"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു
ലീഡ്
വരി 17:
കിഴക്കൻ [[ഇറാനിയൻ ഭാഷകൾ|ഇറാനിയൻ]] ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യൻ നാടോടി ഗോത്രങ്ങളായിരുന്നു '''ശകർ''' അഥവാ '''സിഥിയർ'''.<ref>Andrew Dalby, ''Dictionary of Languages: the definitive reference to more than 400 languages'', Columbia University Press, 2004, p. 278</ref><ref>Sarah Iles Johnston, ''Religions of the Ancient World: A Guide'', Harvard University Press, 2004. pg 197</ref><ref>Edward A. Allworth,''Central Asia: A Historical Overview'', Duke University Press, 1994. p 86.</ref> പശ്ചിമേഷ്യയിൽ നിന്നുള്ള ലിഖിതരേഖകൾ പ്രകാരം സിഥിയർ ബി.സി.ഇ. എട്ടം ശതകത്തിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും വടക്കൻ അഫ്ഘാനിസ്ഥാനിലൂടെ ഇറാന്റെ പടിഞ്ഞാറും വടക്കുപടിഞ്ഞാറുമായുള്ള സമതലങ്ങളിൽ, അതായത് ഇന്നത്തെ [[അസർബായ്‌ജാൻ]] പ്രദേശത്ത് വാസമുറപ്പിച്ചു. ബി.സി.ഇ. ആറാം നൂറ്റാണ്ടിന്റെ അവസാനം തന്നെ, തങ്ങളുടെ സാമ്രാജ്യത്തിന്റെ വടക്കുള്ള വിശാലമായ മേഖലയിൽ സിഥിയരുടെ സാന്നിധ്യം [[ഹഖാമനി സാമ്രാജ്യം|പേർഷ്യൻ ഹഖമനീഷ്യൻ]] കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യക്കാർ ഇവരെ ശകർ എന്നായിരുന്നു വിളീച്ചിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ കാൽ ഭാഗങ്ങളിൽത്തന്നെ ഇന്നത്തെ ഇറാന്റെയും അഫ്ഘാസ്ഥാന്റെയും വടക്കൻ പ്രദേശങ്ങളിൽ ഇവരുടെ കാര്യമായ സാന്നിധ്യം ഉണ്ടായിരുന്നു. <ref name=afghans6/>.
 
ശകന്മാർ യൂറോപ്യൻ സിഥിയന്മാരുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. രണ്ട് ഗ്രൂപ്പുകളും വിശാലമായ സിഥിയൻ സംസ്കാരങ്ങളുടെ ഭാഗമായിരുന്നു.<ref>{{harvnb |Unterländer |Palstra |Lazaridis |Pilipenko |2017}}</ref> അവർ ആത്യന്തികമായി മുമ്പുണ്ടായിരുന്ന ആൻഡ്രോനോവോ സംസ്കാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. കൂടാതെ ശക ഭാഷ സിഥിയൻ ഭാഷകളുടെ ഭാഗമായിരുന്നു. എന്നാലും, ഏഷ്യൻ സ്റ്റെപ്പുകളിലെ ശകന്മാരെ പോണ്ടിക് സ്റ്റെപ്പിലെ സിഥിയൻമാരിൽ നിന്ന് വേർതിരിച്ചു കാണേണ്ടതാണ്. പുരാതന പേർഷ്യക്കാർ, പുരാതന ഗ്രീക്കുകാർ, പുരാതന ബാബിലോണിയക്കാർ എന്നിവർ "ശക", "സിഥിയൻ" എന്നീ പേരുകൾ എല്ലാ സ്റ്റെപ്പ് നാടോടി ഗോത്രക്കാരെയും കുറിക്കാൻ ഉപയോഗിച്ചിരുന്നുവെങ്കിലും. "ശക" എന്ന പേര് കിഴക്കൻ സ്റ്റെപ്പിയിലെ പുരാതന നാടോടികൾക്ക് പ്രത്യേകമായി ഉപയോഗിക്കുന്നു, അതേസമയം "സിഥിയൻ" എന്നത് പടിഞ്ഞാറൻ സ്റ്റെപ്പിയിൽ താമസിക്കുന്ന നാടോടികളുടെ ഗ്രൂപ്പിന് ഉപയോഗിക്കുന്നു.
 
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും ശകർ കൂട്ടത്തോടെ എത്തിച്ചേർന്നു. ഇവർ [[ബാക്ട്രിയ]]യിലെ [[ഗ്രീക്ക്]] ഭരണാധികാരികളെ തോൽപ്പിച്ച് അവിടം സ്വന്തമാക്കി. അവിടെ നിന്ന് [[ഹിന്ദുകുഷ്]] കടന്ന് തെക്കോട്ടും മറ്റു ചിലർ ഹെറത്ത് ഇടനാഴി വഴി ഇറാനിയൻ പീഠഭൂമിയിലേക്ക്കും പ്രവേശിച്ചു.
"https://ml.wikipedia.org/wiki/ശകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്