"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 27:
ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്‌ ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍ ശിഷ്യരായുണ്ടായിരുന്നു. തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളില്‍ "പന്തിഭോജനം" നടത്തി വന്നതില്‍ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ് തന്നെ ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍ ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോ വരണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന എല്ലാ ചൂഷണങ്ങളേയും അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത് സവര്‍ണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു. എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ എതൃക്കാനാര്‍ക്കും കഴിഞ്ഞില്ല. അയ്യാസ്വാമിയെ മേല്‍ജാതിക്കാര്‍ "പറയന്‍,പാണ്ടിപ്പറയന്‍" എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതില്‍ വിഷമം തോന്നിയ മൂത്ത പുത്രന്‍ ലോകനാഥപണിക്കര്‍ വിമര്‍ശിച്ചവരുടെ പേരില്‍ കേസ്സു കോടുക്കുകയും മദ്രാസ്സില്‍ നിന്നും ചെമ്പുപട്ടയം ഹാജരാക്കി തെളിവു നല്‍കി കോടതിയില്‍ നിന്നു "വെള്ളാളര്‍" എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിര്‍ത്ത ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പല്‍ പോലും ഇന്നവശേഷിക്കുന്നില്ല. "ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ ഒരു കടവുള്‍ താന്‍" എന്നുശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെ വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.അദ്ദേഹം തന്‍റെ സിദ്ധാന്തം ശിഷ്യരില്‍ കൂടിയും ലോകത്തെ പഠിപ്പിച്ചു. ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം" ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി പടപൊരുതി.കുളത്തൂര്‍ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം ചെയ്തു. മേല്‍ജാതിക്കാരില്‍ നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടും അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍ ലോകരെ പഠിപ്പിച്ചു. പുലയ മഹാസഭയുടെ സംഘാടകനായ ശ്രെ വെങ്ങാലൂര്‍ അയ്യങ്കാളിയും തൈക്കാടെത്തി തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.
 
<ref>
[൧൯൬൦} ല്‍ പുറത്തിറക്കിയ[ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികള്‍"] http://4.bp.blogspot.com/_uCICegrJwgc/SLb24h-1vwI/AAAAAAAAAeQ/_sRIZwcP1og/s1600-h/inthaulakathile.jpgഎന്ന ഗ്രന്ഥത്തിലെ{൧൧൪-൧൧൫) പേജുകള്‍. ൧൯൯൭ ലിറങ്ങിറങ്ങിയ അടുത്ത പതിപ്പില്‍ ഈ അദ്ധ്യായം കാണുന്നില്ല.
</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്