"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
ഈ താളിലെ ഉള്ളടക്കം ശൈലീപുസ്തകത്തിലാക്കി ഒരുമിപ്പിക്കുന്നതല്ലേ നല്ലത് (പ്രത്യേകിച്ച് ചുരുക്കെഴുത്ത്)? --[[ഉപയോക്താവ്:Vssun|Vssun]] 03:44, 5 ഫെബ്രുവരി 2008 (UTC)
 
===കുത്തും സ്പേസും വേണം===
വിക്കിയിലെ ശീര്‍‌‍ഷകങ്ങളില്‍ വരുത്തുന്ന മാറ്റത്തെപ്പറ്റി ഒരു സംശയം. ചുരുക്കിയെഴുതുന്ന (അബ്രീവിയേറ്റ് ചെയ്യുന്ന) വാക്കുകള്‍ക്ക് ശേഷം ഒരു കുത്തും ഒരു സ്പേസും ഇടണം എന്നാണ് ടൈപ് റൈറ്റിംഗിലെ നിയമം. പണ്ടുമുതലേ അങ്ങനെ ടൈപ്പ് ചെയ്ത് ശീലിക്കുകയും ചെയ്തവരുണ്ട്. എന്നാല്‍ മലയാളം-വിക്കി നയം വ്യത്യസ്തമാണ്. കുത്ത് കഴിഞ്ഞ് സ്പേസ് വേണ്ടത്രേ. ആരൊക്കെച്ചേര്‍ന്നാണോ എന്തോ ഈ നയങ്ങളൊക്കെ ഉണ്ടാക്കിയത്. ഒരു കാര്യം പറയട്ടെ. അംഗീകൃത സര്‍വകലാശാലകളൊക്കെ ആദ്യം പറഞ്ഞ രീതിയാണ് പിന്തുടരുന്നത്. ഉദാഹരണത്തിന് പാറക്കല്‍ അശോകന്‍ എന്നത് പി. അശോകന്‍ എന്ന് ചുരുക്കാം. അല്ലാതെ പി.അശോകന്‍ എന്നല്ല. രണ്ട് ഇനിഷ്യലുകളുണ്ടെങ്കിലും ഇതാണ് രീതി. പി. കെ. കൃഷ്ണമേനോന്‍ എന്നെഴുതണം. പി.കെ. കൃഷ്ണമേനോന്‍ എന്നല്ല. കാണാനുള്ള ഭംഗിനോക്കി വിക്കി നയം രൂപീകരിച്ചതാണെങ്കില്‍ പലരുടെയും ഔദ്യോഗിക നാമത്തിലുള്ള ചിഹ്നനരീതി ആകില്ല വിക്കിപീഡിയയില്‍ ഉണ്ടാവുക. ഒരു വിജ്ഞാനകോശത്തെ സംബന്ധിച്ച് ഇത് തീരെ ശോഭനീയവുമല്ല. --[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 07:39, 26 മേയ് 2009 (UTC)
"https://ml.wikipedia.org/wiki/സഹായത്തിന്റെ_സംവാദം:കീഴ്‌വഴക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കീഴ്‌വഴക്കം" താളിലേക്ക് മടങ്ങുക.