"ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Gharana}}
ഒരു സം‌ഗീത പാരമ്പര്യത്തെ അഥവാ കുടും‌ബപാരമ്പര്യത്തെയാണ് '''ഘരാന''' എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്. [[വീട്]] എന്നര്‍ത്ഥം വരുന്ന ഘര്‍ എന്ന [[ഹിന്ദി|ഹിന്ദിപദത്തില്‍]] നിന്നുമാണ് ഘരാന എന്ന വാക്കുത്‌ഭവിച്ചത്.
== വിവിധതരം ഘരാനകള്‍ ==
=== ഖയാല്‍ ഘരാന ===
മനോധര്‍‌മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി 4 മുതല്‍ 8 വരെ വരികളും കൃത്യമായ ഈണവും ഉള്ള വായ്പ്പാട്ടാണ് ഖയാല്‍. അടിസ്ഥാനവരികള്‍ മുന്‍‌നിര്‍ത്തി ഗായകര്‍ മനോധര്‍‌മ്മം നടത്തുന്നു.
==== ഗ്വാളിയോര്‍ ഘരാന ====
ഏറ്റവും പഴക്കം ചെന്ന ഘരാനയായി കണക്കാക്കപ്പെടുന്നു. [[മുഗള്‍ സാമ്രാജ്യം|മുഗള്‍ സാമ്രാജ്യത്തിന്റെ]] ആരം‌ഭത്തോടു കൂടിയാണ് ഇത് കീര്‍‌ത്തി പ്രാപിച്ചത്. ഈ ശൈലി പിന്തുടര്‍‌ന്നവരില്‍ പ്രമുഖന്‍ [[മിയാന്‍ താന്‍സെന്‍|താന്‍‌സെന്‍]] ആണ്. രാഗവിസ്താരവും രാഗാലങ്കാരവും ഈ ഘരാനയുടെ സവിശേഷതകളാണ്. പ്രധാനമായും യമന്‍, ഭൈരവ്, സാരം‌ഗ്, ശ്രീ, ഹാമിര്‍ തുടങ്ങിയ രാഗങ്ങളാണ് ആലപിച്ചുവരുന്നത്. [[കൃഷ്ണറാവു ശങ്കര്‍ പണ്ഡിറ്റ്]] ആണ് ഇതില്‍ പ്രശസ്തന്‍.
==== ആഗ്ര ഘരാന ====
[[അലാവുദ്ദീന്‍ ഖില്‍‌ജി|അലാവുദ്ദീന്‍ ഖില്‍‌ജിയുടെ]] ഭരണകാലത്താണ് ഈ ഘരാന ഉത്‌ഭവിച്ചത്. ഈ ശൈലിയില്‍ [[നായക് ഗോപാല്‍]] പ്രശസ്തനാണ്. അക്കാലത്ത് സ്വീകരിച്ചിരുന്നത് ദ്രുപദ്-ധമര്‍ എന്ന രീതിയായിരുന്നു.ശേഷം ഗ്വാളിയോര്‍ ഘരാനയുടെ ശൈലി ഇതിലേയ്ക്ക് ചേര്‍‌ക്കപ്പെട്ടു. [[ഉസ്താദ് ഫയാസ് ഹുസൈന്‍ ഖാന്‍]] ഇതില്‍ പ്രമുഖനാണ്.
==== ജയ്പൂര്‍ ഘരാന ====
[[ഉസ്താദ് അല്ലാദിയാ ഖാന്‍|ഉസ്താദ് അല്ലാദിയാ ഖാനിനെ]] തുടര്‍‌ന്ന് സ്ഥാപിക്കപ്പെട്ട ഘരാനയാണ് ജയ്‌പൂര്‍ ഘരാന.പ്രധാനമായും ഉപയോഗിയ്ക്കുന്ന രാഗങ്ങള്‍ [[ബസന്തി കേദാര്]]‍, [[ബസന്ത് ബാഹര്‍]], കാനഡ, നാട് കാമോദ് ഇവയാണ്.
==== കിരാന ഘരാന ====
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന [[ഉസ്താദ് അബ്ദുള്‍ കരിം ഖാന്‍|ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ]] ജന്മസ്ഥലമാണ് [[ഹരിയാന|ഹരിയാനയിലെ]] കിരാന അഥവാ കൈരന. ഈ പേരില്‍ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേര്‍ നല്‍കി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ [[ഗുലാം അലി]], [[ഗുലാം മൗല]] എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാര്‍.കര്‍‌ണാടക സംഗീതത്തില്‍നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
==== തു‌‌മ്‌‌രി ഘരാന ====
1847-1856 കാലത്ത് നാടുവാണിരുന്ന [നവാബ് വാജിദ് അലിഷാ|നവാബ് വാജിദ് അലിഷായുടെ]] സദസ്സില്‍ തുടങ്ങിയെന്ന് വിശ്വസിക്കുന്ന അനൗപചാരികവും ലളിതവുമായ ഗാനരൂപം. ബ്രജ്‌ഭാഷയില്‍ കാല്‍‌പനികതയ്ക്ക് ഊന്നല്‍ നല്‍കുന്ന വരികളാവും ഇതിലുണ്ടാവുക. ഈ ശൈലിയില്‍ പ്രധാനം ബനാറസ് ഘരാന, ലഖ്‌നൗ ഘരാന, പട്യാല ഘരാന ഇവയാണ്.
 
=== തബലയിലെ ഘരാനകള്‍ ===
==== ഡല്‍‌ഹി ഘരാന ====
ഡല്‍ഹി ഘരാന തബലയിലെ ഘരാനകളില്‍ ഏറ്റവും പഴക്കമേറിയതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ [[സിദ്ധര്‍ ഖാന്‍]] ആണ് ആരംഭിച്ചത്. [[പഖ്‌വാജ്]] വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയില്‍ കാണാം. ഇപ്പോള്‍ തബലയാണ് ഡല്‍ഹി ഘരാനയില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. [[അജ്‌രദ ഘരാന]], [[ലഖ്‌നൗ ഘരാന]], [[ഫറൂഖാബാദ് ഘരാന]], [[ബനാറസ് ഘരാന]], [[പഞ്ചാബ് ഘരാന]] ഇവയും ഈ ശ്രേണിയില്‍ പെട്ടവയാണ്.
=== സിത്താറിലെ ഘരാനകള്‍ ===
==== ജയ്പൂര്‍ ഘരാന ====
പ്രഗല്‍‌ഭന്‍ [[ഉസ്താദ് അല്ലാദിയാഖാന്‍]]
==== മഹിയാര്‍ ഘരാന ====
പ്രശസ്തന്‍ [[പണ്ഡിറ്റ് രവിശങ്കര്‍]]
==== ഇംദാദ് ഖാന്‍ ഘരാന ====
പ്രശസ്തന്‍ [[ഉസ്താദ് വിലായത്ത് ഖാന്‍]]
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ഹിന്ദുസ്ഥാനി സംഗീതം]]
 
 
[[bn:ঘরাণা]]
"https://ml.wikipedia.org/wiki/ഘരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്