"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ജീവിതം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 13:
== ജീവിതം==
===തുടക്കം===
ഫ്രാങ്കിഷ് രാജ്ഞിയായിരുന്ന ബെർത്രാദായുടെയും പെപ്പിൻ രാജാവിന്റെയും പുത്രനായി അജ്ഞതമായ ഒരു സ്ഥലത്തു ജനിച്ച കാറൽമാന്റെഷാലമീന്റെ ഭാഷയും പൈതൃകവും ജർമാനിക് ആയിരുന്നു. ഏറെ വിദ്യാഭ്യാസത്തിനൊന്നും അവസരം കിട്ടാതിരുന്ന അദ്ദേഹത്തിന് പഴയ ട്യൂട്ടോണിക്, [[ലത്തീൻ]] ഭാഷകൾ സംസാരിക്കാനും [[ഗ്രീക്ക്|ഗ്രീക്കു ഭാഷ]] മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. വാർദ്ധക്യത്തിൽ എഴുത്തു ശീലിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വലിയ പുരോഗതി നേടാനായില്ല.
 
===സാമ്രാജ്യം===
[[File:Frankish_Empire_481_to_814-en.svg|thumb|right|ഫ്രാങ്കിഷ് സാമ്രാജ്യത്തിലേയ്ക്ക് കാറൽമാൻഷാലമീൻ കൂട്ടിച്ചേർത്ത പ്രദേശങ്ങൾ.]]പിതാവിന്റെ അനന്തരാവകാശിയായി സഹോദരൻ കാർലോമാൻ ഒന്നാമനോടൊപ്പം ക്രി.വ. 768-ൽ ഷാലമീൻ ഭരണമേറ്റെടുത്തു. ഇന്നത്തെ ജർമ്മനിയിലെ ഏറ്റവും പടിഞ്ഞാറുള്ള നഗരമായ ആക്കൻ ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. ഷാലമീനുമായി നല്ല ബന്ധത്തിലല്ലായിരുന്ന സഹോദരൻ 771-ൽ മരണമടഞ്ഞതിനെ തുടർന്ന്, ഷാലമീൻ പിതാവിന്റെ സിംഹാസനത്തിന്റെ ഏക അവകാശിയായിത്തീർന്നു. രണ്ടു വർഷത്തിനകം, തന്റെ അധികാരസീമയിൽ പെട്ട പ്രദേശങ്ങൾ ആക്രമിച്ച വടക്കൻ ഇറ്റലിയിലെ നാടോടികളായിരുന്ന ആക്രമകാരികളായ ലൊംബാർഡുകൾക്കെതിരെ [[ഹാഡ്രിയൻ രണ്ടാമൻ മാർപ്പാപ്പ]] കാറൽമാന്റെഷാലമീന്റെ സഹായം ആവശ്യപ്പെട്ടു. തുടർന്നു ലൊംബാർഡുകളെ ആക്രമിച്ചു കീഴടക്കിയ ഷാലമീൻ സഭയുടെ സംരക്ഷകനായി ചുമതലയേറ്റു. തുടർന്ന് ഒന്നിനൊന്നായ സൈനികനീക്കങ്ങളിൽ തന്റെ ഭരണസീമ വികസിപ്പിച്ച അദ്ദേഹം കിഴക്ക് വിസ്റ്റുല നദി മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരേയും വടക്ക് ബാൾട്ടിക്ക് ഉൾക്കടൽ മുതൽ തെക്ക് പിരണീസ് പർവതം വരേയും ഉള്ള പ്രദേശങ്ങളുടേയും അധിപനായി. കീഴടക്കിയ പ്രദേശങ്ങൾ മിക്കവയും അദ്ദേഹം ക്രൈസ്തവീകരിച്ചു. ഇക്കാര്യത്തിൽ ഷാലമീൻ പലപ്പോഴും നിഷ്ഠൂരമായ നടപടികൾ കൈക്കൊണ്ടു. ഒരു ദിവസം തന്നെ 4500 സാക്സൻ വിമതന്മാരെ വാളിനിരയാക്കിയ അദ്ദേഹം, സാക്സണിയിലെ ജനങ്ങളോട് "മാമ്മോദീസാ മുങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക അതുമല്ലെങ്കിൽ ജ്ഞാനസ്നാനം" എന്നിവയിലൊരു വഴി തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്.<ref name = "durant">[[വിൽ ഡുറാന്റ്]] വിശ്വാസത്തിന്റെ യുഗം(പുറങ്ങൾ 461-71), [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] നാലാം ഭാഗം</ref><ref name = "green">വിവിയൻ ഗ്രീൻ, A New History of Christianity (പുറങ്ങൾ 58-61</ref>
 
ഷാലമീന്റെ സാമ്രാജ്യത്തിൽ ഇന്നത്തെ [[ഫ്രാൻസ്]], [[ബെൽജിയം]], [[ഹോളണ്ട്]], [[സ്വിറ്റ്സർലാന്റ്]], [[ജർമ്മനി|ജർമ്മനിയുടെ]] പകുതി, [[ഇറ്റലി|ഇറ്റലിയുടെ]] പകുതി എന്നിവ ഉൾപ്പെട്ടിരുന്നു. അതിന്റെ തെക്കു പടിഞ്ഞാറേ അതിർത്തി അറബികളുടെ ഭരണത്തിലിരുന്ന [[സ്പെയിൻ|സ്പെയിനിനെ]] തൊട്ടു നിന്നു. വടക്കു കിഴക്കു ഭാഗത്ത് സ്ലാവുകളുടേയും മറ്റു ഗോത്രവർഗ്ഗക്കാരുടേയും പ്രദേശങ്ങളായിരുന്നു; വടക്ക് ഡേനുകളേപ്പോലുള്ള ഉത്തരഗോത്രങ്ങളും, തെക്ക് ബൾഗേറിയാക്കാരും സെർബിയാക്കാരും, അതിനപ്പുറം [[കോൺസ്റ്റാന്റിനോപ്പിൾ]] ആസ്ഥാനമാക്കിയ കിഴക്കൻ റോമാസാമ്രാജ്യവും ആയിരുന്നു.<ref>[[ജവഹർലാൽ നെഹ്രു]], വിശ്വചരിത്രാവലോകനം(പുറം 160) "യൂറോപ്പിലെ രാഷ്ട്രങ്ങൾ രൂപമെടുക്കുന്നു"</ref> ഈ സാമ്രാജ്യം, കാടത്തത്തിന്റെ വിവിധ അവസ്ഥകളിലിരുന്ന ഒട്ടേറെ ഫ്യൂഡൽ ജർമ്മൻ രാജ്യങ്ങളുടെ സങ്കീർണ്ണസമൂഹമായിരുന്നു. അതിൽ റൈൻ നദിയുടെ കിഴക്കു ഭാഗത്തുള്ള പ്രദേശങ്ങളിലെ ജനതകൾ അവരുടെ ജർമ്മൻ മൊഴി നിലനിർത്തി. പടിഞ്ഞാറു ഭാഗത്തുള്ളവർ സംസാരിച്ചിരുന്ന ലത്തീനീകരിക്കപ്പെട്ട നാട്ടുഭാഷകളുടെ ഒന്നു ചേരൽ ഫ്രഞ്ച് ഭാഷ ആയിത്തീർന്നു. അങ്ങനെ, കിഴക്കും പടിഞ്ഞാറുമുള്ള ജനതകൾക്കിടയിൽ ഉണ്ടായ ഭാഷാപരമായ അകൽച്ച, ഷാലമീന്റെ കാലശേഷം അദ്ദേഹത്തിന്റെ ഭരണസീമയുടെ വിഭജനത്തിനു വഴിയൊരുക്കി.<ref name = "wells"/>
 
==='വിശുദ്ധറോമാസാമ്രാട്ട്'===
[[പ്രമാണം:Raphael_Charlemagne.jpg|thumb|left|കാറൽമാന്റെഷാലമീന്റെ കിരീടധാരണം ചിത്രകാരനായ [[റാഫേൽ|റാഫേലിന്റെ]] ഭാവനയിൽ]]
ക്രി.വ.795-ൽ തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ മൂന്നാമൻ മാർപ്പാപ്പ റോമൻ പൗരാവലിക്ക് അസ്വീകാര്യനായതുമൂലം ഉണ്ടായ കലാപം കാറൽമാന്റെഷാലമീന്റെ ഇടപെടൽ മൂലം ക്രി.വ.800-ലെ പിറവിത്തിരുനാളിനു മുൻപ് സൗമ്യമായി പരിഹരിക്കപ്പെട്ടു. ഇതേ തുടർന്ന് പിറവിത്തിരുനാളിൽ റോമിലെ പത്രോസിന്റെ ദേവാലയത്തിൽ നടന്ന ആഘോഷങ്ങളിൽ ഷാലമീൻ പങ്കെടുത്തു. ആഘോഷങ്ങൾക്കിടെ പ്രാർത്ഥനാനിരതനായി കുമ്പിട്ടുനിന്നിരുന്ന ഷാലമീന്റെ ശിരസിൽശിരസ്സിൽ മാർപ്പാപ്പ രത്നഖചിതമായൊരു കിരീടം അണിയിച്ച് അദ്ദേഹത്തെ റോമാക്കാരുടെ അഗസ്റ്റസ് ചക്രവർത്തിയായി ഘോഷിക്കുകയും പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം പൗരസ്ത്യസാമ്രാട്ടിനു മാത്രം അവകാശപ്പെട്ടതായി കരുതപ്പെട്ടിരുന്ന ബഹുമാനം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
 
ഈ കിരീടധാരണം നടന്നത് ഷാലമീന്റെ മുന്നറിവോടെ ആയിരുന്നില്ല. ചക്രവർത്തിയുടെ കിരീടം താൻ ഷാലമീന് നൽകി എന്നു വരുത്തിതീർക്കണമെന്നു മാർപ്പാപ്പയും അങ്ങനെ സംഭവിക്കരുതെന്നു ഷാലമീനും ആഗ്രഹിച്ചിരുന്നു. ഒടുവിൽ പൊതുസഭയിൽ അപ്രതീക്ഷിതമായി അദ്ദേഹത്തെ കിരീടം ധരിപ്പിക്കുന്നതിൽ മാർപ്പാപ്പ വിജയിച്ചു. ഈ നടപടി ഷാലമീന് ഒട്ടും ഇഷ്ടമായില്ല. അത് അദ്ദേഹത്തെ ഒരു പരാജയം പോലെ നീറ്റി.{{സൂചിക|൧}} തന്റെ പിൻഗാമികൾക്ക് ഈ അനുഭവം ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. കിരീടം തലയിൽ അണിയിക്കാൻ മാർപ്പാപ്പയെ അനുവദിക്കരുതെന്നും കിരീടധാരണച്ചടങ്ങിൽ അതു പിടിച്ചു വാങ്ങി സ്വയം തലയിൽ വയ്ക്കണമെന്നുമുള്ള നിർദ്ദേശം അദ്ദേഹം തന്റെ മകൻ ലൂയീസിനു നൽകിയിരുന്നു.<ref name = "wells">H.G. Wells, "A Short History of the World"(പുറങ്ങൾ 177, 181-82)</ref> കിരീടധാരണപദ്ധതി അറിഞ്ഞിരുന്നെങ്കിൽ താൻ ദേവാലയത്തിൽ പ്രവേശിക്കുകയില്ലായിരുന്നു എന്നു ഷാലമീൻ പറഞ്ഞതായി അദ്ദേഹത്തിന്റെ സുഹൃത്തും, ജീവചരിത്രകാരനും സദസ്സിലെ വിദ്വാനുമായിരുന്ന ചരിത്രകാരൻ ഐയ്ൻഹാർഡ് (Einhard) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഷാലമീന്റെ കിരീടധാരണത്തിന്റെ ചരിത്രപ്രസക്തിയെപ്പറ്റി [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥയിൽ]] [[വിൽ ഡുറാന്റ്]] ഇങ്ങനെ പറയുന്നു:-
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്