"ആർഗോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:ئارگون
No edit summary
വരി 1:
{{prettyurl|Argon}}
{{ToDisambig|വാക്ക്=ആര്‍ഗോണ്‍‍}}
{{മൂലകപ്പട്ടിക | അണുസംഖ്യ=18 | പ്രതീകം=Ar |അണുഭാരം=| പേര്=ആര്‍ഗോണ്‍| ഇടത്=[[ക്ലോറിന്‍]] | വലത്=[[പൊട്ടാസ്യം]] | മുകളില്‍=[[നിയോണ്‍|Ne]]| താഴെ=[[ക്രിപ്റ്റണ്‍‍|Kr]] | നിറം1=#c0ffff | നിറം2=green }}
{{Infobox_argon}}
ഭൂമിയുടെ [[അന്തരീക്ഷം|അന്തരീക്ഷത്തില്‍]] ഏറ്റവുമധികം കാണപ്പെടുന്ന [[ഉല്‍കൃഷ്ടവാതകം|ഉല്‍കൃഷ്ടവാതകമാണ്]] '''ആര്‍ഗോണ്‍'''. അന്തരീക്ഷത്തില്‍ ആര്‍ഗോണിന്റെ അളവ് ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. വൈദ്യുതവിളക്കുകളുടെ നിര്‍മ്മാണം‍, പ്രത്യേകതരം വെല്‍ഡിങ് എന്നീ മേഖലകളില്‍ ഈ വാതകം ധാരാളമായി ഉപയോഗിക്കപ്പെടുന്നു.
== ഗുണങ്ങള്‍ ==
Line 6 ⟶ 7:
ആര്‍ഗണിന്റെ പ്രതീകം Ar എന്നും [[അണുസംഖ്യ]] 18-ഉം ആണ്. [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഉല്‍കൃഷ്ടവാതകങ്ങളുടെ ഗ്രൂപ്പായ 18-ആം ഗ്രൂപ്പിലെ മൂന്നാമത്തെ അംഗമാണിത്. മറ്റു ഉല്‍കൃഷ്ടവാതകങ്ങളെപ്പോലെ ആര്‍ഗോണിന്റേയും ബാഹ്യതമ ഇലക്ട്രോണ്‍ അറ സമ്പൂര്‍ണമാണ്. അതു കൊണ്ടു തന്നെ മറ്റു മൂലകങ്ങളുമായി രാസബന്ധത്തിലേര്‍പ്പെടാതെ സ്ഥിരത പ്രകടിപ്പിക്കുന്ന ഒരു മൂലകമാണിത്. ആര്‍ഗോണിന്റെ [[ട്രിപ്പിള്‍ പോയിന്റ്|ട്രിപ്പിള്‍ പോയിന്റിനെ]] (83.8058 [[കെല്‍‌വിന്‍]]) അടിസ്ഥാനപ്പെടുത്തിയാണ് 1990-ലെ [[അന്താരാഷ്ട്ര താപനില മാനകം]] (International Temperature Scale of 1990) ചിട്ടപ്പെടുത്തിയിരിക്കുന്നത്.
 
[[ഓക്സിജന്‍]] ജലത്തില്‍ ലയിക്കുന്നത്ര അതേ അളവില്‍ ആര്‍ഗോണും ജലത്തില്‍ ലയിക്കുന്നു. വാതകരൂപത്തിലും ദ്രാവകരൂപത്തിലും, നിറമോ, മണമോ, രുചിയോ ഇല്ലാതെ അത്യധികം സ്ഥിരത പുലര്‍ത്തുന്ന ഒരു മൂലകമാണിത്. എന്നു മാത്രമല്ല സാധാരണ അന്തരീക്ഷതാപനിലയില്‍ ആര്‍ഗോണിനെ സ്ഥിരതയുള്ള ഒരു സംയുക്തമാക്കി മാറ്റുക എന്നതും അസാധ്യമാണ്. [[ഹൈഡ്രജന്‍ ഫ്ലൂറൈഡ്]], ആര്‍ഗണ്‍ എന്നിവ സംയോജിപ്പിച്ച് ഓക്സീകരണനില '''0''' ആയതും, വളരെ താഴ്ന്ന ഊഷ്മാവില്‍ (40 കെല്‍വിനു താഴെ) മാത്രം സ്ഥിരതയുള്ളതുമായ ഒരു സംയുക്തമായ [[ആര്‍ഗണ്‍ ഫ്ലൂറോഹൈഡ്രൈഡ്]] (HArF), 2000-ല്‍ [[ഹെത്സിങ്കി സര്‍വകലാശാല|ഹെത്സിങ്കി സര്‍വകലാശാലയിലെ]] ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഓക്സീകരണനില '''+2''' ആയ ഫ്ലൂറോ ആര്‍ഗോണ്‍ ധന അയോണുകള്‍ (ArF<sup>+</sup>) അടങ്ങിയ ലവണങ്ങള്‍ (ഉദാ: ArF<sup>+</sup> [SbF<sub>6</sub>]<sup>-</sup> - ഫ്ലൂറോആര്‍ഗോണ്‍ ഹെക്സാഫ്ലൂറോആന്റിമൊണേറ്റ് , ArF<sup>+</sup> [AuF<sub>6</sub>]<sup>-</sup> - ഫ്ലൂറോആര്‍ഗോണ്‍ ഹെക്സാഫ്ലൂറോഓറേറ്റ്) റൂം താപനിലയില്‍ സ്ഥിരതയുള്ളവയായിരിക്കാമെന്ന് ചില കണക്കുകൂട്ടലുകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും (High-level ''ab initio'' calculations) അവ നിര്‍മിക്കാനുള്ള മാര്‍ഗങ്ങളൊന്നും ഇതുവരെ വെളിപ്പെട്ടിട്ടില്ല.
 
== ഉപയോഗങ്ങള്‍ ==
"https://ml.wikipedia.org/wiki/ആർഗോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്