"നിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരിച്ചുവിടല്‍ നീക്കി
(ചെ.)No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയില്‍]] സംസ്ഥാനതലത്തിലെ നിയമ നിര്‍മ്മാണ സഭയാണ് നിയമസഭ (ആംഗലേയം: Legislative Assembly ) എന്നറിയപ്പെടുന്നത്. സംസ്ഥാനത്തിലെ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്താണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രായ പൂര്‍ത്തിയായ മുഴുവന്‍ പൌരന്‍മാര്‍ക്കും വോട്ടവകാശമുണ്ട്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്കു പുറമേ, [[ആഗ്ളോ ഇന്ത്യന്‍|ആഗ്ളോ ഇന്ത്യക്കാരുടെ]] പ്രതിനിധിയായി ഒരംഗത്തെ [[ഗവര്‍ണ്ണര്‍|ഗവര്‍ണ്ണര്‍ക്കു]] നിര്‍ദ്ദേശിക്കാം. അഞ്ച് വര്‍ഷമാണ് ഒരു നിയമസഭയുടെ കാലാവധി.
==അടിസ്ഥാനമായ നിയമങ്ങള്‍==
[[ഇന്ത്യന്‍ ഭരണഘടന|ഇന്ത്യന്‍ ഭരണഘടനയുടെ]] അടിസ്ഥാനത്തില്‍ ഒരു നിയമസഭയില്‍ ഉള്ള അംഗങ്ങളുടെ എണ്ണം പരമാവധി 500 ഉം ചുരുങ്ങിയത് 60 ഉം ആയി നിജപ്പെടുത്തിയിരിക്കുന്നു. എങ്കിലും [[ഗോവ]], [[സിക്കിം]], [[മിസോറാം]] തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇത് 60 ലും താഴെ ആകാമെന്ന വ്യവസ്ഥ പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്.
==ഇതും കാണുക==
[[കേരളാ നിയമസഭ]]
"https://ml.wikipedia.org/wiki/നിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്