"കളിയാട്ടം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
(ചെ.) Robot: Cosmetic changes
വരി 17:
പ്രശസ്ത [[മലയാളം]] സം‌വിധായകന്‍ [[ജയരാജ്|ജയരാജിന്‍റെ]] സം‌വിധാനത്തില്‍ 1997-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''കളിയാട്ടം'''. [[സുരേഷ് ഗോപി|സുരേഷ് ഗോപിയായിരുന്നു]] ഈ ചിത്രത്തിലെ നായകകഥാപാത്രമായ കണ്ണന്‍ പെരുമലയന്‍റെ വേഷം കൈകാര്യം ചെയ്തത്. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് [[മഞ്ജു വാര്യര്‍|മഞ്ജു വാര്യരാണ്]]. ലോകപ്രശസ്തനായ നാടകകൃത്ത് [[വില്ല്യം ഷേക്സ്പിയര്‍|വില്ല്യം ഷേക്സ്പിയറുടെ]] [[ഒഥല്ലോ]] എന്ന നാടകത്തിന്‍റെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. തിരക്കഥയും സംഭാഷണവും എഴുതിയത് [[ബല്‍റാം മട്ടന്നൂര്‍]]. സംഗീതസം‌വിധാനം നിര്‍വ്വഹിച്ചതും, ഗാനരചന നിര്‍വ്വഹിച്ചതും [[കൈതപ്രം ദാമോദരന്‍ നമ്പൂതിരി]]. 1997-ലെ മികച്ച നടനുള്ള ദേശീയചലച്ചിത്ര പുരസ്കാരവും, മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും, സുരേഷ് ഗോപിക്ക് നേടിക്കൊടുത്ത ചിത്രമാണ് കളിയാട്ടം. സുരേഷ് ഗോപിയുടെ എക്കാലത്തേയും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍<ref> http://movies.bizhat.com/review_kaliyattam.php</ref>.
 
== കഥാസംഗ്രഹം ==
{{രസംകൊല്ലി}}
നാട്ടിലെ പ്രമുഖ [[തെയ്യം]] കലാകാരനായ കണ്ണന്‍ പെരുമലയന്‍(സുരേഷ് ഗോപി), താമര (മഞ്ജു വാര്യര്‍) എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. താമരയെ ആഗ്രഹിച്ചിരുന്ന ഒരു നാട്ടുപ്രമാണി പെരുമലയന്‍റെ സുഹൃത്തായ പനിയന്‍റെ (ലാല്) സഹായത്തോടെ തമരയെ പെരുമലയനില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമായി താമരയേയും, പെരുമലയന്‍റെ മറ്റൊരു സുഹൃത്തായ കാന്തനേയും ([[ബിജു മേനോന്‍]]) ചേര്‍ത്ത് അപവാധങ്ങള്‍ പെരുമലയന്‍റെ കാതില്‍ എത്തിക്കുന്നു. കെട്ടിച്ചമച്ച കൃത്രിമമായ തെളിവുകളോട് കൂടെ പനിയന്‍ ഈ നുണക്കഥകള്‍ പെരുമലയനെ വിശ്വസിപ്പിക്കുന്നു. ഇത് കേട്ട് വിശ്വസിച്ച പെരുമലയന്‍ താമരയെ സംശയിക്കുകയും തുടര്‍ന്ന് താമരയെ ഒരു ദിവസം കൊല്ലുകയും ചെയ്യുന്നു. പക്ഷേ പിന്നീട് പനിയന്‍റെ ഭാര്യയില്‍([[ബിന്ദു പണിക്കര്‍]]) നിന്നും സത്യം മനസ്സിലായ പെരുമലയന്‍, പനിയനെ ആക്രമിക്കുകയും, തുടര്‍ന്ന് സ്വയം അഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.
{{രസംകൊല്ലി-ശുഭം}}
 
== പ്രധാന അഭിനേതാക്കള്‍ ==
* [[സുരേഷ് ഗോപി]] – കണ്ണന്‍ പെരുമലയന്‍
* [[മഞ്ജു വാര്യര്‍]] – താമര
വരി 29:
* [[ബിന്ദു പണിക്കര്‍]] – കാന്തന്റെ ഭാര്യ
 
== പുരസ്കാരങ്ങള്‍ ==
* മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം – സുരേഷ് ഗോപി (1997)
* മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം – സുരേഷ് ഗോപി (1997)
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb title|0199669|കളിയാട്ടം}}
 
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/കളിയാട്ടം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്