"ഗുൽസാരിലാൽ നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: വിഭാഗം:ഭാരതരത്നപുരസ്കാരം ലഭിച്ചവര്‍ → Category:ഭാരതരത്ന പുരസ്കാരം ലഭിച
(ചെ.) Robot: Cosmetic changes
വരി 24:
}}
 
[[Imageചിത്രം:Gulzarilal_Nanda.jpg|right|thumb|200px]]
'''ഗുല്‍‌സാരിലാല്‍ നന്ദ''' രണ്ടുതവണ [[ഇന്ത്യ]]യുടെ താത്കാലിക [[പ്രധാനമന്ത്രി]]യായിരുന്നു. ([[1964]]-ല്‍ നെഹ്റുവിന്റെ മരണത്തിനുശേഷവും [[1966]]-ല്‍ [[ലാല്‍ബഹദൂര്‍ ശാസ്ത്രി]]യുടെ മരണത്തിനുശേഷവും). രണ്ടു തവണയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം കോണ്‍ഗ്രസ് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഒരു മാസത്തില്‍ താഴെയേ നീണ്ടുനിന്നുള്ളൂ.
 
== ബാല്യം, യൗവനം ==
 
അദ്ദേഹം [[1898]] ജൂലൈ 4 ന് അവിഭക്ത [[പഞ്ചാബ്|പഞ്ചാബിലെ]] [[സിയാല്‍കോട്ട്|സിയാല്‍കോട്ടില്‍]] ജനിച്ചു. ഇന്ന് ഈ സ്ഥലം [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലെ]] പഞ്ചാബിലാണ്. അദ്ദേഹം [[ലാഹോര്‍]]‍, [[ആഗ്ര]], [[അലഹബാദ്]] എന്നീ സ്ഥലങ്ങളിലായി തന്റെ വിദ്യാഭ്യാ‍സം പൂര്‍ത്തിയാക്കി. [[അലഹബാദ് സര്‍വകലാശാല]]യില്‍ ഒരു ഗവേഷണവിദ്യാര്‍ത്ഥിയായിരിക്കേ അദ്ദേഹം [[1920]] മുതല്‍ [[1921]] വരെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1921-ല്‍ [[ബോംബെ]] നാഷണല്‍ കോളെജില്‍ അദ്ദേഹം [[ധനശാസ്ത്രം|ധനശാസ്ത്ര]] പ്രൊഫസറായി ജോലിക്കുചേര്‍ന്നു. [[1922]]-ല്‍ അദ്ദേഹം [[അഹമ്മദാബാദ്]] ടെക്സ്റ്റൈല്‍ തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി. [[1946]] വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.
വരി 33:
1921-ല്‍ അദ്ദേഹം [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തില്‍]] ചേര്‍ന്ന് തന്റെ സ്വാതന്ത്ര്യസമര ജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം [[സത്യാഗ്രഹം|സത്യാഗ്രഹത്തിനു]] [[1932]], [[1942]], [[1944]] എന്നീ വര്‍ഷങ്ങളില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
 
== രാഷ്ട്രീയ ജീവിതം ==
 
ഗുല്‍സാരിലാല്‍ നന്ദ [[1937]]-ല്‍ ബോംബെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1937 മുതല്‍ [[1939]] വരെ ബോംബെ സര്‍ക്കാരില്‍ തൊഴില്‍, എക്സൈസ് എന്നീ വകുപ്പുകളുടെ നിയമസഭാ സെക്രട്ടറിയായിരുന്നു. [[1946]] മുതല്‍ [[1950]] വരെ ബോംബെ നിയമസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്ന അദ്ദേഹം ബോംബെ നിയമസഭയില്‍ തൊഴില്‍തര്‍ക്ക ബില്‍ വിജയകരമായി അവതരിപ്പിച്ചു. അദ്ദേഹം [[കസ്തൂര്‍ബ മെമ്മോറിയല്‍ ട്രസ്റ്റ്|കസ്തൂര്‍ബ മെമ്മോറിയല്‍ ട്രസ്റ്റിന്റെ]] ഖജാന്‍‌ജി, [[ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘ്|ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘിന്റെ]] സെക്രട്ടറി, ബോംബെ ഹൌസിംഗ് ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹം ദേശീയ [[ആസൂത്രണ കമ്മീഷന്‍|ആസൂത്രണ കമ്മീഷന്റെ]] അംഗമായിരുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ([[ഐ.എന്‍.ടി.യു.സി.]]) രൂപീകരിക്കുന്നതില്‍ അദ്ദേഹം ഒരു വലിയ പങ്കു വഹിച്ചു. ഐ.എന്‍.ടി.യു.സി.യുടെ അദ്ധ്യക്ഷനായിരുന്നു.
വരി 45:
[[1962]]-ല്‍ അദ്ദേഹം [[ഗുജറാത്ത്|ഗുജറാത്തിലെ]] സബര്‍ക്കന്ത മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1962-ല്‍ അദ്ദേഹം ‘സോഷ്യലിസ്റ്റ് ആക്ഷനുവേണ്ടിയുള്ള കോണ്‍ഗ്രസ് ഫോറം‘ രൂപീകരിച്ചു. 1962-63-ല്‍ അദ്ദേഹം തൊഴില്‍, ജോലി കാര്യ മന്ത്രിയായിരുന്നു. [[1963]] മുതല്‍ [[1966]] വരെ ആഭ്യന്തരമന്ത്രിയായിരുന്നു.
 
== താല്‍കാലിക പ്രധാനമന്ത്രി ==
 
=== നെഹ്റുവിനു ശേഷം ===
നെഹ്റുവിന്റെ മരണത്തിനുശേഷം പാര്‍ട്ടി ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഗുല്‍സാരിലാല്‍ നന്ദയെ പ്രധാനമന്ത്രിയാക്കാന്‍ കാബിനറ്റ് മന്ത്രിമാര്‍ തീരുമാനിച്ചു.
 
=== ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ശേഷം ===
[[ലാല്‍ ബഹാദൂര്‍ ശാസ്ത്രി]] [[താഷ്കെന്റ്|താഷ്കെന്റില്‍ വെച്ച്]] 1966-ല്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും താല്‍കാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പുതിയ പരിഷ്കാരങ്ങള്‍ ഒന്നും നടപ്പാക്കിയില്ല എങ്കിലും രണ്ടു യുദ്ധങ്ങള്‍ക്കുശേഷമുള്ള അദ്ദേഹത്തിന്റെ ഭരണകാലം രാജ്യരക്ഷാ കാഴ്ചപ്പാടില്‍ നിന്നുനോക്കുമ്പോള്‍ ഗൌരവതരമാണ്. നെഹ്റുവിന്റെ മരണം [[ചൈന]]യുമായുള്ള 1962-ലെ യുദ്ധം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷമായിരുന്നു. ശാസ്ത്രിയുടെ മരണം പാകിസ്ഥാനുമായുള്ള [[1965]]-ലെ യുദ്ധം കഴിഞ്ഞ് അല്പകാലത്തിനുശേഷമായിരുന്നു.
 
== മറ്റു വിവരങ്ങള്‍ ==
അദ്ദേഹം ഒരു തികഞ്ഞ [[ഗാന്ധിയന്‍|ഗാന്ധിയനായിരുന്നു]]. 1997-ല്‍ അദ്ദേഹത്തിന് ഇന്ത്യാ സര്‍ക്കാര്‍ [[ഭാരത രത്നം]] പുരസ്കാരം സമ്മാനിച്ചു.<ref>
http://india.gov.in/myindia/bharatratna_awards_list1.php</ref>
 
== അവലംബം ==
<references/>
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://pmindia.nic.in/pm_nanda.htm ഗുത്സാരിലാല്‍ നന്ദ - പ്രധാനമന്ത്രിയുടെ ഓഫീസ്]
 
[[Category:രാഷ്ട്രീയം]]
[[Category:ജീവചരിത്രം]]
[[Category:ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍]]
{{Prime India}}
 
[[Category:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍]]
[[Categoryവര്‍ഗ്ഗം:രാഷ്ട്രീയം]]
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍]]
[[Categoryവര്‍ഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍]]
 
[[cy:Gulzarilal Nanda]]
"https://ml.wikipedia.org/wiki/ഗുൽസാരിലാൽ_നന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്