"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
ഒരോ തലമുറയില്‍പ്പെട്ട കണികകള്‍ക്കും അതേ തലത്തിലുള്ള താഴ്ന്ന തലമുറയില്‍പ്പെട്ട കണികളേക്കാള്‍ പിണ്ഡം കൂടുതലാണ്‌. ആദ്യ തലമുറയില്‍പ്പെട്ട ചാര്‍ജ്ജ് വാഹികളായ കണികള്‍ ക്ഷയിക്കുന്നില്ല; അതിനാല്‍ തന്നെ സാധാരണ (ബാരിയോണുകളാലുള്ള) ദ്രവ്യം അവയെകൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് ഒരു ആറ്റത്തിലുള്ള ഇലക്ട്രോണുകള്‍ അപ്പ്, ഡൗണ്‍ ക്വാര്‍ക്കുകളാല്‍ നിര്‍മ്മിതമായ അണുകേന്ദ്രത്തെയാണ്‌ വലം വയ്ക്കുന്നത്. രണ്ടും മൂന്നും തലമുറയില്‍പ്പെട്ട ചര്‍ജ്ജ് വാഹികളായ കണികള്‍ വളരെ കുറഞ്ഞ അര്‍ദ്ധായുസോടെ ക്ഷയിക്കുന്നു, അതിനാല്‍ ഉന്നതോര്‍ജ്ജ സാഹചര്യങ്ങളില്‍ മാത്രമേ ഇവയുടെ സാന്നിധ്യം കാണപ്പെടുകയുള്ളൂ. എല്ലാം തലമുറയില്‍പ്പെട്ട ന്യൂട്രിനോകള്‍കളും ക്ഷയിക്കുന്നില്ല അവ പ്രവന്‍‍ഞ്ചം മുഴുവനും വ്യാപിച്ചു കിടക്കുന്നുണ്ട്, പക്ഷെ വളരെ അപൂര്‍വ്വമായേ ബാരിയോണുകള്‍കോണ്ട് നിര്‍മ്മിതമായ ദ്രവ്യവുമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളൂ.
 
=== ബലവാഹിനികളായ കണികകള്‍ : ബോസോണുകള്‍‍===
[[ചിത്രം:Elementary particle interactions.svg|400px|thumb|right|സ്റ്റാന്‍ഡേര്‍ഡ് മോഡലനുസരിച്ച് കണികളുടെ പരസ്പരം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.]]
കണികള്‍ തമ്മില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെകയും മറ്റുള്ളവയെ സ്വാധീനിക്കുകയും ചെയ്യുന്ന രീതികളെയാണ്‌ ഭൗതീകശാസ്ത്രത്തില്‍ ബലങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ബഹുതലവീക്ഷണത്തില്‍ വൈദ്യുതകാന്തീകബലം കണികകളെ വൈദ്യുത കാന്തീക സരണികളില്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാന്‍ സഹായിക്കുന്നു, ഗുരുത്വബലം കണികളെ പരസ്പരം ആകര്‍ഷിക്കുവാന്‍ സഹായിക്കുന്നു, ഇത് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം വഴി വിശദീകരിക്കപ്പെട്ടിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഇത്തരം ബലങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് ദ്രവ്യ കണികള്‍ കൈമാറ്റം ചെയ്യുന്ന ബലവാഹിനികളായ കണികളെന്ന നിലയിലാണ്‌. ഒരു ബലവാഹിയായ കണിക കൈമറ്റം ചെയ്യപ്പെടുമ്പോള്‍ ബഹുതലവീക്ഷണത്തില്‍ അത് കൈമാറ്റം ചെയ്യുന്ന രണ്ട് കണങ്ങളേയും ഒരേ തരത്തില്‍ സ്വാധീനിക്കുകയാണ്‌ ചെയ്യുക, അതുകൊണ്ടുതന്നെ ഇത്തരം കണികളെ ആ ബലത്തിന്റെ വാഹകരായി വിളിക്കപ്പെടുന്നു. പരീക്ഷണശാലകളിലും പ്രപഞ്ചത്തിലും പ്രവര്‍ത്തിക്കുന്ന ബലങ്ങളുടെ പിന്നില്‍ ഇത്തരം കണങ്ങളാണെന്ന് അനുമാനിക്കുന്നു.
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്