"അഗ്നിപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{ആധികാരികത|date=മേയ് 2009}}
 
{{Hindu scriptures}}
 
പതിനെട്ടു പുരാണങ്ങളില്‍ എട്ടാമത്തേത് ആണ് '''അഗ്നിപുരാണം''' അഥവാ '''ആഗ്നേയപുരാണം''' പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യംകൊണ്ടും ചരിത്രപരമായ പ്രാധാന്യംകൊണ്ടും മഹാപുരാണങ്ങളില്‍ പ്രമുഖമായ സ്ഥാനം വഹിക്കുന്നു. അഗ്നിയാല്‍ പ്രോക്തമായ പുരാണമാണ് അഗ്നിപുരാണം. അഗ്നിഭഗവാന്‍ ആദ്യമായി വസിഷ്ഠന് ഉപദേശിച്ചതാണ് ഈ പുരാണം. പിന്നീടതു വസിഷ്ഠന്‍ വേദവ്യാസനും, വേദവ്യാസന്‍ സൂതനും, സൂതന്‍ നൈമിശാരണ്യത്തില്‍വച്ചു ശൌനകാദിമഹര്‍ഷിമാര്‍ക്കും ഉപദേശിച്ചുകൊടുത്തു എന്നാണ് ഐതിഹ്യം. അഗ്നിയാണ് പ്രധാനാഖ്യാതാവെങ്കിലും ഓരോ വിഷയവും അതതില്‍ വിദഗ്ധരായവരെക്കൊണ്ട് അഗ്നി പറയിക്കുകയാണ് ചെയ്തിട്ടുള്ളത്.
 
== പ്രത്യേകത ==
 
383 അധ്യായങ്ങളും 15,000 ശ്ളോകങ്ങളുമടങ്ങിയ ഈ പുരാണത്തില്‍ മതം, ദര്‍ശനം, രാഷ്ട്രമീമാംസ, കല, വിവിധശാസ്ത്രങ്ങള്‍, അനുഷ്ഠാനങ്ങള്‍, മന്ത്രങ്ങള്‍ എന്നു തുടങ്ങി അക്കാലത്തു ശ്രദ്ധേയമായിരുന്ന സകല വിഷയങ്ങളും സംഗ്രഹരൂപത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇതൊരു മഹാപുരാണമാണ് ഉപപുരാണമല്ല. വൈഷ്ണവം, ശൈവം മുതലായ ശാഖാശ്രിതങ്ങളായ ദര്‍ശനങ്ങള്‍ക്കും ആരാധനകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് മഹാപുരാണങ്ങള്‍ക്ക് ഉപപുരാണങ്ങളെ അപേക്ഷിച്ചുള്ള ഒരു സവിശേഷത. ഇന്ന് ഉപലബ്ധമായ അഗ്നിപുരാണം ആദ്യം രചിതമായ രൂപത്തിലല്ലെന്നും, അതു സമാപ്തീകൃതമായശേഷം പല ശാസ്ത്രങ്ങളും ദര്‍ശനങ്ങളും മറ്റും കൂട്ടിച്ചേര്‍ത്തു പല ശതാബ്ദങ്ങള്‍ക്കിടയില്‍ വികസിപ്പിച്ചുകൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു.
 
== മറ്റു പുരാണങ്ങളും വ്യാഖാനങ്ങളും ==
 
അഗ്നിപുരാണത്തിന്റെ ആഖ്യാനശൈലി മറ്റു പുരാണങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. ആഭ്യന്തരവും ബാഹ്യവുമായ തെളിവുകള്‍ പലതും ഉണ്ട്. ആദ്യമായി ചില പ്രത്യേക വിഷയങ്ങള്‍ വിസ്തരിച്ചുവര്‍ണിക്കുന്ന പുരാണസഹജമായ പഴയ പ്രവണതയുപേക്ഷിച്ചു വിവിധ വിഷയങ്ങള്‍ സംഗ്രഹിച്ചു നിബന്ധിക്കുന്ന രീതിയാണ് അഗ്നിപുരാണത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ബ്രഹ്മാണ്ഡം, വായു, മത്സ്യം, വിഷ്ണു തുടങ്ങിയ പുരാണങ്ങളില്‍ ഒരവതാരത്തിന് ഒന്നോ അതിലധികമോ അധ്യായങ്ങള്‍ വിനിയോഗിക്കുമ്പോള്‍ അഗ്നിപുരാണത്തില്‍ വിഷ്ണുവിന്റെ മൂന്നവതാരങ്ങളെ ഒരു ചെറിയ അധ്യായത്തില്‍ സംഗ്രഹിച്ചിരിക്കുകയാണ്.
 
രണ്ടാമതായി, സമകാലീനഭാരതത്തിന്റെ സാംസ്കാരികവും സാഹിത്യപരവുമായ നേട്ടങ്ങളെ അഗ്നിപുരാണം പ്രതിഫലിപ്പിക്കുന്നു. അര്‍വാചീനരായ വിദ്വാന്‍മാരുടെ ചിന്തകളെയും മഹാചിന്തകന്മാരുടെ ദര്‍ശനങ്ങളെയും അതു പ്രകാശിപ്പിക്കുന്നു. അഗ്നിപുരാണം ഈശാനകല്പത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് മത്സ്യ, സ്കന്ദപുരാണങ്ങളില്‍ പറയുന്നു. എന്നാല്‍ ഇന്നു ലഭിച്ചിട്ടുള്ള അഗ്നിപുരാണത്തില്‍ ഈശാനകല്പത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല; പ്രത്യുത വാരാഹകല്പത്തെപ്പറ്റി പരാമര്‍ശമുണ്ടുതാനും. അതിനാല്‍ പ്രസ്തുത പുരാണങ്ങള്‍ രണ്ടിലും പരാമൃഷ്ടമായ അഗ്നിപുരാണമല്ല ആ പേരില്‍ ഇന്ന് ലഭിച്ചിരിക്കുന്നതെന്നു സ്പഷ്ടം. ഇതിനും പുറമേ, സ്മൃതിനിബന്ധങ്ങളില്‍ അഗ്നിപുരാണത്തില്‍ നിന്നുദ്ധരിച്ചിട്ടുള്ള ശ്ളോകങ്ങള്‍ ഇന്നത്തെ അഗ്നിപുരാണത്തില്‍ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. തീര്‍ഥചിന്താമണിയില്‍ അഗ്നിപുരാണത്തില്‍ നിന്നുദ്ധരിച്ചിട്ടുള്ള ഒരു ശ്ളോകത്തിന്റെ വക്താവു സൂര്യനാണ്. ഇന്നത്തെ അഗ്നിപുരാണത്തിലാകട്ടെ സൂര്യന്‍ വക്താവായി ഒരു ഭാഗവുമില്ല. സ്മൃതിനിബന്ധത്തില്‍ വസിഷ്ഠന്‍ അംബരീഷരാജാവിനോടുപദേശിക്കുന്നതായി അഗ്നിപുരാണത്തിലില്ല. ഇന്ന് കാണുന്നരൂപത്തിലുള്ള അഗ്നിപുരാണം ആദിരചനയുടെ യഥാര്‍ഥരൂപമല്ലെന്നും വിവിധ വിഷയങ്ങളുടെ സങ്കലനംകൊണ്ടും മറ്റും ക്രമേണ പരിണാമം പ്രാപിച്ചതാണെന്നും ഇക്കാരണങ്ങളാല്‍ വ്യക്തമാണ്.
"https://ml.wikipedia.org/wiki/അഗ്നിപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്