"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 15:
അകമേയും പുറമേയും കളിക്കാവുന്ന കളിയാണ്‌ പമ്പരം. അതുപോലെ തന്നെ കൊച്ചു കുട്ടികള്‍ മുതല്‍ കൌമാരപ്രായം വരെയുള്ളവരുമ്പമ്പരം കളിക്കുന്നു. കളിക്കുന്ന സ്ഥലവും കളിക്കുന്നയാളിന്റെ പ്രായവും അനുസരിച്ച്‌ കളിക്കുന്ന വിധവും മാറുന്നു. എങ്കിലും പമ്പരം കളി എന്നതു കൊണ്ട്‌ പ്രാഥമികമായി അര്‍ത്ഥമാകുന്നത്‌ മുതിര്‍ന്ന പ്രായത്തിലുള്ള കുട്ടികള്‍ പുറമേ കളിക്കുന്ന കളിയാണ്‌.
 
=== അകമേയുള്ള കളി ===
[[ചിത്രം:Lazer Top.JPG|right|thumb|ഒരു ലേസര്‍ പമ്പരം]]
കൊച്ചു കുട്ടികളെ കളിപ്പിക്കുവാനും അവര്‍ക്ക്‌ സ്വയം കളിക്കാനുമുള്ളതാണ്‌ അകമേ കളിക്കേണ്ടുന്ന പമ്പരങ്ങള്‍. പമ്പരത്തെ അതിന്റെ ആണിയില്‍ നിത്തി കറക്കുന്നത്താണ്‌ കളി. പൊതുവെ പ്ളാസ്റ്റിക്‌ കൊണ്ടു നിര്‍മ്മിക്കപ്പെടുന്നതാണ്‌ ഇത്തരം പമ്പരങ്ങള്‍. ഇവ മൃദുലവും മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തീരെയില്ലാത്തതും ആയിരിക്കും. സ്പ്രിംഗ്‌ ഉപയോഗിച്ച്‌ മുറുക്കി വിട്ട്‌ തിരിക്കുകയാണ്‌ ഏറ്റവും സാധാരവും എളുപ്പവുമായ രീതി. നൂതന സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തോടെ ഇത്തരം പമ്പരങ്ങളുടെ മുഖച്ഛായ തന്നെ മാറിപ്പോയിട്ടുണ്ട്‌. കൊച്ചുകുട്ടികളെ ആകര്‍ഷിക്കുവാനായി വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്‌. തിരിയുമ്പോള്‍ തനിയെ കത്തിത്തുടങ്ങുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള കൊച്ചു കൊച്ചു വിളക്കുകളും, എന്തിനധികം, സംഗീതം വരെ ഇത്തരം പമ്പരങ്ങളിലുണ്ട്‌.
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്