"ഗോബി മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಗೋಬಿ ಮರುಭೂಮಿ
(ചെ.) Robot: Cosmetic changes
വരി 4:
|name = ഗോബി മരുഭൂമി
|native_name = {{lang|mn|Говь}}
|native_name1 = <br />{{lang|zh|戈壁(沙漠)}}
|native_name2 = Gēbì (Shāmò)
|other_name =
വരി 99:
 
 
[[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[മരുഭൂമി|മരുഭൂമിയാണ്]] '''ഗോബി''' (മംഗോളിയന്‍: Говь, '''ഗോവി''' അല്ലെങ്കില്‍ '''ഗോവ്''', "ചരല്‍ പ്രദേശം"; ചൈനീസ്: 戈壁(沙漠) Gēbì (Shāmò)). [[ചൈന|ചൈനയുടെ]] വടക്ക്, വടക്ക്-പടിഞ്ഞാറ്, [[മംഗോളിയ|മംഗോളിയയുടെ]] തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. വടക്ക് മംഗോളിയയില്‍ അള്‍തായ് പര്‍വ്വതനിരകള്‍ പുല്‍മേടുകള്‍ സ്റ്റെപ്പികള്‍ എന്നിവയും തെക്ക്-വടക്ക് തിബത്തും വടക്കന്‍ ചൈന ഫലകം തെക്ക്-കിഴക്കും സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലെ വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ള ആവാസപരമായും നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗോബി. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്.
 
== ഭൂമിശാസ്ത്രം ==
തെക്ക്-പടിഞ്ഞാറ് മുതല്‍ വടക്ക്-കിഴക്ക് വരെ 1,610 കി.മീറ്ററും (1,000 മൈല്‍) വടക്ക് മുതല്‍ തെക്ക് വരെ 800 കി.മീറ്ററും (497 മൈല്‍) ആണ്‌ ഇതിന്റെ വലിപ്പം. പടിഞ്ഞാറ് വീതികൂടുതലുണ്ട്. 1,295,000 ചതുരശ്ര കി.മീ ആണ് ഇതിന്റെ വിസ്തീര്‍ണ്ണം, അതായത് ലോകത്തിലെ നാലമത്തേതും ഏഷ്യയിലെ ഏറ്റവും വലുതും. ഗോബി മരുഭൂമിയുടെ ഭൂരിഭാഗവും മണല്‍നിറഞ്ഞതല്ല പകരം ചരല്‍, ഉരുളന്‍ കല്ലുകള്‍ തുടങ്ങിയവയാണ്.
 
ഇതിന്‌ നിരവധി ചൈനീസ് നാമങ്ങളുണ്ട്, 沙漠 (ഷാമോ, മരുഭൂമികളെ പൊതുവായി സൂചിപ്പിക്കുന്നത്), 瀚海 (ഹാന്‍ഹായി, അറ്റമില്ലാത്ത കടല്‍) എന്നിവ അതില്‍പ്പെടുന്നു. കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ ഇത് നീണ്ട മരുഭൂമിയും പാമിറിന്റെ കീഴ്ഭാഗം (77°) മുതല്‍ മഞ്ചൂരിയയുടെ അതിര്‍ത്തയില്‍ കിങന്‍ പര്‍വ്വതനിരകള്‍ (116°-118°) വരെയും; വടക്ക് അള്‍തായ്, സായന്‍, യബ്ലോനോവി തുടങ്ങിയ പര്‍വ്വതങ്ങളുടെ താഴ്ഭാഗത്തിലെ ഉയരംകുറഞ്ഞ കുന്നുകള്‍ മുതല്‍ കുന്‍ലുന്‍ ഷാന്‍, അല്‍തന്‍ ഷാന്‍, ക്വിലിയന്‍ ഷാന്‍ തുടങ്ങിയവ വരെയും ഉള്ള അര്‍ദ്ധ-മരുഭൂമേഖലകളും ഇതില്‍ പെടുന്നു.
 
സോങ്ങുവാ, ലിയാഓ-ഹോ എന്നീ നദികളുടെ ഉപരിഭാഗങ്ങള്‍ക്കിടയിലുള്ള കിങ്ങന്‍ നിരകളുടെ കിഴക്കുള്ള വിശാലമായ പ്രദേശങ്ങള്‍ പരമ്പരാഗതമായി ഇതില്‍ ഉള്‍പ്പെട്ടതാണെന്ന് കരുതിപോരുന്നു. മറ്റൊരുരീതിയില്‍ ഭൂമിശാസ്ത്രകാരന്മാരും ആവാസമേഖലാ ഗവേഷകരും മുകളില്‍ വിവരിച്ച പടിഞ്ഞാറന്‍ മേഖല തക്‌ലമകന്‍ എന്ന് മറ്റൊരു മരുഭൂമിയായിട്ടാണ്‌ കണക്കാക്കുന്നത്.
വരി 110:
ഗോബിയിലെ വടക്ക്-പടിഞ്ഞാറുള്ള നെമെഗ്ത് മേഖല അവിടെ നിന്നും ലഭിച്ച പുരാതന ഫോസിലുകള്‍ കൊണ്ട് പ്രസിദ്ധമാണ്. ആദ്യകാലത്തെ സസ്തനികള്‍, ഡൈനോസറുകളുടെ മുട്ടകള്‍ കൂടാതെ 100,000 വര്‍ഷം മുന്‍പ് വരെയുള്ള ശിലാരൂപങ്ങള്‍ എന്നിവ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
 
== കാലാവസ്ഥ ==
[[Imageചിത്രം:Gobi.png|thumb|Gobi by [[NASA World Wind]]]]
[[Imageചിത്രം:Gobi Desert.jpg|thumb|Sand dunes in [[Inner Mongolia Autonomous Region|Inner Mongolia]], China]]
[[Imageചിത്രം:KhongorynElsCamels.jpg|thumb|[[Bactrian camels]] by the [[dune|sand dunes]] of [[Khongoryn Els]], [[Gobi Gurvansaikhan National Park|Gurvansaikhan NP]], Mongolia.]]
[[Imageചിത്രം:Khongoryn Els sand dunes.jpg|thumb|The [[dune|sand dunes]] of [[Khongoryn Els]], [[Gobi Gurvansaikhan National Park|Gurvansaikhan NP]], Mongolia.]]
 
 
താരതമ്യേന ശീതമരുഭൂമിയാണ് ഗോബി, അത്കൊണ്ട് തന്നെ ജലം ഘനീഭവിക്കുകയും മണല്‍ക്കുന്നുകളില്‍ മഞ്ഞ് കാണപ്പെടുകയും ചെയ്യാറുണ്ട്. കൂറേക്കൂടി വടക്ക് വശത്ത് സ്ഥിതിചെയ്യുന്നു എനത് കൂടാതെ സമുദ്രനിരപ്പില്‍ നിന്ന് 910-1,520 മീറ്റര്‍ ഉയരത്തിലുള്ള കിടപ്പ് ഇതിന്റെ തണുത്ത കാലാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. പ്രതിവര്‍ഷം ശരാശരി 194 മില്ലിമീറ്റര്‍ (7.6 ഇഞ്ച്) മഴയാണ് ഗോബി മരുഭൂമിയില്‍ പെയ്യുന്നത്. ശൈത്യകാലത്ത് സൈബീരിയന്‍ സ്റ്റെപ്പികളില്‍ നിന്ന് കാറ്റിനോടൊപ്പം വരുന്ന മഞ്ഞും ഇവിടെയുള്ള ജാലസാന്നിധ്യത്തിന് കാരണമാകുന്നുണ്. ഇത്തരം കാറ്റുകള്‍ ഊഷ്മാവ് ശൈത്യകാലത്ത് –40° സെല്‍ഷ്യസ് (-40° ഫാരന്‍ഹീറ്റ്) മുതല്‍ വേനല്‍കാലത്ത് +40° സെല്‍ഷ്യസ് (104° ഫാരന്‍ഹീറ്റ്) വരെയുള്ള വലിയ വ്യതിയാനത്തിന്‌ ഹേതുവായിതീരുന്നു.<ref name="bbcpe">Planet Earth BBC TV series 2006 UK, 2007 US, Episode 5</ref>
 
=== കാലവസ്ഥ (1911 പ്രകാരം) ===
വളരെ കഠിനമായ കാലാവസ്ഥയാണ് ഗോബിയിലേത്. വര്‍ഷത്തോതനുസരിച്ച് മാത്രമല്ല 24 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താപനിലയില്‍ വലിയ വ്യതിയാനം കാണാന്‍സാധിക്കുന്നു.
 
വരി 153:
ഗോബിയുടെ തെക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ തെക്ക്-കിഴക്കന്‍ മണ്‍സൂണ്‍ എത്തിപ്പെടാറുണ്ടെങ്കിലും പൊതുവായി ഈ മേഖലയിലെ കാലവസ്ഥ വളരെയധികം വരണ്ടതാണ്, പ്രതേകിച്ച് ശൈത്യകാലം. അതിനാല്‍ തന്നെ ജനുവരിയുടേയും ഉഷ്ണകാലത്തെയും ആദ്യഘട്ടങ്ങളില്‍ ശക്തിയേറിയ തണുത്ത മണല്‍കാറ്റും മഞ്ഞ്കാറ്റും അടിച്ചുവീശുന്നു.
 
== മരുഭൂമിവല്‍ക്കരണം ==
ആപല്‍ക്കരമായ രീതിയില്‍ ഗോബി മരുഭൂമി വികസിച്ചുക്കൊണ്ടിരിക്കുകയാണ്‌. ഇതിനെ മരുഭൂമിവല്‍ക്കരണം എന്ന് വിളിക്കുന്നു. ഈ പ്രതിഭാസം ദക്ഷിണഭാഗത്തേക്ക് ചൈനയുടെ ഉള്ളിലേക്ക് വേഗത്തിലാണ്‌. ഒരുക്കാലത്ത് ചൈനയില്‍ അപൂര്‍വ്വമായിരുന്ന പൊടിക്കാറ്റ് കാണപ്പെടുന്നതും ചൈനയുടെ കാര്‍ഷിക സമ്പത്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതം വരുത്തുന്നുണ്ട്
 
ഗോബി മരുഭൂമിയുടെ ഈ വികസനത്തിന്റെ പ്രധാന കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ്‌. വനനശീകരണം, സസ്യസ്രോതസ്സുകളുടെ അമിതമായ ഉപയോഗം, ജലസ്രോതസ്സുകളുടെ നശീകരണം, ആഗോളതാപനം എന്നിവ ഇതിന്റെ മുഖ്യകാരണങ്ങളാണ്‌. മരുഭൂമിയുടെ വികസനം തടയുന്നതിന്‌ വേണ്ടി നിരവധി നടപടികള്‍ ചൈന കൈക്കൊള്ളുന്നുണ്ട്, ഇത് ചെറിയ അളവില്‍ വിജയിക്കുന്നുമുണ്ട്, പക്ഷെ ഈ നടപടികള്‍ വലിയ അളവില്‍ പ്രയോജനം ചെയ്യുന്നില്ല. ഇപ്പോഴത്തെ പ്രധാന നടപടി ചൈനയിലെ വന്മതിലിനോട് ചേര്‍ന്ന് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ്‌, അതുവഴി മരുഭൂമിയുടെ പിന്നീടുള്ള വികസനം തടയാമെന്നും കണക്ക്കൂട്ടുന്നു.
 
== ആവാസമേഖലകള്‍ ==
ഗോബി മരുഭൂമിയെ വിശാലമായ അര്‍ത്ഥത്തില്‍ പ്രധാനമായും അഞ്ച് വ്യത്യസ്ത ആവാസമേഖലകളാക്കി തിരിച്ചിരിക്കുന്നു.
 
=== കിഴക്കന്‍ ഗോബി മരുഭൂമി സ്റ്റെപ്പി ===
ആവാസമേഖലകളില്‍ ഏറ്റവും കിഴക്ക് വശത്തുള്ളതാണ്‌ ഇത്. 281, 800 ചതുരശ്ര കി.മീ (108,804 ചതുരശ്ര മൈല്‍) വിസ്തൃതിയുണ്ട് ഇതിന്‌.
 
== അവലംബം ==
<references />
 
"https://ml.wikipedia.org/wiki/ഗോബി_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്