"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97:
സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു പിണ്ഡമുള്ള ഒരു കണികയാണ്‌ ഹിഗ്ഗ്സ് കണിക. ഇതിനു സ്വന്തമായ സ്പിന്‍ ഇല്ല അതിനാല്‍ തന്നെ ഇതിനെ ബോസോണുകളുടെ കൂട്ടത്തില്‍ ചേര്‍ത്തിരിക്കുന്നു (ബലവാഹിനികളായ കണികകളോടൊപ്പം). ഉയര്‍ന്ന അളവിലുള്ള നേര്‍ധാരാ ഊര്‍ജ്ജപ്രവഹത്തിലൂടെ ഉന്നതോര്‍ജ്ജ കൊളൈഡറുകളില്‍ മാത്രമേ ഇതിനെ വേര്‍തിരിക്കാനുവുകയുള്ളൂ എന്നതിനാല്‍ ഇതുമാത്രമാണ്‌ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ കണ്ടെത്തപ്പെടാത്ത കണം.
 
ഫോട്ടോണും ഗ്ലുഓണും ഒഴികെയുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മറ്റ് കണങ്ങള്‍ക്ക് എങ്ങിനെ പിണ്ഡം ലഭിക്കുന്നു എന്നതിന്റെ പിറകിലെ കാര്യം ഹിഗ്ഗ്സ് ബോസോണിന്റെ വിശദീകരണത്തിലൂടെയായതിനാല്‍, ഈ കണിക സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ പ്രതേക സ്ഥാനമര്‍ഹിക്കുന്നു. കൂടാതെ W, Z ബോസോണുകള്‍ക്ക് കൂടിയ പിണ്ഡമുള്ളതായതോടൊപ്പം ഫോട്ടോണിന് എന്തുകൊണ്ട് പിണ്ഡമില്ലെന്നും എന്നപിണ്ഡമില്ലെന്നുമുള്ള ചോദ്യത്തിനും ഹിഗ്ഗ്സ് ബോസോണിന്റെ വിശദീകരണത്തിലൂടെ ഉത്തരം ലഭിക്കുമെന്നു കരുതുന്നു. അടിസ്ഥാന കണികകളുടെ പിണ്ഡം, ഫോട്ടോണ്‍ വഹിക്കുന്ന വൈദ്യുതകാന്തീകതയും W, Z ബോസോണുകള്‍ വഹിക്കുന്ന ക്ഷീണബലവും തമ്മിലുള്ള വിത്യാസം തുടങ്ങിയവയൊക്കെ ദ്രവ്യങ്ങളുടെ സൂക്ഷ്മതലത്തിലെസൂക്ഷ്മതലത്തിലേയും അതിനാല്‍തന്നെ ഉന്നതതലത്തിലേയും ഘടനകളെപ്പറ്റി അറിയുന്നതിനു അത്യന്താപേക്ഷികമാണ്‌. വൈദ്യുതക്ഷീണ സിദ്ധാന്തമനുസരിച്ച് ഹിഗ്ഗ്സ് ബോസോണുകളാണ്‌ ലെപ്റ്റോണുകള്‍ക്കും ക്വാര്‍ക്കുകള്‍ക്കും പിണ്ഡം പ്രദാനം ചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്