"മിൽവിന ഡീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prettyurl, en
വരി 20:
== ടെറ്റാനിക് യാത്ര ==
അമേരിക്കയില്‍ ഒരു പുകയിലക്കട തുടങ്ങാന്‍ വേണ്ടി മില്‍വിനയുടെ മാതാപിതാക്കള്‍ നടത്തിയ യാത്രയാണ് അവരുടെ ദുരന്തയാത്രയായി മാറിയത്. <ref>{{cite web |url=http://www.encyclopedia-titanica.org/biography/769/ |title=Mr Bertram Frank Dean - Titanic Biography |publisher=[[Encyclopedia Titanica]] |accessdate=ജൂണ്‍ 1, 2009}}</ref> മറ്റൊരു കപ്പലില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഇവര്‍ കല്‍ക്കരിസമരം കാരണം ടൈറ്റാനിക്കിലേക്ക് യാത്ര മാറ്റുകയായിരുന്നു. 1912 ഏപ്രില്‍ 14-ന് കപ്പല്‍ മഞ്ഞുമലയായി കൂട്ടിമുട്ടിയത് തിരിച്ചറിഞ്ഞ മില്‍വിനയുടെ അച്ഛന്‍ ഭാര്യയെയും മക്കളെയും കൂട്ടി ഡെക്കിനുമുകളിലേക്കെത്തി. ദുരന്തത്തെത്തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ലൈഫ്ബോട്ട് 10-ല്‍ കയറി മില്‍വിനയും അമ്മയും സഹോദരനും സുരക്ഷിതമായി കരയിലെത്തി. എന്നാല്‍ മില്‍വിനയുടെ അച്ഛിന് ദുരന്തത്തില്‍നിന്ന് രക്ഷപ്പെടാനായില്ല.
 
== പിന്നീടുള്ള ജീവിതം ==
ദുരന്തത്തിനുശേഷം അമേരിക്കയിലെ ബിസിനസ് സ്വപ്നം ഉപേക്ഷിച്ച് മില്‍വിനയുടെ അമ്മ രണ്ടു മക്കളേയും കൊണ്ട് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. മില്‍വിനയും സഹോദരന്‍ ബെര്‍ട്രാം ഡീനിന്റെയും വിദ്യാഭ്യാസം സതാംപ്റ്റണിലെ സ്കൂളുകളില്‍ നടന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി മില്‍വിന പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
മില്‍വിനയ്ക്ക് എട്ട് വയസ്സുള്ളപ്പോള്‍ അമ്മ രണ്ടാമതും വിവാഹം കഴിക്കാനൊരുങ്ങിയ കാലഘട്ടത്തിലാണ് താനും ടൈറ്റാനിക് കപ്പലിലെ യാത്രക്കാരിയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മില്‍വിന അറിഞ്ഞത്. എന്നാല്‍ ടൈറ്റാനിക് സംബന്ധമായ പരിപാടികളിലും മറ്റും മില്‍വിന പങ്കെടുക്കാന്‍ തുടങ്ങിയത് വാര്‍ദ്ധക്യകാലത്താണ്. എഴുപതുകളില്‍ തുടങ്ങിയ ഈ പരിപാടികള്‍ തൊണ്ണൂറ് വയസ്സ് കഴിഞ്ഞതിനുശേഷവും തുടര്‍ന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മിൽവിന_ഡീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്