"കോഴിക്കോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത ചലച്ചിത്ര നിരൂപകനും കവിയും ഹാസ്യ സാഹിത്യകാരനും ആയിരുന്നു '''കോഴിക്കോടന്‍''' എന്ന അപരനാമത്തില്‍ അറിയപ്പെട്ട '''മുണ്ടക്കാമ്പറമ്പില്‍ അപ്പുക്കുട്ടന്‍ നായര്‍''' (ജനനം - [[1925]], മരണം - [[2007]] [[ജനുവരി 20]]).
 
[[1925]]-ല്‍ [[പാലക്കാട്]] തിരുവേഗപ്പുറം ചെമ്പ്രയില്‍ പേങ്ങാട്ടിരി വീട്ടിലാണ് കോഴിക്കോടന്‍ ജനിക്കുന്നത്. നിരവധി നിരൂപണ ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുള്ള കോഴിക്കോടന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ''ചലച്ചിത്ര ആസ്വാദനം എങ്ങനെ'' എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.1972, [[1982|82]], [[1991|91]], [[1995|95]] എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. [[1995]]-ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമാവാന്‍ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. [[1980]]-ല്‍ ഫിലിം അക്രെഡിറ്റേഷന്‍ കമ്മിറ്റി അംഗമായിരുന്നു.
 
കൂടാതെ [[1985]]-[[1987|87]] കാലത്ത് [[ആകാശവാണി]]യില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ''പടച്ചോനിക്ക് സലാം'' എന്ന കവിതാസമാഹാരത്തിന് [[2002]]-ലെ ഹാസ്യസാഹിത്യത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]] കിട്ടി.
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/389239" എന്ന താളിൽനിന്ന് ശേഖരിച്ചത്