"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 21:
പ്രപഞ്ചത്തെ സൃഷ്ടിച്ചവനും എല്ലാറ്റിലും വ്യാപിച്ചു കിടക്കുന്നവനുമായ ഈ വിശ്വകർമ്മാവ് വികാരങ്ങൾ, ബുദ്ധി, ഇച്ഛാശക്തി, ഭാവന എന്നിവയാൽ പരിപൂർണ്ണമാക്കപ്പെട്ടുകൊണ്ട് ജീവികളുടെ ഹൃദയത്തിൽ എപ്പോഴും വസിക്കുന്നു എന്നും ഇത് തിരിച്ചറിയുന്നവർ അനശ്വരരാകുന്നു എന്നും ഉപനിഷത്ത് പറയുന്നു.
(ശ്വേതാശ്വേതര ഉപനിഷത് -അദ്ധ്യായം 4 -ശ്ലോകം 17).<ref>{{cite book |first1=svetasvetara upanishad |url=https://estudantedavedanta.net/Svetasvatara_Upanishad%20-%20Swami%20Tyagisananda%20(1949)%20%5BSanskrit-English%5D.pdf}}</ref>
 
പർവ്വതങ്ങളും സമുദ്രങ്ങളും ഉൾപ്പെടെ സമസ്ത ലോകവും നഷ്ടപ്പെടുന്നതിനു ശേഷം വിശ്വത്തിന്റെ സൃഷ്‌ടി നടത്തുന്ന ആ ദേവൻ അഥവാ വിശ്വകർമ്മാവ് കൽപ്പത്തിന്റെ ആദിയിൽ വീണ്ടും വീണ്ടും നിർമ്മിക്കുകയും വിഭജിക്കുകയും ചെയ്യുന്നു<ref>{{cite book |title=vayu puranam |url=https://archive.org/details/VayuPuranam/page/n59/mode/1up}}</ref>.
 
യാസ്കമുനിയുടെ നിരുക്ത നിഘണ്ടുവിൽ വായു, [[വരുണൻ]], [[രുദ്രൻ]], [[ഇന്ദ്രൻ]], പർജ്ജന്യൻ, [[ബൃഹസ്പതി]], [[ബ്രഹ്മണസ്പതി]], ക്ഷേത്രസ്യ പതി, വാസ്തോഷ്പതി, വാചസ്പതി, അപാംന പാത്, [[യമൻ]], മിത്രൻ, കൻ, സരസ്വാൻ, വിശ്വകർമ്മാവ്, താർക്ഷ്യൻ, മന്യു, ദധിക്രാൻ, സവിതാവ്, ത്വഷ്ടാവ്, വാതൻ, അഗ്നി, വേനൻ, അസുനീതി, ഋതൻ, ഇന്ദു, [[പ്രജാപതി]], അഹി, അഹിർബുധ്ന്യൻ, സുപർണ്ണൻ, പുരൂരവാ എന്നിങ്ങനെ മുപ്പത്തിരണ്ടോളം പര്യായ നാമങ്ങളാണ് വിശ്വകർമ്മാവിന് നൽകിയിരിക്കുന്നത്.<ref>{{cite book |first1=nirukta yaska |url=https://archive.org/details/nighantuniruktao00yaskuoft/page/n69/mode/1up?view=theater}}</ref>
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്