"കുട്ടിയും കോലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: പ്രമാണാധാരസൂചി → അവലംബം
(ചെ.) Robot: Cosmetic changes
വരി 6:
</ref>
 
== പേരിനു പിന്നില്‍ ==
ഒരു മുഴം നീളമുള്ള മരക്കമ്പിനെയാണ്‌ ''കൊട്ടി'' അഥവാ ''കോല്‌'' എന്നു വിളിക്കുന്നത്‌. ഏതാണ്ട്‌ രണ്ടര ഇഞ്ച്‌ നീളമുള്ള ഒരു ചെറിയ മരക്കമ്പിനെ ''പുള്ള്‌'' അഥവാ ''കുട്ടി'' എന്നും വിളിക്കുന്നു. പുള്ള് എന്നത് ചെറിയ പക്ഷിയാണ്, മരക്കമ്പ ഈ പക്ഷിയെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ പുള്ള് എന്ന പേര്‍. ഈ ചെറിയ മരക്കമ്പിനെ (കുട്ടി)) കൊട്ടാന്‍ ഉപയോഗിക്കുന്നത് കൊണ്ട് കമ്പിന് കൊട്ടി എന്ന പേര്‍.
 
== ചരിത്രം ==
[[മഹാഭാരതം|മഹാഭാരതത്തില്‍]] [[പാണ്ഡവര്‍|പാണ്ഡവരും]] [[കൗരവര്‍|കൗരവരും]] കുട്ടിയും കോലും കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ കുട്ടി എടുത്തു കൊടുക്കുന്നതിനായി ഗുരുനാഥനായ [[ദ്രോണാചാര്യര്‍]] രംഗത്തെത്തുന്നതായി പരാമര്‍ശമുണ്ട്. {{fact}}
 
== കളിക്കുന്ന വിധം ==
നിലത്ത്‌ ഒരു ചെറിയ കുഴിയില്‍ [[പുള്ള്‌]]/[[കുട്ടി]] വെച്ച്‌ കൊട്ടി/[[കോല്]] കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കില്‍ കളിക്കാരന്‍ പുറത്താകും. <ref> http://www.sargam.us/events/rules.htm </ref> ഇത് [[ക്രിക്കറ്റ്‌|ക്രിക്കറ്റിലെ]] കാച്ച് എന്നതിനു സമാനമായ നിയമമാണ്. പുള്ളിനെ പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കളിക്കാരന്‍ കൊട്ടിയെ കുഴിക്കു മുകളില്‍ കുറുകെ വെയ്ക്കും. പുള്ള്‌ വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിര്‍ഭാഗം കൊട്ടിയില്‍ പുള്ള്‌ കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. പുള്ള്‌ കൊട്ടിയില്‍ കൊണ്ടാല്‍ കളിക്കാരന്‍ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി വേണം കളിക്കാരന്‌ ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാന്‍. പുള്ളിനെ കൊട്ടികൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ കളിയുടെ രീതി. തെറിച്ച്‌ വീണ പുള്ള്‌ എതിര്‍ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയില്‍നിന്നും എത്രകൊട്ടി ദൂരത്തില്‍ പുള്ള്‌ വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും. കളിക്കാരന്‍ എത്രാമത്തെ പോയിന്റില്‍ നില്‍ക്കുന്നു എന്നതിന്‌ അനുസരിച്ച്‌ അടിക്കുന്ന രീതിയും മാറുന്നു. ഉദാഹരണമായി ഒരാള്‍ക്ക്‌ 33 പോയിണ്റ്റ്‌ ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം 3 ആയതുകൊണ്ട്‌ അയാള്‍ക്ക്ക്‌ മുക്കാപ്പുറം കളിക്കേണ്ടിവരും. 57 ആണെങ്കില്‍ കോഴിക്കാല്‍ എന്നിങ്ങനെ.
 
വരി 65:
ആദ്യത്തെ പത്തു പോയിണ്റ്റുകള്‍ കളിക്കാരന്‍ ഇടക്കു പരാജയപ്പെടാതെ ഒന്നിച്ച്‌ നേടേണ്ടതാണ്‌. ഇതിനു പറയുന്ന പേരാണ്‌ ചൊട്ടയില്‍ കേറുക. ചൊട്ടയില്‍ കേറിക്കഴിഞ്ഞാല്‍ വീണ്ടും ചൊട്ടു തൊട്ടു തുടങ്ങാം. തെറിച്ച്‌ വീഴുന്ന പുള്ള്‌ എതിര്‍ഭാഗം എടുത്തെറിയുമ്പോള്‍ കളിക്കാരന്‌ അതിനെ തിരിച്ച്‌ അടിച്ച്‌ തെറിപ്പിക്കാവുന്നതാണ്‌. പുള്ള്‌ എത്ര ദൂരത്ത്‌ ചെന്നു വീഴിന്നുവോ അത്രയും കൊട്ടി അളവ്‌ പോയിണ്റ്റ്‌ ലഭിക്കും. പക്ഷെ പുള്ള്‌ കൊട്ടിയില്‍ തട്ടി പുറകോട്ട്‌ പോയാല്‍ ഉള്ള്‌ പോയിണ്റ്റും പോകും. ഇതിനെ പിങ്കം പോകുക എന്നു പറയുന്നു
 
== മറ്റു ലിങ്കുകള്‍ ==
*[http://www.sargam.us/events/rules.htm സര്‍ഗം എന്ന സൈറ്റില്‍ കുട്ടിയും കോലിന്റെയും നിയമങ്ങള്‍]
 
== അവലംബം ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കുട്ടിയും_കോലും" എന്ന താളിൽനിന്ന് ശേഖരിച്ചത്