"കെ. കാമരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: വിഭാഗം:ഭാരതരത്നപുരസ്കാരം ലഭിച്ചവര്‍ → Category:ഭാരതരത്ന പുരസ്കാരം ലഭിച
(ചെ.) Robot: Cosmetic changes
വരി 1:
'''കെ. കാമരാജ്''' (1903-1975) ഒരു കാലത്ത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കറാ'യിരുന്നു. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ്‌ [[ജവഹര്‍ലാല്‍ നെഹ്‌റു|ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ]] അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരില്‍ ഒരാളാണ്‌. [[ലാല്‍ ബഹാദൂര്‍ ശാസ്ത്രി|ലാല്‍ ബഹദൂര്‍ ശാസ്ത്രി]], [[ഇന്ദിരാ ഗാന്ധി]] എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. 1976-ലെ [[ഭാരത രത്നം]] അവാര്‍ഡ് ലഭിച്ചത് കാമരാജിനായിരുന്നു. <ref>http://india.gov.in/myindia/bharatratna_awards_list1.php</ref>
 
[[1903]] [[ജൂലൈ 15]]നു ജനിച്ചു. അച്ഛന്‍ കുമാരസ്വാമി നാടാര്‍.12 വയസ്സുള്ളപ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തുകയും ഒരു കടയില്‍ ജോലിക്കാരന്‍ ആവുകയും ചെയ്തു. [[ 1920]]ല്‍ ആണ് [[മഹാത്മാഗാന്ധി|ഗാന്ധിജി]]യെ ആദ്യമായിട്ട് കാണുന്നത്. അപ്പോള്‍ത്തന്നെ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍]] ചേരുകയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു.
 
[[1930]] ല്‍ [[ഉപ്പുസത്യാഗ്രഹം|ഉപ്പുസത്യാഗ്രഹത്തിന്റെ]] ഭാഗമായി കാമരാജിന് ആദ്യമായിട്ട് ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. [[1941]] ല്‍ ജയിലില്‍ ഉള്ളപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ മുനിസിപ്പല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. പക്ഷെ അദ്ദേഹം ആ പദവി സ്വീകരിച്ചില്ല. മദ്രാസ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റ് ആയിട്ട് [[1940]] ല്‍ തെരഞ്ഞെടുക്കപ്പെട്ടു. [[1954]] വരെ പ്രസിഡന്റ് സ്ഥാനം [[1947]] മുതല്‍, [[1969]] ല്‍ കോണ്‍ഗ്രസ്സ് വിഭജനം നടക്കുന്നതുവരെ [[എ. ഐ. സി. സി.]] (ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മറ്റി) യില്‍ അംഗമായി പ്രവര്‍ത്തിച്ചു.
 
[[1954]] മുതല്‍ [[1963]] വരെ [[മദ്രാസ്]] സംസ്ഥാനത്തിലെ മുഖ്യമന്ത്രി ആയിരുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്തു. 1963 ല്‍ രാജി വെച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയിട്ട് 1963 ഒക്ടോബറില്‍ തെരഞ്ഞെടുക്കപ്പെട്ടു.
 
[[1975]] [[ഒക്ടോബര്‍ 2]]ന് അന്തരിച്ചു.
== അവലംബം ==
<references/>
 
== ഇതര ലിങ്കുകള്‍ ==
 
*[http://www.tamilnation.org/hundredtamils/kamaraj.htm 20-ം നൂറ്റാണ്ടിലെ നൂറു തമിഴ് വ്യക്തികള്‍ - കാമരാജ് (ഇംഗ്ലീഷില്‍)]
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
[[Categoryവര്‍ഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍]]
 
[[en:K. Kamaraj]]
"https://ml.wikipedia.org/wiki/കെ._കാമരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്