"സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: arz:زيوس
No edit summary
വരി 18:
[[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണത്തില്‍]] ദേവന്മാരുടെ ദേവനും [[ഒളിമ്പസ് പര്‍വതം|ഒളിമ്പസ് പര്‍വതത്തിന്റെ]] അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ്. [[ഇടിമിന്നല്‍]], [[കഴുകന്‍]], [[കാള]], [[ഓക്ക്]] മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങള്‍. ഗ്രീക്ക് കലാകാരന്മാര്‍ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയര്‍ത്തിയ കയ്യില്‍ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തില്‍ ഇരിക്കുന്നതായും.
 
ദേവരാജാവായ [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ [[പോസിഡോണ്‍|പോസിഡോണിന്റെയും]] [[ഹേഡിസ്|ഹേഡിസിന്റെയും]] സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ [[ഹീര|ഹീരയാണ്]] മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാല്‍ ഡൊഡോണയിലെ ഓറാക്കിളില്‍ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡില്‍ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കള്‍ സ്യൂസിനുണ്ടായി. അവരില്‍ ചിലരാണ് [[അഥീന]], [[അപ്പോളോ]], [[ആര്‍ട്ടിമിസ്]], [[ഹേംസ്]], [[പെര്‍സഫനി]], [[ഡയൊനൈസസ്]], [[പെര്‍സിയസ്]], [[ഹെറാക്കിള്‍സ്]], [[ഹെലന്‍]], [[മിനോസ്]],[[മ്യൂസുകള്‍]] തുടങ്ങിയവര്‍. [[അറെസ്]], [[ഹെബി]], [[ഹെഫാസ്റ്റസ്]] എന്നിവര്‍ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.
 
[[റോമന്‍ ഐതിഹ്യം|റോമന്‍ ഐതിഹ്യത്തിലെ]] [[ജൂപ്പിറ്റര്‍]], [[ഇട്രസ്കന്‍ ഐതിഹ്യം|ഇട്രസ്കന്‍ ഐതിഹ്യത്തിലെ]] [[ടിനിയ]], [[ഹൈന്ദവ ഐതിഹ്യം|ഹൈന്ദവ ഐതിഹ്യത്തിലെ]] [[ഇന്ദ്രന്‍]] എന്നിവര്‍ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.
"https://ml.wikipedia.org/wiki/സ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്