"ഓട്ടോ വോൺ ബിസ്മാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
 
[[ചിത്രം:BismarckArbeitszimmer1886.jpg|thumb|right|200px|ഓട്ടോ വോണ്‍ ബിസ്മാര്‍ക്ക്]]
'''ഓട്ടോ എഡ്വാര്‍ഡ് ലിയോപോള്‍ഡ്, പ്രിന്‍സ് ഓഫ് ബിസ്മാര്‍ക്ക്, ഡ്യൂക്ക് ഓഫ് ലോവന്‍ബര്‍ഗ്ഗ്, കൌണ്ട് ഓഫ് ബിസ്മാര്‍ക്ക്-ഷൂന്‍‌ഹൌസെന്‍''', ജനനപ്പേര് '''ഓട്ടോ എഡ്വാര്‍ഡ് ലിയോപോള്‍ഡ് ഓഫ് ബിസ്മാര്‍ക്ക്-ഷൂന്‍‌ഹൌസെന്‍''' ([[ഏപ്രില്‍ 1]], [[1815]] – [[ജൂലൈ 30]] [[1898]]) 19-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രഷ്യന്‍, [[ജര്‍മ്മനി|ജര്‍മ്മന്‍]] രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ഒരു ധനിക കുടുംബത്തിലാണ് ബിസ്മാര്‍ക്ക് ജനിച്ചത്. 1862 മുതല്‍ 1890 വരെ പ്രഷ്യയുടെ പ്രധാനമന്ത്രി ആയിരുന്ന ബിസ്മാര്‍ക്ക് ആണ് ജര്‍മ്മനിയുടെ ഏകീകരണം നടപ്പിലാക്കിയത്. 1867 മുതല്‍ ബിസ്മാര്‍ക്ക് വടക്കന്‍ [[ജര്‍മ്മന്‍ കോണ്‍ഫെഡറേഷന്‍|വടക്കന്‍ ജെര്‍മ്മന്‍ കോണ്‍ഫെഡറേഷന്റെ]] ചാന്‍സലര്‍ ആയിരുന്നു. 1871-ല്‍ ജര്‍മ്മന്‍ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബിസ്മാര്‍ക്ക് ജര്‍മ്മനിയുടെ ആദ്യത്തെ ചാന്‍സലര്‍ ആയി. ബിസ്മാര്‍ക്ക് ''"ഇരുമ്പ് ചാന്‍സലര്‍''" എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു.
 
നെപ്പോള്യന്റെ യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പില്‍ ഭരണപരമായ ക്രമങ്ങള്‍ കൊണ്ടുവന്ന ആസ്ത്രിയന്‍ രാജ്യതന്ത്രജ്ഞനായ [[ക്ലെമെന്‍സ് വോണ്‍ മെറ്റെര്‍ണിച്ച്|ക്ലെമെന്‍സ് വോണ്‍ മെറ്റെര്‍ണിച്ചിന്റെ]] മാതൃകയില്‍ ബിസ്മാര്‍ക്ക് യാഥാസ്ഥിതിക രാജഭരണ വീക്ഷണങ്ങള്‍ പുലര്‍ത്തി. എങ്കിലും ഈ ഭരണക്രമങ്ങള്‍ ബിസ്മാര്‍ക്ക് അട്ടിമറിച്ചു. ബിസ്മാര്‍ക്കിന്റെ പ്രധാന ലക്ഷ്യങ്ങള്‍ മദ്ധ്യ [[യൂറോപ്പ്|യൂറോപ്പില്‍]] പ്രഷ്യന്‍ രാഷ്ട്രത്തിന്റെ മേല്‍ക്കോയ്മയും പ്രഷ്യന്‍ രാഷ്ട്രത്തിലെ പ്രഭുഭരണവും ആയിരുന്നു. ബിസ്മാര്‍ക്കിന്റെ പരമപ്രധാ‍നമായ നേട്ടം ആധുനിക ജര്‍മ്മന്‍ രാഷ്ട്രത്തിന്റെ സ്ഥാപനം ആയിരുന്നു. [[1860]]-കളില്‍ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഒരു പരമ്പരയുടെ അന്ത്യത്തിലാണ് ബിസ്മാര്‍ക്ക് ഈ നേട്ടം കൈവരിച്ചത്. 1870–1871-ല്‍ നടന്ന [[ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം]] യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ പ്രഷ്യ ഫ്രാന്‍സിന്റെ മേല്‍ക്കോയ്മ തകര്‍ക്കുന്നതിനു സാക്ഷ്യമായി.
 
ഒരു ഐക്യ ജര്‍മ്മന്‍ രാഷ്ട്രം സ്ഥാപിക്കുന്നതില്‍ ബിസ്മാര്‍ക്ക് വിജയിച്ചു എങ്കിലും ജര്‍മ്മനിയില്‍ ദേശീയത ഉണര്‍ത്തുന്നതില്‍ ബിസ്മാര്‍ക്ക് അധികം വിജയിച്ചില്ല. ജര്‍മ്മന്‍ ജനതയുടെ കൂറ് രാ‍ജ്യത്തിനുള്ളിലെ പല നാട്ടുരാജ്യങ്ങളോടും ആയിരുന്നു. ജര്‍മ്മനിക്കുള്ളിലെ [[റോമന്‍ കത്തോലിക്കാ സഭ|റോമന്‍ കത്തോലിക്കാ സഭയുടെ]] രാഷ്ട്രീയവും സാമൂഹികവുമായ ശക്തി കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. ബിസ്മാര്‍ക്കിന്റെ ഈ ശ്രമങ്ങള്‍ കുള്‍ച്ചുര്‍കാമ്ഫ് എന്ന് അറിയപ്പെട്ടു. ഈ ശ്രമങ്ങള്‍ പിന്നീട് ബിസ്മാര്‍ക്ക് തന്നെ പിന്‍‌വലിച്ചു. ബിസ്മാര്‍ക്കിന്റെ ഭരണത്തിന്‍ കീഴില്‍ ജര്‍മ്മനിയില്‍ പുരോഗമന സാമൂഹിക നിയമങ്ങള്‍ നടപ്പാക്കി എങ്കിലും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് എതിരേ ബിസ്മാര്‍ക്ക് നടപ്പിലാക്കിയ നിയമങ്ങളും നീക്കങ്ങളും പരാജയമായിരുന്നു.
 
[[1862]] മുതല്‍ [[1888]] വരെ ബിസ്മാര്‍ക്ക് പ്രഷ്യയുടെ അവസാന ചക്രവര്‍ത്തി ആയ [[Wilhelm I of Germany|വില്‍ഹെം I]]-നു കീഴില്‍ ഭരിച്ചു. സമാന കാഴ്ച്ചപ്പാടുകള്‍ ഉള്ള ഇവര്‍ തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നു. എന്നാല്‍ വില്‍ഹെം I-നു ശേഷം അദ്ദേഹത്തിന്റെ ചെറുമകനും ബിസ്മാര്‍ക്കിനെക്കാള്‍ 40 വയസ്സില്‍ ഏറെ ഇളയവനുമായ വില്‍ഹെം II അധികാരത്തില്‍ വന്നത് ബിസ്മാര്‍ക്കിന്റെ സ്വാധീനം കുറയുന്നതിനു നാന്ദികുറിച്ചു. പിന്നീട് [[1890]]-ഓടെ സ്വകാര്യ ജീവിതത്തിലേക്ക് പിന്‍‌വലിയുവാന്‍ ബിസ്മാര്‍ക്ക് നിര്‍ബന്ധിതനായി.
 
പ്രഭു സമുദായത്തിന്റെ അംഗമായിരുന്ന ബിസ്മാര്‍ക്കിനു വീണ്ടും പല തവണ പ്രഭു പദവി നല്‍കപ്പെട്ടു. 1865-ല്‍ [[ഗ്രാഫ്]]-ന്റെ കൌണ്ട് ആയും [[1871]]-ല്‍ [[ഫ്യൂര്‍സ്റ്റ്]]-ന്റെ രാജകുമാരന്‍ ആയും ബിസ്മാര്‍ക്ക് അവരോധിക്കപ്പെട്ടു. [[1890]]-ല്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയവേ ബിസ്മാര്‍ക്ക് '''ഡ്യൂക്ക് ഓഫ് ലോവന്‍ബര്‍ഗ്ഗ്''' എന്ന പദവിയില്‍ അവരോധിക്കപ്പെട്ടു.
 
{{Link FA|de}}
 
"https://ml.wikipedia.org/wiki/ഓട്ടോ_വോൺ_ബിസ്മാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്