"ഓടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) Robot: Cosmetic changes
വരി 1:
[[ചെങ്ങന്നൂര്‍]], [[മാവേലിക്കര]], [[കരുനാഗപ്പള്ളി]], [[കാര്‍ത്തികപ്പള്ളി]] എന്നീ താലൂക്കൂകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഈ രാജ്യം. [[കായംകുളം|കായംകുളത്തിന്റെ]] ആദ്യത്തെ പേര് '''ഓടനാട്''' എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമന്‍ കോതവര്‍മ്മ, രാമന്‍ ആതിച്ചവര്‍മ്മ, രവിവര്‍മ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് [[കണ്ടിയൂര്‍]], [[ഹരിപ്പാട്]] എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തില്‍ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാന്‍ തുടങ്ങിയത്. നീണ്ടകടല്‍ത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോര്‍ച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന്‍ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാ‍ഗപ്പള്ളി എന്നീ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കായംകുളത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെ വടക്കന്‍ രാജ്യങ്ങള്‍ നടത്തിയ കൂട്ടുകെട്ടില്‍ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ ഈ രാജ്യത്തെ തിരുവിതാംകൂറിനോടുചേര്‍ത്തു.
[[തിരുവിതാംകൂര്‍]] രാജ്യസ്ഥാപകനായ [[മാര്‍ത്താണ്ഡവര്‍മ്മ]] എ.ഡി. 1746-ല്‍ പിടിച്ചടക്കി [[വേണാട്|വേണാട്ടിനോടു]] ചേര്‍ക്കുന്നത് വരെ കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യം. ഇത്തരം ഒട്ടേറെ ചെറുരാജ്യങ്ങളായി വേര്‍തിരിഞ്ഞു കിടന്നതായിരുന്നു മധ്യകാല കേരളം.
 
== പേരും വിസ്തൃതിയും ==
 
ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണര്‍ വ്യുത്പത്തി കല്പിക്കുന്നു. ഇവിടെ തിരുവോണ മഹോത്സവവും ഓണപ്പടയും പഴയകാലത്ത് രാജാക്കന്മാരുടെ സാന്നിധ്യത്തില്‍ നടന്നിരുന്നു. ഓണാട്ടുകരയിലെ ഒരു പ്രധാന സ്ഥലമായ് ''മാവേലിക്കര'', ഈ നാടിന് [[ഓണം|ഓണവുമായുള്ള]] ബന്ധത്തെ പിന്‍താങ്ങുകയും ചെയ്യുന്നു. ഓണത്തപ്പനായ മഹാബലിയെ പരാമര്‍ശിക്കുന്നതാണ് ആ നാമം.
 
ഓടങ്ങളുടെ നാട് (സഞ്ചാരത്തിനും മറ്റും വള്ളങ്ങള്‍ അധികമായി ഉപയോഗിച്ചിരുന്ന നാട്) എന്ന അര്‍ഥത്തിലാണ് ഓടനാടിന്‍ ഈ പേരു വന്നതെന്ന് കരുതപ്പെടുന്നു (''വഞ്ചിനാട്'' എന്ന പേരുമായി താരതമ്യപ്പെടുത്തുക). സംസ്കൃത ''മയൂരസന്ദേശത്തില്‍'' (സ്ലോകം57) ഓടനാടിനെ ഓടല്‍ വള്ളികളുള്ള നാട് എന്നര്‍ഥത്തില്‍ ''ഇംഗുദി ഭൂവിഭാഗാഃ'' എന്നു പരാമര്‍ശിച്ചിട്ടുണ്ട്.
 
ഇപ്പോഴത്തെ [[കരുനാഗപ്പള്ളി]], കാര്‍തികപ്പള്ളി, [[മാവേലിക്കര]] എന്നീ താലൂക്കുകളും മറ്റുചില ദേശങ്ങളും ചേര്‍ന്നിരുന്ന ഓടനാടിന്റെ അതിര്‍ത്തികള്‍ തെക്കു കന്നേറ്റി, വടക്കു തൃക്കുന്നപ്പുഴ, പടിഞ്ഞാറു സമുദ്രം, കിഴക്ക് ഇളയെടത്തു സ്വരൂപം എന്നിങ്ങനെയായിരുന്നു. എ. ഡി. 1743-ല്‍ കൊച്ചിലെ ഡച്ചു കമാന്‍ഡര്‍ വാന്‍ ഗോളനേസ് (Julius Valentyan Stein Van Gollenesse) രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് പന്തളം, തെക്കുംകൂര്‍, ഇളയെടത്തു, മാടത്തുംകൂര്‍, പുറക്കാട്, തൃക്കുന്നപ്പുഴ എന്നിവയായിരുന്നു ഓടനാടിന്റെ അയല്‍ രാജ്യങ്ങള്‍.<ref name=''tdm''>A. Galletti, The Dutch in Malabar.</ref>
 
കന്നേറ്റി തെക്കേ അതിര്‍ത്തിയായ കരുനഗപ്പള്ളി (മരുതൂര്‍ കുളങ്ങര, Marta)യും മടത്തൂംകൂറും മാവേലിക്കര (Martamcur)യും ഓടനാടു സ്വരൂപത്തില്‍ നിന്ന് പിന്നീട് പിരിഞ്ഞുപോയതായിരിക്കണം [കര്‍ണാപൊളി (Carnapoli) എന്നും മാര്‍ത്ത (Marta, മരുതൂര്‍കുളങ്ങര) എന്നുമാണ് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും കരുനാഗപ്പള്ളിയെ പരാമര്‍ശിച്ചിട്ടുള്ളത്; മാടത്തുംകൂര്‍ ഡച്ചുകാരുടെ മാര്‍ത്തെന്‍കൂര്‍ (Martencur) ആണ് ]. ഈ രണ്ടു സ്വരൂപങ്ങളുടെയും ഓടനാടിന്റെയും അതിര്‍ത്തികള്‍ വ്യക്തമായി മനസിലാക്കാന്‍ രേഖകളില്ല.
 
കണ്ടിയൂര്‍ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തില്‍ നിന്നും തെക്കോട്ടുള്ള പാതയാണ് ഓടനാടിനെ മാടത്തുംകൂറില്‍നിന്നും വേര്‍തിരിക്കുന്നത്; പാതയുടെ കിഴക്കുവശം മാടത്തുംകൂര്‍, പടിഞ്ഞാറുവശം ഓടനാട് (കായംകുളം). ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തിന്റെ കിഴക്കേപകുതി ഭാഗം മാടത്തിന്‍കൂറിലേക്കും പടിഞ്ഞാറേപകുതി ഭാഗം ഓടനാടിലേക്കും അവകാശപ്പെട്ടിരുന്നു. ഓടനാട്ടുരാജാവും മാടത്തുംകൂര്‍രജാവും കണ്ടിയൂര്‍ ക്ഷേത്രത്തില്‍ അധികാരം നടത്തിയിരുന്നതായിട്ടാണ് പില്ക്കാലത്തെ ചരിത്രം.
 
== മറ്റു പേരുകള്‍ ==
 
കായംകുളം,ചിറവാ എന്നീ പേരുകളിലും ഓടനാട് പ്രസിദ്ധമാണ്. കായംകുളം ഈ നാട്ടിലെ ഏറ്റവും പ്രധനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു. കായംകുളത്തിന് 3 കി. മീ. തെക്ക് കൃഷ്ണപുരം കൊട്ടാരവും അല്പം വടക്ക് എരുവയില്‍ കൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം വേറൊരു കൊട്ടാരവും ഈ സ്ഥലത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഈ പ്രാധാന്യം മൂലം കായംകുളം എന്ന പ്രദേശനാമം ഓടനാടിന്റെ മറ്ററ്റൊരു പേരായിതീര്‍ന്നു.
 
ചിറവാ (ചിറവാസ്വരൂപം, ശ്രായിസ്വരൂപം, ശ്രായിക്കൂര്‍) എന്ന പേരും ഓടനാടിനുണ്ട്. ഓടനാട് എന്ന പേര് ക്രമേണ ലുപ്തപ്രചാരമാവുകയും പകരം ഓണാട്ടുകര എന്ന പേരില്‍ ഇത് അറിയപ്പെടുകയും ചെയ്തു. 1743-ല്‍ ഗോളനേസു ഓണാട്ടുകര എന്നാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചന്‍നമ്പ്യാരും (18-ം ശ.) ''കൃഷ്ണലീല'' യില്‍ '''ഓണാട്ടുകര വാഴുമീശ്വരന്മാരും''' എന്നു പ്രയോഗിച്ചിട്ടുണ്ട്. <ref name=''hok''>K. P. P. Menon, History of Kerala (1924).</ref>
 
== പഴയപരാമര്‍ശങ്ങള്‍ ==
 
ചരിത്രപഠനത്തില്‍ പ്രധാനപ്പെട്ട പല പരാമര്‍ശങ്ങളും ഓടനാടിനെപ്പറ്റിയുണ്ട്. തിരുവല്ലാചെപ്പേടില്‍ (11-ം ശ.) ഓടനാടിനേയും അവിടത്തെ ഒരു പ്രധാന സ്ഥലമായ മറ്റത്തെയും പരാമര്‍ശിച്ചിട്ടുണ്ട്. (ടി.എ.എസ്.II 166;171) ''ഓടനാട്ടു വരിയൈയാല്‍ ചെല്ലും തിരുവിളക്കൊന്റിനു കൊള്ളും പാട്ടനെല്‍നൂറ്റെമ്പതു പറൈ'' (ടി.എ.എസ്.II 182) ''മറ്റത്തില്‍ പരമേച്ചുവരന്‍ ചോമന്‍ തന്നുടയ ചിറക്കരൈപ്പുരൈയിടം തിരുവല്ല വാഴപ്പനു അട്ടികൊടുത്താന്‍(ടി.എ.എസ്.III 204).
 
പ്രസ്തുത താമ്രപ്ത്രരേഖയില്‍ മറ്റത്തിനടുത്തുള്ള ചെന്നിത്തലയെപ്പറ്റി വേറൊരു പരാമര്‍ശമുള്ളത് കൂടുതല്‍ ശ്രദ്ധേയമാണ്. '''ചെന്തിത്തലൈ അടികള്‍ ഇരായ ചേകരന്‍ അമൈച്ച തിരുവിളക്കൊന്റിനും........പാട്ടനെല്ലു നൂറുപറൈ''' (ടി.എ.എസ്. II 178). ഈ ചെന്നിത്തല അടികള്‍ ഓടനാട്ടില്‍ അധികാരം വഹിച്ചിരുന്നതായി കരുതാം. [[ചെന്നിത്തല]] കണ്ടിയൂരിന്റെ മദകരിയാണെന്നു '''ഉണ്ണുനീലി സന്ദേശത്തിലും''' പരാമര്‍ശമുണ്ട്.
 
ഓടനാടു രാജാക്കന്മാരെപ്പറ്റിയുള്ള പ്രാചീനരേഖകള്‍ കണ്ടിയൂര്‍ ക്ഷേത്രത്തില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. കൊ. വ. 393ലെ (എ. ഡി. 1218) ഒരു ശിലാരേഖയില്‍ ''ഓടനാട് വാഴ്ന്നരുളിന്റെ ഉതൈ ചിരമംഗലത്തു ശ്രീവീരപെരുമറ്റത്തു ഇരാമന്‍ കോതവര്‍മ തിരുവടി''യെ സ്മരിച്ചിട്ടുണ്ട് (ടി. എ. എസ്. I 290). കാലനിര്‍ണയം ചെയ്യാന്‍ തെളിവില്ലാത്ത അരിപ്പാട്ടേ ശിലാരേഖകളിലും ഓടനാടു പ്രത്യക്ഷപ്പെടുന്നു; ''ഓടനാട്ടു വണ്ണരുളിയ ഇരവികേരളന്‍ തിരുവടിക്കമൈത്ത് അതികാരര്‍ ഹരിപ്പായ തേവര്‍ക്ക് കല്പിച്ച ചെലവു'' (ടി. എ. എസ്. VI 39). 14-15 ശ. ങ്ങളില്‍ ഉണ്ടായ സാഹിത്യകൃതികളിലും ഓടനാടിനെപ്പറ്റി കാണാം ''ഇടിക്കൂടും നിഖിലവിഭവം മുമ്പിലേതോടനാട്''(ഉ. സ. I 92) ''ഓടനാടെന്നൊരു മണ്ഡല പ്രവരം വിരാജതി (ഉണ്ണിയാടി ഗദ്യം 16) '''പദ്യരത്നം, ചന്ദ്രോത്സവം''' എന്നിവയിലെ പരാമര്‍ശങ്ങള്‍; ''ഉത്പന്നോദയമോടനാട്ടു ചിറവായില്ലാത്തൊരേണാക്ഷിപ്പോളുത്തര ചന്ദ്രികേതി നിറമാര്‍ന്നസ്ത്രം മലര്‍ച്ചെഞ്ചരാ''! (പദ്യരത്നം. 3); ''ഓടനാട്ടുകര വീടമാര്‍ന്ന വരവാരവാമനയനാജനം ഗാഢ കൗതുകമണിഞ്ഞു വന്നു തറയേറിനാരഥ വിധൂത്സവേ'' (ചന്ദ്രോത്സവം: 4.38).
 
ഇനി ''ഹര്യക്ഷമാസ്സമരോത്സവ''ത്തില്‍ ഓടനാട്, വേണാട്, മാടത്തിന്‍കൂറ്, ചിറവാസ്വരൂപം എന്നീ നാടുകളെ പരാമര്‍ശിച്ചിരിക്കുന്നത് അവയുടെ ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലാണ്. '''കേരളോത്പത്തിയില്‍''' ഓടനാടിന്റെ ഭാഗമായ കായംകുളത്തെകുറിച്ച് അപര്യാപ്തങ്ങളായ പരാമര്‍ശങ്ങളുണ്ട്. ടി. എ. ഗോപിനാഥറാവു കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ ചില രേഖകളില്‍ നിന്ന് ''കണ്ടിയൂര്‍ വര്‍ഷ''ത്തെപ്പറ്റി ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. അതനുസരിച്ച് കണ്ടിയൂര്‍ വര്‍ഷം ആരംഭിക്കുന്നത് കൊല്ലവര്‍ഷത്തിനു 2 കൊല്ലം മുമ്പാണ്. ക്ഷേത്രത്തിന്റെ സ്ഥാപനത്തെയോ നവീകരണത്തെയോ ആസ്പദമാക്കി ആരംഭിച്ചിട്ടുള്ള കണ്ടിയൂര്‍ വര്‍ഷം ഓടനാടിന്റെ അക്കാലത്തെ പ്രാധാന്യത്തിനു തെളിവാണ്.
<ref name=''hs''>ജി. കൃഷ്ണപിള്ള, കണ്ടിയൂര്‍; ഉണ്ണുനീലി സന്ദേശം; ഉണ്ണിയാടി ചരിതം; ഹരികൃഷ്ണമാസ സമരോത്സവം.</ref>
 
== കലാസമ്പത്ത്. ==
 
ധനധാന്യ സമൃദ്ധികൊണ്ടെന്നപോലെ കലാസമ്പത്തു കൊണ്ടും ഓടനാട് അന്ന് ശോഭിച്ചിരുന്നു എന്നതിനു '''വടിവുറ്റ കലാസുസമ്മതനാം-മധുരേഗീതവിധൗവിചക്ഷണാനാം- ധനധാന്യവതാം മഹാജനാനാം നിലയാ യത്ര നിരന്തരം വിഭാന്തി''' ''(ഉണ്ണിയാടിചരിതം ശ്ലോകം 38)'' എന്നും '''ആടകം കൊണ്ട് നിര്‍മ്മിച്ചഴകെഴും അരങ്ങത്തേറി നാടകമാടിമേവും നടികുലം പൊടിയുമേടം''' (ഉ. ച. ഗദ്യം 22) എന്നും '''നക്തം കോവിട നര്‍ത്തകീ വിരചിതം നാട്യം.......''' (കണ്ടിയൂരെ കൊട്ടാരത്തില്‍ രാത്രികാലങ്ങളില്‍ നര്‍ത്തകികള്‍ നടത്തിയിരുന്ന നൃത്തം കാണാന്‍ വന്ന ദേവന്മാര്‍ രാത്രികഴിഞ്ഞിട്ടും തിരിച്ചു പോകാന്‍ മറന്ന് അവിടെത്തന്നെ നിര്‍ന്നിമേഷരായി നില്‍ക്കയാണോ എന്നു തോന്നും അവിടത്തെ ഭിത്തിയിലെ ദേവചിത്രങ്ങള്‍ കണ്ടാല്‍) ''(ശിവവിലാസം 1.9)'' എന്നും മറ്റുമുള്ള സാഹിത്യഗ്രന്ഥ പരാമര്‍ശങ്ങള്‍ തെളിവാണ്. സാഹിത്യം, നൃത്തം, ഗീതം, ശില്പം, ചിതം മുതലായ കലകള്‍ക്ക് അവിടെ പ്രോത്സാഹനം സിദ്ധിച്ചിരുന്നു എന്ന് ഇതില്‍ നിന്നു ധരിക്കാം. കണ്ടിയൂരെയും ഹരിപ്പാട്ടെയും ചാക്യാര്‍കൂത്തും [[മഹാഭാരത]] പാരായണവും ഈ സന്ദര്‍ഭത്തില്‍ പ്രസ്താവ്യങ്ങളാണ്. <ref name=''tas''>Kerala Society Papers; Travancore Archaeological Series.</ref>
 
== ഓടനാടും കൂടല്‍മാണിക്യംക്ഷേത്രവും. ==
 
കൊ. വ. 517 (എ. ഡി. 1342)-മാണ്ട് അജ്ഞാത നാമാവായ ഒരു ഓടനാട്ടു രാജാവ് കൊച്ചിയിലെ ഇരിങ്ങാലക്കുട ക്ഷേത്രത്തിലേക്ക് ഒരു മാണിക്യം സംഭാവന ചെയ്തതായി ഐതീഹ്യമുണ്ട്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠാബിംബത്തില്‍ കണ്ട വിശേഷ പ്രഭയുടെ സാദൃശ്യം പരിശോധിക്കാന്‍ വേണ്ടിയായിരുന്നു ക്ഷേത്രാധികാരികള്‍ ഓടനാട്ടില്‍ നിന്ന് മാണിക്യം ആവശ്യപ്പെട്ടത്. മാണിക്യം ബിംബത്തില്‍ വച്ചപ്പോള്‍ അതില്‍ ലയിച്ചുപോയി എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് [[ഇരിങ്ങാലക്കുട]] ക്ഷേത്രത്തിന് '''കൂടല്‍മാണിക്യം''' എന്ന പേരു വന്നത്. (ഉള്ളൂര്‍ വീ. ദി. IV) ആ അവകാശത്തെ ആസ്പദമാക്കി പ്രസ്തുത ക്ഷേത്രത്തില്‍ തച്ചുടയകൈമളെ നിയമിക്കാനുള്ള അവകാശം ഓടനാടിനു കിട്ടി. ഓടനാടു [[തിരുവിതാംകൂര്‍|തിരുവിതാംകൂറില്‍]] ലയിച്ചതിനുശേഷം ഈ അവകാശം തിരുവിതാംകൂര്‍ മഹാരാജാവിന് സിദ്ധിച്ചു. ഇപ്പോഴത്തെ (കൊ. വ. 1154) തച്ചുടയകൈമളെയും ഈ പാരമ്പര്യാവകാശമനുസരിച്ച് തിരുവിതാംകൂര്‍ മഹാരാജാവുതന്നെ നിയമിച്ചിട്ടുള്ളതാണ്. <ref name=''tsm''>ടി. കെ. വേലുപ്പിള്ള, തിരുവിതാംകൂര്‍ സ്റ്റേറ്റു മാനുവല്‍ (1940).</ref>
 
== മാര്‍ത്താണ്ഡവര്‍മയും മാന്നാര്‍ സന്ധിയും ==
 
മാര്‍ത്താണ്ഡവര്‍മയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ 68 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ വേണാട്ടുസൈന്യം രാമയ്യന്‍ ദളവായുടെ നേതൃത്വവത്തില്‍ കായംകുളത്തെ ആക്രമിച്ചു. തെക്കുംകൂറില്‍നിന്നും മറ്റും പ്രതീക്ഷിച്ച സഹായം കായംകുളത്തിനു യഥാസമയം ലഭിച്ചില്ല. കായംകുളം രാജാവ് ഒളിച്ചോടാന്‍ നിര്‍ബ്ദന്ധിതനായി. കുടുബാംഗളെ രഹസ്യമായി തൃശൂരിലേക്ക് അയച്ചു. വിലപിടിപ്പുള്ള ജംഗമ വസ്തുക്കള്‍ ഗൂഢമായി നീണ്ടകരയില്‍ കൊണ്ടുപോയി അഷ്ടമുടിക്കായലില്‍ താഴ്ത്തിയിട്ട് രജാവും രജ്യം വിട്ടു (കൊ. വ. 921/1746). ഓടനാട്ടിലെ വീരയോദ്ധാക്കള്‍ കുറേനാള്‍ കൂടെ യുദ്ധം തുടര്‍ന്നു. ഒടുവില്‍ വേണാട്ടുസൈന്യം അവരെ അടിച്ചമര്‍ത്തി. കൊട്ടാരം പിടിച്ചു. രാജഭണ്ഡാരങ്ങളും നിധിനിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ ചെന്ന വേണാട്ടുസൈന്യം കണ്ടത് ഒഴിഞ്ഞകൊട്ടാരവും അതിനകത്ത് അമ്പലപ്പുഴ ദേവനാരായണന്റെ നാമം കൊത്തിയ യുദ്ധസാമഗ്രികളും മത്രമായിരുന്നു. അമ്പലപ്പുഴ ഒരു ശത്രുരാജ്യമായി പരിഗണിക്കുവാനും മാര്‍ത്താണ്ഡവര്‍മയുടെ ആക്രമണത്തിനു പിന്നീടു വിധേയമാകുവാനും ഇതു വഴി തെളിച്ചു. ഓടനാട് വേണാടിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
 
== ഓടനാട്ടിലെ ബുദ്ധമതാവശിഷ്ടങ്ങള്‍ ==
 
കണ്ടിയൂര്‍,[[ഹരിപ്പാട്]] മുതലായ മഹാക്ഷേത്രങ്ങളും ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും പള്ളികളുംകൊണ്ട് ശോഭിച്ചിരുന്ന ഓടനാട്ടില്‍ പണ്ടത്തെ ബുദ്ധമതാവശിഷ്ടങ്ങള്‍കൂടി കാണാം. കരുനാഗപ്പള്ളി, കാര്‍തികപ്പള്ളി, മൈനാഗപ്പള്ളി, പുതുപ്പള്ളി മുതലായ സ്ഥലനാമങ്ങളിലെ പള്ളിതന്നെ ബുദ്ധമതാനുസ്മാരകങ്ങളാണ്. കരുനാഗപ്പള്ളിയിലും മാവേലിക്കരയിലും ഇന്നും കാണാവുന്ന പ്രാചീന ബുദ്ധവിഗ്രഹങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ തെളിവു നല്‍കുന്നു. മാവേലിക്കരയ്ക്ക് അടുത്തുള്ള ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുതിരകെട്ടുകാഴ്ചയും ബൗദ്ധമതത്തെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്.
 
== അവലംബം. ==
<!--
1. A. Galletti, ''The Dutch in Malabar.'' <br> 2. K. P. P. Menon, ''History of Kerala (1924).'' <br> 3. ''Kerala Society Papers; Travancore Archaeological Series.'' <br> 4. ടി. കെ. വേലുപ്പിള്ള, ''തിരുവിതാംകൂര്‍ സ്റ്റേറ്റു മാനുവല്‍ (1940). <br> 5. ജി. കൃഷ്ണപിള്ള, ''കണ്ടിയൂര്‍; ഉണ്ണുനീലി സന്ദേശം; ഉണ്ണിയാടി ചരിതം; ഹരികൃഷ്ണമാസ സമരോത്സവം.''-->
<references/>
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}}
{{കേരളചരിത്രം-അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍]]
"https://ml.wikipedia.org/wiki/ഓടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്