"കുണ്ടളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[കേരളം|കേരളത്തിലും]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിലും]] വളരെയധികം പ്രചാരത്തിലിരിരുന്ന ഒരു തുകല്‍ വാദ്യമാണ്‌ '''കുണ്ടളം'''. ഇപ്പോള്‍ കേരളത്തില്‍ ഭാഗികമായി മാത്രം കാണപ്പെടുന്ന ഈ വാദ്യോപകരണം [[നെയ്യാണ്ടിമേളം|നെയ്യാണ്ടിമേളത്തിന്‌]] [[തവില്‍|തവിലിന്റെ]] ഉപവാദ്യമായിട്ടായിരുന്നു ഉപയോഗിച്ചിരന്നത്. പില്‍ക്കാലത്ത് തെരുക്കൂത്തുകളിലും ഉപയോഗിച്ചുതുടങ്ങി.
 
== ഘടന ==
വ്യത്യസ്ത വലിപ്പത്തിലുള്ള രണ്ട് കലങ്ങള്‍ ചേര്‍ത്തുകെട്ടിയ ഉപകരണമാണിത്. കലങ്ങള്‍ അരയില്‍ കെട്ടി കമ്പ് ഉപയോഗിച്ച് വായിക്കുന്നു. ഉച്ചത്തം കൂടിയതും കുറഞ്ഞതുമായ സ്വരമാണ് ഈ വാദ്യം പുറപ്പെടുവിക്കുന്നത്.
 
== നിര്‍മ്മാണരീതി ==
ലോഹനിര്‍മ്മിതമായതും വ്യത്യസ്ത വലുപ്പത്തിലുമുള്ള രണ്ട് കലങ്ങളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്. കലങ്ങളുടെ വായ് വട്ടത്തേക്കാള്‍ വലുപ്പമുള്ള രണ്ട് ജോഡി ലോഹ വളയങ്ങളില്‍ ഓരോന്നില്‍ ആട്ടിന്‍തോല്‍ ഉപയോഗിച്ച് പൊതിയുന്നു. തോല്‍ പൊതിഞ്ഞ വളയങ്ങളുമായി, കലത്തിനടിയില്‍ തോല്‍ പൊതിയാത്ത വളയത്തില്‍ എട്ട് കണ്ണികള്‍ കുത്തി വെള്ളക്കയര്‍ ഉപയോഗിച്ച് മുറുക്കുന്നു. രണ്ട് കലങ്ങളിലും ഈ രീതിയാണ്‌ ഉപയോഗിക്കുന്നത്. അതിനുശേഷം കലങ്ങള്‍ തമ്മില്‍ ചേര്‍ത്തുകെട്ടി അരയില്‍ ഉറപ്പിച്ചു കമ്പ് ഉപയോഗിച്ച് വായിക്കുന്നു.
 
== അവലംബം ==
ജോസഫ് വി. ഫര്‍ണാണ്ടസിന്റെ വാദ്യകലാവിജ്ഞാനീയം. അന്താരാഷ്ട്ര സംഗീതോപകരണ ഗവേഷണകേന്ദ്രം, കുന്നുകുഴി, തിരുവനന്തപുരം. താള്‍ 112
 
[[Categoryവര്‍ഗ്ഗം:തുകല്‍‌വാദ്യങ്ങള്‍]]
"https://ml.wikipedia.org/wiki/കുണ്ടളം" എന്ന താളിൽനിന്ന് ശേഖരിച്ചത്