"കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
* പുരാണ കഥാഖ്യാന പ്രകാരം, ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികാനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ വേണ്ടി ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
 
* ഇന്നത്തെ ദേവിക്ഷേത്രത്തില്‍നിന്നും ഏകദേശം രണ്ട് ഫര്‍ലോങ്ങ് തെക്ക് മാറി ദേശീയപാത 17ന് ചേര്‍ന്ന് റോഡിന്‍ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബമ്മ ക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. പരശുരാമന്‍ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരു ചക്രത്തില്‍ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും പറയപ്പെടുന്നു. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തില്‍ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം..<ref name="pgr"> {{cite book |last=നന്ദകുമാര്‍|first=എസ്.എസ്.|authorlink=എസ്.എസ്.നന്ദകുമാര്‍|coauthors= |title=കൊടുങ്ങല്ലൂര്‍ കാവിലമ്മ |year=1994 }} </ref>
 
==നിര്‍മാണശൈലി==
വരി 52:
[[ശ്രീകോവില്‍|ശ്രീകോവിലിന്റെ]]‍ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. പരശുരരമന്‍ സൃഷ്ഠിച്ച മഹാമേരുചക്രവും ശ്രീ സങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയില്‍ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. അതിന്‍റെ മുഖം ശ്രീകോവിലിലേക്കാണ്‌‍. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങള്‍ കരിങ്കല്ല് കൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന്‍ ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാന്‍ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്. ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള ഈ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് ദര്‍ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്‍ണ്ണ ഗോളകകൊണ്ട് പൊതിഞ്ഞതുമായ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കോട്ട് ദര്‍ശനമായി മറ്റൊരു അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
 
ക്ഷേത്രത്തിന്‍റെ പരമാധികാരി വലിയ തമ്പുരാന്‍ ക്ഷേത്രദര്‍ശനത്തിന്‍ വരുന്ന അവസരത്തില്‍ മാത്രമേ ശ്രീകോവിലിന്‍റെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാന്‍ നടയ്ക്കല്‍ എത്തിക്കഴിഞ്ഞാല്‍ പടിഞ്ഞാറെ നടയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തില്‍ ശ്രീകോവിലിന്‍റെ പടിഞ്ഞാറെനടയുടെ വലത്തെ കതകുമാത്രം തുറന്നുകൊടുക്കും. തമ്പുരാന്‍ നമസ്കരിച്ച് എഴുന്നേല്‍ക്കും മുന്‍പ് നട അടച്ചുകഴിയും.<ref name="pgr"> {{cite book |last=നന്ദകുമാര്‍|first=എസ്.എസ്.|authorlink=എസ്.എസ്.നന്ദകുമാര്‍|coauthors= |title=കൊടുങ്ങല്ലൂര്‍ കാവിലമ്മ |year=1994 }} </ref>
 
രഹസ്യ അറയ്ക്ക് [[ശ്രീമൂലസ്ഥാനം]] എന്നു പറയുന്നു. ചേരന്‍ ചെങ്കുട്ടുവന്‍ മൂലപ്രതിഷ്ഠ - കണ്ണകി പ്രതിഷ്ഠ - നിര്‍വഹിച്ച ശ്രീമൂലസ്ഥാനം രഹസ്യഅറയാക്കിയിരിക്കുകയാണ്. ദേവിയെ ബ്രാഹ്മണീകരിച്ചപ്പോള് രഹസ്യ അറയില്‍ നിന്നും ഇരിപ്പിടം മാറ്റി പ്രതിഷ്ഠിച്ച് ഭദ്രകാളി സങ്കല്പം വളര്‍ത്തിയെടുത്തു.