"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69:
വേദപുരുഷനായ വിശ്വകർമ്മാവിനെ സഹസ്രഷീർഷനും സഹസ്രാക്ഷനും സഹസ്രപാദനുമായി പുരുഷസൂക്തത്തിൽ ഋഷി ദർശിച്ചിരിക്കുന്നു. ഇത് തന്നെ മറ്റൊരു തരത്തിൽ വിശ്വകർമ്മസൂക്തത്തിൽ വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട് എന്ന് പറഞ്ഞിരിക്കുന്നു. ഇത് അമൂർത്തമാണ്. ഗുണകർമ്മങ്ങളെ കൊണ്ട് ഋഷിമാർ ഇതിനെ മൂർത്ത സങ്കല്പത്തിൽ ദർശിക്കുന്നു. അങ്ങനെ ദർശിച്ച വിശ്വകർമ്മാവിന്റെ ആദ്യരൂപമാണ് ആദികല്പത്തിലെ സ്വയംഭൂ പഞ്ചമുഖ ബ്രഹ്മാവ് (ത്വഷ്ടാവ്).
 
അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പ[[പൂണൂൽ|യജ്ഞോപവിതം]], [[രുദ്രാക്ഷമാലരുദ്രാക്ഷം]], പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, [[നാഗം]], [[ത്രിശൂലം|ശൂലം]], [[താമര]], [[വീണ]], ഡമരു, ബാണം, [[ശംഖ്]], [[സുദർശനചക്രം|ചക്രം]], എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.<ref name="test1">[(Coomaraswamy, Ananda K (1979): Medieval Sinhalese Art, Pantheon Books
INC, New York. Dumezil, Georges (1973))]</ref>
 
==വേദങ്ങളിലെ ഭഗവാൻ‌ വിരാട് വിശ്വകർമ്മാവ്==
[[ഋഗ്വേദം|ഋഗ്വേദത്തിൽ]] പ്രധാനികളായി [[ഇന്ദ്രൻ]], [[മിത്രൻ]], [[വരുണൻ]], [[അഗ്നി]], എന്നീ ദേവന്മാരുണ്ടെങ്കിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഋഗ്വേദം പത്താം മണ്ഡലം, യജുർവേദം പതിനേഴാം അദ്ധ്യായം എന്നിവയിലും സാമ, അഥർവ വേദങ്ങളിൽ പല അദ്ധ്യായങ്ങളിലും വിശ്വകർമ്മാവിനെ ഏകാനായും പാലകനായും സ്രഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങൾ ഉണ്ട്.
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്