"ആഞ്ചെലോ ഫ്രാൻസിസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Logosx127 എന്ന ഉപയോക്താവ് ഫ്രാൻസിസ് പീറ്റർ ആഞ്ജലോസ് എന്ന താൾ ആഞ്ചെലോ ഫ്രാൻസിസ്കോ എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ലയിപ്പിക്കുന്നു
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
കേരളത്തിലെ കത്തോലിക്കരുടെ ഒരു ആദ്യകാല ബിഷപ്പായിരുന്നു [[ഇറ്റലി|ഇറ്റലിക്കാരനായ]] '''ഡോ. ആഞ്ചലോ ഫ്രാൻസിസ്''' അല്ലെങ്കിൽ '''ഫ്രാൻസിസ് പീറ്റർ ആഞ്ചലോസ്''' (1650 - 1712). ''[[ഗ്രമാത്തിക്കാ ലിംഗ്വേ വുൾഗാരിസ് മലബാറിച്ചേ]]'', ''ഗ്രരമാത്തിക്കാ - മലബാറിക്കോ ലത്തീനോ'' തുടങ്ങിയ മലയാള വ്യാകരണ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഇദ്ദേഹം.
#തിരിച്ചുവിടൽ [[ആഞ്ചലോ ഫ്രാൻസിസ്കോ]]
 
{{Infobox Christian leader|type=bishop|honorific-prefix=മോസ്റ്റ് റെവറൻഡ്<br>|name=ആഞ്ചെലോ ഫ്രാൻസിസ്കോ വിഗ്ലിയോട്ടി|title=[[വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത|വരാപ്പുഴയുടെ വികാരി അപ്പസ്തോലിക്കാ]]|consecration=1702 മെയ് 22ന് അദ്ദായിലെ ശെമയോൻ മെത്രാപ്പോലീത്ത|rank=ബിഷപ്പ്,<br> വികാരി അപ്പസ്തോലിക്കാ|deathdate=1712 ഒക്ടോബർ 16|term_start=1700 ഫെബ്രുവരി 20ന് നിയമിതൻ|see=മെറ്റലോപോളിസ്}}
 
== ജീവിതരേഖ ==
ഇറ്റലിയിൽ പീഡ്മോണ്ട് എന്ന പ്രദേശത്തുള്ള മോണ്ട്റീഗൽഗ്രാമത്തിലെ വിയോലിത്തി കുടുംബത്തിൽ 1650-ൽ ജനിച്ചു. കർമലീത്താപാതിരിയായി 17-ാം ശതകത്തിന്റെ ഒടുവിൽ വരാപ്പുഴ വന്നിറങ്ങിയ [[ആഞ്ചലോ ഫ്രാൻസിസ്കോ|ആഞ്ജലോസ്]], 1700-1712 കാലയളവിൽ [[വരാപ്പുഴ|വരാപ്പുഴയിലെ]] ബിഷപ്പ് ആയി പ്രവർത്തിച്ചു. [[കൽദായ കത്തോലിക്കാ സഭ|കൽദായസുറിയാനി]] മെത്രാനായ [[അദ്ദായിലെ ശിമയോൻ|മാർ ശിമയോനാണ്]] ഇദ്ദേഹത്തിന് മെത്രാൻപട്ടം നല്കിയത്. കേരള കത്തോലിക്കർ പാരമ്പര്യമനുസരിച്ച് ആഞ്ജലോസ് മെത്രാനെയും മാർത്തോമ്മാ എന്ന് വിളിച്ചുപോന്നു. മലയാളഭാഷാപഠനത്തിൽ അതീവ താത്പര്യമെടുത്ത ആഞ്ജലോസ്, സംസാര ഭാഷയെ പരിഗണിച്ചു കൊണ്ടായിരുന്നു ആദ്യ മലയാള വ്യാകരണഗ്രന്ഥം തയ്യാറാക്കിയത്.<ref>[http://books.google.co.in/books?id=MZqqyxVkufQC&pg=PA40&lpg=PA40&dq=Angelos+Francis+Malayalam&source=bl&ots=j27GBDDATC&sig=mc9SAJ4z3rrXU0pGlJa3rkADif8&hl=en&sa=X&ei=nM9yUua9OcOlrQePu4DACQ&ved=0CCoQ6AEwAA#v=onepage&q=Angelos%20Francis%20Malayalam&f=false മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള വൈദേശിക സ്വാധീനം, ഡോ:കെ.എം ജോർജ്ജ്]</ref> തുടർന്ന് മതപരമായ ഏതാനും ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചതായി പറയപ്പെടുന്നു; അവയൊന്നും ഇപ്പോൾ ലഭ്യമല്ല. ആഞ്ജലോസ് 12 വർഷം മെത്രാപ്പോലീത്ത ആയി സേവനം അനുഷ്ഠിച്ചു. വരാപ്പുഴവച്ചു 1712 ഒക്ടോബർ 16നാണ് ഇദ്ദേഹം നിര്യാതനായത്. വരാപ്പുഴ പള്ളിയിൽ ശവസംസ്കാരവും നടത്തപ്പെട്ടു.
 
== മലയാളവ്യാകരണം ==
മലയാള വ്യാകരണം സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ആദ്യകാല ഗ്രന്ഥകർത്താക്കളിലൊരാളാണ് ആഞ്ചെലോ ഫ്രാൻസിസ്കോ.<ref>[http://books.google.co.in/books?id=FVsw35oEBv4C&pg=PA328&lpg=PA328&dq=robert+drummond+malayalam+grammar&source=bl&ots=imEyTFJ9FE&sig=CKAD74uqmmGUCrKtjHwVuwLOh8w&hl=en&sa=X&ei=JbtyUszDO4KWrAehtYHACQ&ved=0CE8Q6AEwBg#v=onepage&q=robert%20drummond%20malayalam%20grammar&f=false കേരള ചരിത്രം, പ്രൊഫ: എ ശ്രീധരമേനോൻ]</ref>
1712-നടുത്ത് രചിച്ച മലയാളവ്യാകരണമാണ് ഇദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതി. മലയാളഭാഷയ്ക്ക് രണ്ട് തരംതിരിവുകൾ ഉള്ളതായി ആഞ്ജലോസ് മനസ്സിലാക്കി (വാമൊഴി, വരമൊഴി എന്നിങ്ങനെ പില്ക്കാലത്ത് വിളിക്കപ്പെട്ട ഈ പിരിവുകൾക്ക് യഥാക്രമം 'നീചഭാഷ' എന്നും 'ഉച്ചഭാഷ' എന്നും ആണ് മിഷനറിമാർ പേർ കൊടുത്തിരുന്നത്). ഇതിൽ വ്യവഹാരഭാഷയ്ക്കാണ് ഇദ്ദേഹം വ്യാകരണം നിർമിച്ചത്. സംസ്കൃതപ്രചുരമായ ഉച്ച (സാഹിത്യ) ഭാഷയ്ക്ക് പിന്നീട് [[അർണോസ് പാതിരി|അർണോസുപാതിരി]] വ്യാകരണമെഴുതി.
 
ആഞ്ജലോസ് നിർമിച്ച മലയാളവ്യാകരണത്തിന്റെ മൂലം [[റോം|റോമിൽ]] [[ബോർജിയ കർദിനാളിന്റെ ഗ്രന്ഥശേഖരം|ബോർജിയ കർദിനാളിന്റെ ഗ്രന്ഥശേഖരത്തിൽ]] സൂക്ഷിക്കപ്പെട്ടിരിക്കുന്നു; ഇതിന്റെ ഒരു പകർപ്പ് [[വത്തിക്കാൻ ഗ്രന്ഥശാല|വത്തിക്കാൻ ഗ്രന്ഥശാലയിലുണ്ട്.]] കേരളത്തിൽ വന്ന എല്ലാ വിദേശീയർക്കും ഈ വ്യാകരണഗ്രന്ഥം സഹായകമായിരുന്നു. ഈ കൃതിയെ ഉപജീവിച്ചാണ് [[ക്ലെമന്റ് പാതിരി]] മലയാള അക്ഷരമാല (1772) രചിച്ചത്. [[വരാപ്പുഴ ഗ്രന്ഥശേഖരം|വരാപ്പുഴ ഗ്രന്ഥശേഖരത്തിൽ]] ആഞ്ജലോസിന്റെ ഡയറിയും ചില കൈയെഴുത്തുഗ്രന്ഥങ്ങളും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ [[സുറിയാനി കത്തോലിക്ക‌ർ|സുറിയാനി കത്തോലിക്കരുടെ]] അതുവരെയുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് പ്രസ്തുത കുറിപ്പുകൾ. ആദ്യത്തെ മലയാളനിഘണ്ടുവിന്റെ കൈയെഴുത്തുപ്രതി തയ്യാറാക്കിയതും ആഞ്ജലോസ് ആണെന്നു പറയപ്പെടുന്നു.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:കേരളത്തിലെ ലത്തീൻ കത്തോലിക്കാ മേൽപ്പട്ടക്കാർ]]
[[വർഗ്ഗം:വ്യാകരണഗ്രന്ഥകർത്താക്കൾ]]
"https://ml.wikipedia.org/wiki/ആഞ്ചെലോ_ഫ്രാൻസിസ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്