്‌ ഇങ്ങിനെ വിവിധ സം‌യോജനങ്ങളുണ്ടാകുന്നത്. പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേര്‍ന്ന് [[ദ്വിതീയ വര്‍ണ്ണങ്ങള്‍|ദ്വിതീയ വര്‍ണ്ണങ്ങളായ]] [[സിയന്‍]] (നീല-പച്ച), [[മഞ്ഞ]] (ചുവപ്പ്-പച്ച), [[മജന്ത]] (ചുവപ്പ്-നീല) എന്നീ നിറങ്ങള്‍ ഉണ്ടാകുന്നു. ദ്വിതീയ വര്‍ണ്ണങ്ങള്‍ തമ്മിലുള്ളതോ, ദ്വിതീയ വര്‍ണ്ണങ്ങളും പ്രാഥമിക വര്‍ണ്ണങ്ങളും തമ്മിലുള്ളതോ ആയ സംയോജനഫലമായി നിരവധി അനവധി വര്‍ണ്ണങ്ങള്‍ കാണാന്‍ കഴിയുന്നു. വ്യത്യസ്ത തീവ്രതയിലുള്ള പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേരുമ്പോഴും വ്യത്യസ്തങ്ങളായ നിരവധി വര്‍ണ്ണങ്ങള്‍ കാണാന്‍ കഴിയുന്നതാണ്. [[ടെലിവിഷന്‍]] തുടങ്ങിയ ഉപകരണങ്ങള്‍ കണ്ണിന്റെ ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് വര്‍ണ്ണദൃശ്യങ്ങള്‍ കാട്ടിത്തരുന്നത്. കണ്ണിലെ ഏതെങ്കിലും വിധത്തിലുള്ള കോണ്‍‌കോശങ്ങള്‍ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അതും അതിന്റെ സംയോജനത്താലുണ്ടാകുന്ന നിറങ്ങളും കാണുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതാണ്, ഈ അവസ്ഥയ്ക്ക് [[വര്‍ണ്ണാന്ധത]] എന്നു പറയുന്നു.
"https://ml.wikipedia.org/wiki/നിറം" എന്ന താളിൽനിന്ന് ശേഖരിച്ചത്