"ഔദ്യോഗിക ഇന്ത്യൻ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh:印度標準時間
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|IST}}
[[Imageചിത്രം:IST-Mirzapur.svg|thumb|[[മിര്‍സാപൂര്‍|മിര്‍സാപൂരിന്റെ]] സ്ഥാനവും, 82.5° E രേഖാംശവും - ഇവ ആസ്പദമാക്കി ഇന്ത്യയുടെ സമയമേഖല നിര്‍വ്വചിക്കുന്നു]]
 
[[ഇന്ത്യ|ഇന്ത്യയില്‍]] മുഴുവന്‍ ഉപയോഗിക്കുന്ന സമയ മേഖലയാണ് '''ഔദ്യോഗിക ഇന്ത്യന്‍ സമയം'''. ഗ്രീനിച്ച് സമയത്തില്‍ നിന്നും അഞ്ചരമണിക്കൂര്‍(UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകല്‍ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്തും ഇന്ത്യ ഇത്തരം പരിഷ്കാരങ്ങള്‍ കൈക്കൊണ്ടിരുന്നു<ref name="timez">{{cite web | url =http://wwp.india-time.com/indian-time-zones.htm | title =ഇന്ത്യന്‍ സമയ മേഖലകള്‍ | accessdate =2006-11-25| work=[http://wwp.greenwichmeantime.com Greenwich Mean Time (GMT)]}} </ref>. [[ഉത്തര്‍ പ്രദേശ്|ഉത്തര്‍ പ്രദേശിലെ]] [[അലഹബാദ്|അലഹബാദിനടുത്തുള്ള]] [[മിര്‍സാപൂര്‍|മിര്‍സാപൂരിനു]] തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന [[രേഖാംശം|രേഖാംശത്തെ]] അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്. ഈ രേഖാംശം [[യുണൈറ്റെഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] [[ഗ്രീനിച്ച് രേഖാംശം|ഗ്രീനിച്ച് രേഖാംശവുമായി]] കൃത്യം 05 മണിക്കൂര്‍ 30 മിനിറ്റിന്റെ വ്യത്യാസം ഉള്ളതാണ്. അലഹബാദ് നിരീക്ഷണാലയത്തിലുള്ള ക്ലോക്ക് ടവറില്‍ നിന്നാണ് പ്രാദേശിക സമയം കണക്കുകൂട്ടുന്നത്, എന്നിരുന്നാലും ഔദ്യോഗിക സമയ ഗണന യന്ത്രങ്ങള്‍ [[ഡല്‍ഹി|ഡല്‍ഹിയിലെ]] [[ദേശീയ ഫിസിക്കല്‍ ലബോറട്ടറി|ദേശീയ ഫിസിക്കല്‍ ലബോറട്ടറിയില്‍]] ആണ് സ്ഥിതി ചെയ്യുന്നത്<ref name="bbc">{{cite web | url=http://news.bbc.co.uk/2/hi/south_asia/1501252.stm |title=ഇന്ത്യ വിവിധ സമയ മേഖലകള്‍ അന്വേഷിക്കുന്നു |accessdate=2006-11-25 |last=Sen |first=Ayanjit |date=[[2001-08-21]] |work=[http://news.bbc.co.uk BBC News]}}</ref>.
 
== ചരിത്രം ==
=== പ്രാചീന കാലം ===
ഔദ്യോഗിക സമയത്തേ കുറിച്ചുള്ള ഒരു പരാമര്‍ശം ക്രി.പി. നാലാം നൂറ്റാണ്ടില്‍ ഉണ്ടായിട്ടുണ്ട്. ഹൈന്ദവ ജ്യോതിശാസ്ത്രം പ്രതിപാദിക്കുന്ന [[സൂര്യ സിദ്ധാന്ത]] എന്ന പുസ്തകത്തില്‍ [[ഭൂമി|ഭൂമിയെ]] ഒരു ഗോളമായാണ് കരുതുന്നത്, അതില്‍ ഒരു പ്രാഥമിക രേഖാംശത്തെ അഥാവാ 0 രേഖാംശത്തെ നിര്‍വ്വചിക്കുന്നുണ്ട്. [[അവന്തി|അവന്തി നഗരം]] ([[ഉജ്ജയിനി]] നഗരത്തിന്റെ പഴയ പേര്) [[രോഹിതക]] (രോഹതകിന്റെ പഴയ പേര്) എന്ന [[കുരുക്ഷേത്രം|കുരുക്ഷേത്രത്തിനടുത്തുള്ള]] നഗരം എന്നിവിടങ്ങളിലൂടെയാണ് അതു കടന്നു പോകുന്നത്<ref>{{cite web| url=http://www.jstor.org/view/00211753/ap020353/02a00020/0| title=ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തില്‍ പകല്‍ വെട്ടം കണക്കു കൂട്ടാന്‍| accessdate=2006-11-29| last=Schmidt| first=Olaf H.| date=1944| work= Isis, '''35'''(3):205–211| publisher=The University of Chicago Press}}</ref> <ref name=burgess>Burgess, Ebenezer. 1858–1860. [http://www.jstor.org/view/00030279/ap020003/02a00030/0 "Translation of the Surya-Sikddhanta, A Text-Book of Hindu Astronomy; With Notes, and an Appendix."] ''Journal of the American Oriental Society'', '''6''':141–498. (pages 183–186).</ref>പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ഉജ്ജയിനിയിലെ പ്രാഥമിക രേഖാംശത്തില്‍ സൂര്യന്‍ ഉദിക്കുമ്പോഴായിരുന്നു നേരം പുലര്‍ന്നതായി കണക്കാക്കിയിരുന്നത്<ref> Swerdlow, N. 1973. [http://www.jstor.org/view/00211753/ap010172/01a00100/0 "A Lost Monument of Indian Astronomy."] ''Isis''. '''64'''(2):239–243.</ref>, ഒരു ദിനത്തെ വീണ്ടും വിഭജിക്കുകയും ചെയ്തിരുന്നു<ref> Das, Sukumar Ranjan. 1928. [http://www.jstor.org/view/00029890/di991110/99p1463g/0 "The Equation of Time in Hindu Astronomy">, ''The American Mathematical Monthly''], '''35'''(10):540–543. Retrieved [[1 December]] [[2006]].</ref>. അതായത് അളക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ സമയ മാത്ര ‘പ്രാണ‘ ആയിരുന്നു (ഒരു ശ്വാസോച്ഛ്വാസ സമയം), ആറു പ്രാണ ചേരുമ്പോള്‍ ഒരു ‘പല’ ആകും, അറുപതു പലകള്‍ ചേരുമ്പോള്‍ ഒരു ‘ഘലിക‘ ആകും, ഇത്തരം അറുപതു ഘലികകള്‍ ചേര്‍ന്നതാണ് ഒരു ജ്യോതിശാസ്ത്ര ദിനം അഥവാ ‘നക്ഷത്ര അഹോരാത്രം’. ഇത്തരം മുപ്പതു ദിനങ്ങള്‍ ചേരുമ്പോള്‍ ഒരു ജ്യോതിശാസ്ത്രമാസമാകും.
 
നാലു സെക്കന്റുകള്‍ക്ക് സമമായിരുന്നത്രേ ഒരു പ്രാണ<ref>Piepoli, M. 1997. [http://circ.ahajournals.org/cgi/content/full/95/7/1813 "Origin of Respiratory Sinus Arrhythmia in Conscious Humans."] ''Circulation''. '''95''':1813–1821. Retrieved [[1 December]] [[2006]].</ref>. മറ്റെവിടെയെങ്കിലുമുള്ള പ്രാദേശിക സമയത്തെ ഉജ്ജയിനിയില്‍ ഔദ്യോഗിക സമയത്തിലേക്ക് മാറ്റാനുള്ള വഴിയും സൂര്യ സിദ്ധാന്തത്തില്‍ പറയുന്നുണ്ട്<ref name=burgess/> . ഇത്തരം പല മുന്നേറ്റങ്ങളും പണ്ടു തന്നേ ഉണ്ടായെങ്കിലും ജ്യോതിശാസ്ത്ര താത്പര്യത്തിനപ്പുറത്തേക്ക് ഇവയൊന്നും ആരും ഉപയോഗിച്ചു വന്നില്ല, പ്രദേശിക രാജാക്കന്മാര്‍ അവരവര്‍ക്ക് അനുയോജ്യമായ തരത്തില്‍ [[ചന്ദ്രവര്‍ഷം|ചന്ദ്രവര്‍ഷവും]], [[സൂര്യവര്‍ഷം|സൂര്യവര്‍ഷവും]] ഇടകലര്‍ത്തി അവിടവിടെ ഉപയോഗിച്ചു വന്നു<ref>{{cite web|url=http://www.es.flinders.edu.au/~mattom/science+society/lecture7.html| title=Lecture 7: Living with the seasons&mdash;theseasons—the calendar problem|accessdate=2006-12-01| last=Tomczak| first=Matthias|date=2004-07-15 |publisher=Lectures on Science, civilization and society, Flinders University, Australia}}</ref>. [[കേരളം|കേരളത്തില്‍]] ഇത്തരത്തില്‍ ഉപയോഗിച്ചു വന്ന കാലഗണനാരീതിയാണ് [[കൊല്ലവര്‍ഷം]]. [[ജയ്പ്പൂര്‍|ജയ്പ്പൂരില്‍]] രാജാ ജയ് സിങ് 1733-ല്‍ നിര്‍മ്മിച്ച [[ജന്തര്‍ മന്തര്‍]] എന്ന 27 മീ. ഉയരമുള്ള [[സൂര്യഘടികാരം]] പ്രാദേശിക സമയം വളരെ കൃത്യമായി കണക്കുകൂട്ടാന്‍ പ്രാപ്തമായിരുന്നു.
 
=== ബ്രിട്ടീഷ് ഭരണകാലം ===
[[Imageചിത്രം:John Goldingham.png|thumb|[[ജോണ്‍ ഗോള്‍ഡിങ്ഹാം]]: ഈ ജ്യോതിശാസ്ത്രജ്ഞനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സമയ മേഖല നിര്‍വ്വചിച്ചത്.]]
ബ്രിട്ടീഷ് നാവികനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന മൈക്കേല്‍ റ്റോപിങിന്റെ ശ്രമഫലമായി 1972-ല്‍ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] [[മദ്രാസ് ജ്യോതിര്‍നിരീക്ഷണ കേന്ദ്രം]] [[ചെന്നൈ|ചെന്നൈയില്‍]] (അന്ന് മദ്രാസ്)ആരംഭിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞനായി 1802-ല്‍ [[ജോണ്‍ ഗോള്‍ഡിങ്ഹാം|ജോണ്‍ ഗോള്‍ഡിങ്ഹാമിനെ]] അവരോധിച്ചു. അദ്ദേഹം മദ്രാസിലെ രേഖാംശത്തിനനുസരിച്ച് ഗ്രീനിച്ച് സമയത്തില്‍ നിന്നും അഞ്ചരമണിക്കൂര്‍ മുന്നിലുള്ള സമയം പ്രാദേശിക സമയമായി കണക്കുകൂട്ടി. ഇന്ത്യന്‍ ശൈലിയില്‍ ദിനാരംഭം സൂര്യോദയത്തോടെ ആരംഭിക്കുന്ന രീതിയില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന രീതിയിലേക്കുള്ള ആദ്യത്തെ മാറ്റമായിരുന്നു ഇത്. ജ്യോതിര്‍നിരീക്ഷണാലത്തിലെ ഘടികാരത്തില്‍ ഉറപ്പിച്ചിരുന്ന തോക്ക് അക്കാലത്ത് ദിനവും രാത്രി 8 മണിക്ക് പൊട്ടി സമയക്രമം “എല്ലാം ശരി”യാണെന്ന് വിളിച്ചറിയിച്ചിരുന്നു<ref>{{cite web|url=http://wwp.greenwichmeantime.com/time-zone/asia/india/time/history-indian-time.htm |title=ഇന്ത്യന്‍ സമയത്തിന്റെ (IST) ചരിത്രം |accessdate=2006-11-25 |work=[http://wwp.greenwichmeantime.com/ Greenwich Mean Time (GMT)]}}</ref>. [[മുംബൈ തുറമുഖം|ബോംബെ തുറമുഖത്തെ]] കപ്പല്‍ നിയന്ത്രണം സാധ്യമാക്കിയിരുന്നത് [[ബോംബെ|ബോംബെയില്‍]] ഉള്ള 1826-ല്‍ സ്ഥാപിതമായ കൊളാബ ജ്യോതിര്‍നിരീക്ഷണാലയമായിരുന്നു<ref>{{cite web|url=http://iigs.iigm.res.in/history.htm |title=History of Indian Institute of Geomagnetism|accessdate=2006-11-25|date=2006-10-10|publisher=[[National Informatics Centre]]}}</ref>.
 
1850-ല്‍ [[ഇന്ത്യന്‍ റെയില്‍‌വേ|ഇന്ത്യയില്‍ തീവണ്ടി ഗതാഗതം]] ആരംഭിച്ച് ഏതാനം വര്‍ഷങ്ങള്‍ കൂടി [[ഇന്ത്യ|ഇന്ത്യയിലെ]] ഭൂരിഭാഗം പട്ടണങ്ങളും സ്വന്തം സമയ മേഖലകള്‍ ഉപയോഗിച്ചു പോന്നെങ്കിലും ഒരു ഏക സമയ മേഖല വളരെ ആവശ്യമായി വന്നു. ബോംബെ സംസ്ഥാനവും കല്‍ക്കട്ടാ സംസ്ഥാനവും അന്ന് വ്യത്യസ്ഥമായ സമയമേഖലകള്‍ ഉപയോഗിക്കുകയും അത് പിന്നീട് സമീപസ്ഥരായ പ്രദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഘടികാരങ്ങള്‍ കൃത്യമാക്കിയിരുന്നത് [[റ്റെലഗ്രാഫ്]] ഉപയോഗിച്ചായിരുന്നു, ഉദാഹരണത്തിന് റെയില്‍‌വേ തങ്ങളുടെ പ്രധാന കാര്യാലയത്തില്‍ നിന്നും ദിവസവും പ്രത്യേക സമയത്ത് എല്ലാടത്തേക്കും ഒരു സമയ അടയാളം അയച്ചുപോന്നു<ref name="Princely states">{{cite web|url=http://www.irfca.org/faq/faq-misc.html |title=Odds and Ends |accessdate=2006-11-25 |work=[http://www.irfca.org Indian Railways Fan Club]}}</ref>.
 
== ഇന്നത്തെ സമയ മേഖലയിലേക്കുള്ള മാറ്റം ==
1884-ല്‍ [[വാഷിങ്ടണ്‍, ഡി.സി|വാഷിങ്ടണ്‍, ഡി.സിയില്‍]] നടന്ന അന്താരാഷ്ട്ര മെരിഡീയന്‍ സമ്മേളനം ലോകമാകയെള്ള സമയമേഖലകളുടെ ഏകീകരണം സാധ്യമാക്കി. അതില്‍ ഇന്ത്യക്കായി രണ്ട് സമയമേഖലകള്‍ ഉണ്ടായിരുന്നു. 90° E രേഖാംശം ആസ്പദമാക്കി ഗ്രീനിച്ച് സമയത്തില്‍ നിന്നും അഞ്ച് മണിക്കൂറും മുപ്പതു മിനിറ്റും 21 സെക്കന്റും മുന്നിലായി ഒന്ന് കല്‍ക്കട്ടയ്ക്കും 75° E ഉപയോഗിച്ച് നാലുമണിക്കൂറും 51 മിനിറ്റും മുന്നിലായി ഒന്ന് ബോംബേക്കും ആയിട്ടായിരുന്നു അവ<ref>{{cite web|url=http://www.gutenberg.org/files/17759/17759-h/17759-h.htm |title=Indian Time Zones (IST) |accessdate=2006-11-25 |work=[http://www.gutenberg.org/ Project Gutenberg]| publisher=International Conference Held at Washington for the Purpose of Fixing a Prime Meridian and a Universal Day. October, 1884 Protocols of the Proceedings}}</ref>. റെയില്‍‌വേ ആകട്ടെ ഈ രണ്ട് സമയമേഖലകളുടേയും ഇടക്കുള്ള സമയം എന്നകാരണത്താല്‍1880-കളുടെ അവസാനത്തോടെ മദ്രാസ് സമയം (ഗ്രീനിച്ച് സമയം +5:30) അവരുടെ സമയമായി ഉപയോഗിക്കാന്‍ തുടങ്ങി. [[ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍|ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ]] സമയമാകട്ടെ തലസ്ഥാനമായ [[പോര്‍ട്ട് ബ്ലയര്‍|പോര്‍ട്ട് ബ്ലയറിനെ]] ആസ്പദമാക്കി സൃഷ്ടിച്ച പോര്‍ട്ട് ബ്ലയര്‍ മീന്‍ സമയം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മദ്രാസ് സമയത്തിന് 49 മിനിറ്റ് 51 സെക്കന്റ് മുന്നിലായിരുന്നു.<ref>{{cite web|url=http://cires.colorado.edu/~bilham/Oldham1881account.htm |title=Note on the earthquake of [[31 December]] [[1881]], Records of the Geological Survey of India,, XVII(2), 47–53, 1884 |accessdate=2006-11-25 |work=Cooperative Institute for Research in Environmental Sciences (CIRES)}}</ref>
 
രാജ്യത്തിന് മുഴുവന്‍ ഒരു ഏകീകൃത സമയത്തിനായി അലഹബാദിലെ 82.5° E രേഖാംശം 1905-ല്‍ തിരഞ്ഞെടുക്കുന്നതുവരെ [[ബ്രിട്ടീഷ് രാജ്]] ഔദ്യോഗിക സമയ മേഖലകള്‍ അംഗീകരിച്ചിട്ടില്ലായിരുന്നു. 1906 [[ജനുവരി 1]] മുതല്‍ ഇന്ത്യയില്‍ ഈ സമയക്രമം ഏര്‍പ്പെടുത്തി, അക്കാലത്ത് [[ശ്രീലങ്ക|ശ്രീലങ്കയിലും]] (അന്ന് സിലോണ്‍) ഇതേ സമയം ഉപയോഗിച്ചു പോന്നു. എന്നിരുന്നാലും കല്‍ക്കട്ടയില്‍ അവിടുത്തെ പ്രാദേശിക സമയമാണ് 1948 വരെ ഉപയോഗിച്ചിരുന്നത്.1925 മുതല്‍ ഭരണകൂടം കൃത്യമായ സമയം അറിയിക്കാന്‍ [[ടെലിഫോണ്‍]] ഉപയോഗിച്ചു വന്നു. 1940 വരെ ഇതു തുടര്‍ന്നു. അതിനുശേഷം സമയ വിവരം [[റേഡിയോ]] ഉപയോഗിച്ച് പ്രക്ഷേപണം ചെയ്തു പോന്നു<ref name="Princely states"/>. ഇന്നും പൊതുജനങ്ങള്‍ക്ക് സമയം കൃത്യമായി നല്‍കാന്‍ റേഡിയോ ഉപയോഗിച്ചു പോരുന്നു.
 
[[Imageചിത്രം:IST-CIA-TZ.png|thumb|ഇന്ത്യന്‍ സമയവും അയല്‍ രാജ്യങ്ങളും]]
[[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം|ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു]] ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗിക ഇന്ത്യന്‍ സമയം (82.5° E) മുഴുവന്‍ രാജ്യത്തും ഏര്‍പ്പെടുത്തി. എന്നിരുന്നാലും കല്‍ക്കത്തയിലും ബോംബെയിലും പ്രാദേശിക സമയങ്ങള്‍ കുറേ നാളുകൂടി തുടര്‍ന്നു<ref name="Princely states"/>. സമയ ഗണനത്തിന്റെ എളുപ്പത്തിനായി കേന്ദ്ര ജ്യോതിര്‍നിരീക്ഷണ കേന്ദ്രം മദ്രാസില്‍ നിന്നും മിര്‍സാപ്പൂരിനടുത്തേക്ക് അക്കാലത്ത് തന്നെ മാറ്റിയിരുന്നു.
1962-ലെ ഇന്തോ-ചൈനാ യുദ്ധകാലത്തും 1965-ലേയും 71-ലേയും ഇന്തോ-പാക് യുദ്ധകാലത്തും ഇന്ത്യ സാധാരണക്കാരുടെ ഊര്‍ജ്ജോപയോഗം നിയന്ത്രിക്കാനായി പകല്‍ ഉപയോഗ്യ സമയം ചെറിയ തോതില്‍ ഏര്‍പ്പെടുത്തിയിരുന്നു.
 
== പ്രശ്നങ്ങള്‍ ==
വലിയ ഒറ്റ സമയ മേഖല ചെലവുകളേറാന്‍ കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ പൂര്‍വ്വ-പശ്ചിമ ദൂരം 2000 കി.മീയിലും അധികമാണ്, 28 ഡിഗ്രി രേഖാംശം അത് ഉള്‍ക്കൊള്ളുന്നുണ്ട്, ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ സൂര്യനുദിച്ച് രണ്ടുമണിക്കൂര്‍ കഴിഞ്ഞേ ഏറ്റവും പടിഞ്ഞാറുള്ള [[റാന്‍ ഓഫ് കച്ച്|റാന്‍ ഓഫ് കച്ചില്‍]] [[സൂര്യന്‍]] ഉദിക്കുകയുള്ളു.
 
വരി 33:
 
 
== സമയ സൂചകങ്ങള്‍ ==
ഔദ്യോഗിക സമയ സൂചകങ്ങള്‍ [[ന്യൂ ഡല്‍ഹി|ന്യൂ ഡല്‍ഹിയിലെ]] ദേശീയ ഫിസിക്കല്‍ ലബോറട്ടറിയിലുള്ള റ്റൈം ആന്‍ഡ് ഫ്രീക്വന്‍സി സ്റ്റാന്‍ഡാഡ്സ് ലബോറട്ടറിയില്‍ നിന്നാണ് പുറപ്പെടിവിക്കുന്നത്. ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്ക് ഈ സൂചകങ്ങള്‍ ഉപയോഗിക്കുന്നു. ഏകീകൃത ആഗോള സമയത്തിനൊപ്പം ക്രമീകരിച്ചിരിക്കുന്ന ഒരു [[ആറ്റോമിക് ഘടികാരം|ആറ്റോമിക് ഘടികാരത്തെ]] ആണ് ഇതിനുപയോഗിക്കുന്നത്.
 
വരി 45:
സര്‍ക്കാര്‍ [[ആകാശവാണി]] വഴിയും [[ദൂരദര്‍ശന്‍]] വഴിയും ഔദ്യോഗിക സമയം പ്രക്ഷേപണം നടത്തിപോരുന്നു. റ്റെലിഫോണ്‍ കമ്പനികള്‍ക്കും പൊതുജനങ്ങള്‍ക്ക് സമയം അറിയാനായി [[റ്റൈം സെര്‍വ്വര്‍|റ്റൈം സെര്‍വറിന്റെ]] പ്രക്ഷേപിണിയിലേക്ക് തിരിച്ചു വച്ചിരിക്കുന്ന പ്രത്യേക നമ്പരുകള്‍ ഉണ്ട്. [[ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം]] റിസീവറുകള്‍ ഉപയോഗിച്ചും സമയം കണക്കാക്കാന്‍ ഇന്നു കഴിയും<ref>{{cite web|url=http://pib.nic.in/release/rel_print_page.asp?relid=19703 |title=വഴികാട്ടി ഉപഗ്രഹങ്ങള്‍ |accessdate=2006-11-25 |work=[http://pib.nic.in Press Information Bureau, Government of India]|}}</ref>.
 
== അവലംബം ==
<div class="references-small" style="-moz-column-count:2; column-count:2;">
<references />
</div>
 
== പുറം കണ്ണികള്‍ ==
*[http://www.nplindia.ernet.in/time.php National Physical Laboratory]
[[Category:ഇന്ത്യ]]
 
{{link FA|id}}
 
{{Link FA|en}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യ]]
 
[[bn:ভারতীয় প্রমাণ সময়]]
"https://ml.wikipedia.org/wiki/ഔദ്യോഗിക_ഇന്ത്യൻ_സമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്