"ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Automated teller machine}}
[[Imageചിത്രം:ATM 750x1300.jpg|thumb| ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍. ]]
[[Imageചിത്രം:ClientCardSample.png|thumb|180px|right|ഒരു ഏ.ടി.എം. കാര്‍ഡ്]]
[[ബാങ്ക്|ബാങ്കിലെ]] ഇടപാടുകാര്‍ക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താന്‍ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് '''എ.ടി.എം'''. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍'''‍.
 
കേരളത്തിലും, ഇന്ത്യയിലെമ്പാടും പ്രചാരം നേടിവരുന്ന ഈ യന്ത്രസംവിധാനം, പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ''ഓട്ടോമേറ്റഡ് ബാങ്കിങ് മെഷീന്‍, മണിമെഷീന്‍, ബാങ്ക് മെഷീന്‍,കാഷ് മെഷീന്‍, എനി ടൈം മണി'' എന്നിങ്ങനെ{{അവലംബം}}. പൊതുസ്ഥലങ്ങളില്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ഈ പണപ്പെട്ടി ഉപയോഗിച്ച് ഏതുസമയത്തും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ അറിയാനും മറ്റും കഴിയും. ഇതിനായി, ഇടപാടുകാരന്‍ സ്വന്തം പേരില്‍ ബാങ്ക് തന്നിട്ടുള്ള ഒരു ശീട്ട് (പ്ലാസ്റ്റിക് കാര്‍ഡ്)(ചിത്രം.2, കാണുക) യന്ത്രത്തില്‍ നിക്ഷേപിക്കുകയും, മുന്‍നിശ്ചയിക്കപ്പെട്ട ഒരു രഹസ്യമായ ഒരു വ്യക്തിസൂചീസംഖ്യ (Personal Index Number) യന്ത്രത്തിനു നല്‍കുകയും ചെയ്യേണ്ടതുണ്ട്.
 
== ചരിത്രം ==
 
[[Imageചിത്രം:RegVarneyATM.jpg|thumb|left|റെഗ് വാണി, ആദ്യത്തെ എ.ടി. എം ഉപയോഗിക്കുന്നു]]
 
1939 ല്‍, [[ലൂതര്‍ ജോര്‍ജ്ജ് സിംജിയന്‍]] എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിര്‍മ്മിച്ചത്. അത്, [[സിറ്റി ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് ]] , [[ന്യൂയോര്‍ക്ക് |ന്യൂയോര്‍ക്കില്‍]] സ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. സ്ഥാപിച്ച് ആറുമാസത്തിനു ശേഷം അത് നീക്കംചെയ്യപ്പെട്ടു.
 
പിന്നീട്, 1967 ജൂണ്‍ 17 ന്, ''ദി ലാ ര്യൂ'' എന്ന കമ്പനി വികസിപ്പിച്ച ഒരു ഇലക്ട്രോണിക് എ.റ്റ്.എം, [[ബാര്‍ക്ലൈസ് ബാങ്ക്]], ഇംഗ്ലണ്ടിലെ ലണ്ടനില്‍, എന്‍ഫീല്‍ഡ് ടൗണില്‍ സ്ഥാപിച്ചു. അക്കാലത്ത്, എ.ടി. എമ്മുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ക്ക് പല വിദഗ്ധരും പല നിര്‍മ്മാണാവകാശങ്ങള്‍ നേറ്റിയിരുന്നു എങ്കിലും, ഇന്ത്യയില്‍ ജനിച്ച, [[ജോണ്‍ അഡ്രിയാന്‍ ഷെപ്പേഡ് ബൈറണ്‍]] എന്ന സ്ക്കോട്ലന്റുകാരനാണ് ഈ കണ്ടുപിടുത്തത്തിന് അംഗീകാരം ലഭിച്ചത്. 2005 ല്‍ അദ്ദേഹത്തിന് , [['''ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍'''‍]] എന്ന ബഹുമതി സമ്മാനിക്കുകയുണ്ടായി. റെഗ് വാണി എന്ന ബ്രിട്ടീഷ് നടനാണ് ഈ യന്ത്രം ആദ്യമായി ഉപയോഗിച്ചത്. ഈ യന്ത്രങ്ങളില്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ശീട്ടുകളാണ് ഉപയോഗിച്ചിരുന്നത്. യന്ത്രം ശീട്ടുകള്‍ ഇടപാടുകാരന് തിരിച്ചു നല്‍കിയിരുന്നില്ല. പത്തു പൗണ്ട് നോട്ടുകള്‍ അടക്കം ചെയ്ത കവറുകളാണ് യന്ത്രം വിതരണം ചെയ്തിരുന്നത്. തട്ടിപ്പു തടയാനായി, കാന്തികത,വികിരണം തുടങ്ങിയവ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
 
പിന്നീട് എ.ടി.എമ്മില്‍ ഉപയോഗിക്കുന്ന, വ്യക്തിസൂചീസംഖ്യ (പിന്‍ നമ്പര്‍) ഉപയോഗിച്ചുള്ള ശീട്ടുകള്‍ വികസിപ്പിച്ചത് (1965) ജയിംസ് ഗുഡ് ഫെലോ എന്ന ബ്രിട്ടീഷ് എഞ്ജിനിയറാണ്.
വരി 21:
 
 
== ഉപയോഗവും പ്രയോജനങ്ങളും ==
 
[[Imageചിത്രം:ATM pinpad in german.jpg|thumb|right|ചിത്രം. 4. കീബോര്‍ഡ്]]
 
എ.ടി. എം സേവനങ്ങള്‍ ഉപയോഗിക്കുവാന്‍, ഒരാള്‍ക്ക്, ആ യന്ത്രം സ്ഥാപിച്ചിരിക്കുന്ന ബാങ്ക്/സ്ഥാപനം നല്‍കിയിരിക്കുന്ന ശീട്ടും രഹസ്യസംഖ്യയും ഉണ്ടായിരിക്കണം. (എന്നാല്‍ ചില യന്ത്രങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ നല്‍കിയ ശിട്ടുകളും സ്വീകരിക്കാറുണ്ട്, അതിന് ചിലപ്പോള്‍ കൂടുതല്‍ സേവനക്കരം നല്‍കേണ്ടി വന്നേക്കാം.) ശീട്ട് യന്ത്രത്തിലെ നിശ്ചിത ദ്വാരത്തില്‍ നിക്ഷേപിക്കുമ്പോള്‍, ഉപയോക്താവിന്റെ രഹസ്യസംഖ്യ നല്‍കാന്‍ യന്ത്രം ആവശ്യപ്പെടും. അപ്പോള്‍ യന്ത്രത്തിലെ കീബോര്‍ഡില്‍ക്കൂടി ആ സംഖ്യ നല്‍കണം, (ചിത്രം. 4 നോക്കുക). യന്ത്രം ശീട്ടിലെ വിവരങ്ങളും രഹസ്യസംഖ്യയും ബാങ്കിലെ വിവരങ്ങളുമായി ഒത്തുനോക്കി, അവ ശരിയാണെങ്കില്‍, യന്ത്രം, ലഭ്യമായ സേവനങ്ങളുടെ ഒരു പട്ടിക കാണിക്കും. ആവശ്യമുള്ള സേവനം ഏതാണെന്ന് യന്ത്രത്തില്‍ ലഭ്യമായ മറ്റു ബട്ടണുകള്‍ അമര്‍ത്തി തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത സേവനത്തിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കാന്‍ യന്ത്രം തുടര്‍ന്നു ചോദിച്ചേക്കാം. ഉപയോക്താവ് ആവശ്യപ്പെട്ട സേവനം പൂര്‍ത്തിയായ ശേഷം യന്ത്രം ശീട്ട് മടക്കി നല്‍കും. ചിലപ്പോള്‍, നടത്തിയ സേവനത്തിന്റെ ഒരു സംക്ഷിപ്തം ഒരു കടലാസില്‍ അച്ചടിച്ചു നല്‍കുകയും ചെയ്യും. ചില യന്ത്രങ്ങളില്‍, വിവരങ്ങളൊത്തു നോക്കിയ ഊടന്‍ തന്നെ ശീട്ടു മടക്കി നല്‍കുന്നുണ്ട്. യാതൊരു കാരണവശാലും ശീട്ട് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും രഹസ്യസംഖ്യ മറ്റൊരാള്‍ക്കും വെളിപ്പെടുത്താതിരിക്കുകയും സേവനച്ചുരുക്കം അച്ചടിച്ച തുണ്ടുകടലാസ് ആവശ്യം കഴിഞ്ഞാല്‍ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്. അല്ലെങ്കില്‍ തട്ടിപ്പുകൊണ്ട് ബാങ്കു നിക്ഷേപം നഷ്ടപ്പെടാനോ, മറ്റു രീതിയില്‍ ധനനഷ്ടം ഉണ്ടാകാനോ വളരെ സാധ്യതയുണ്ട്.
 
പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഉപയോഗത്തിനുപരിയായി മറ്റു പല സേവനങ്ങളും ഈ യന്ത്രം വഴി നടത്താന്‍ കഴിയും. അവയി ചിലത് താഴെ കൊടുക്കുന്നു.
വരി 36:
* തപാല്‍ സ്റ്റാമ്പുകള്‍, തീവണ്ടി ടിക്കറ്റുകള്‍ തുടങ്ങിയവ വാങ്ങുക
 
എന്നാല്‍ ഇവയില്‍ പല സേവനങ്ങളും ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഭാവിയില്‍ കൂടുതല്‍ സേവനങ്ങള്‍ എ.ടി, എം വഴി ലഭിക്കുമെന്നു കരുതാം.
 
== ആന്തരികഘടനയും ഉപകരണങ്ങളും ==
[[Imageചിത്രം:Atm blockdiagram.png|thumb|120px|right|ചിത്രം.5. ഒരു എ.റ്റി.എമ്മിന്റെ ആന്തരികഘടന]]
 
ആധുനിക എ.ടി.എമ്മുകളില്‍, വ്യാവസായിക നിലവാരത്തിലുള്ള ഒരു കേന്ദ്രപ്രവര്‍ത്തനഘടകവും (CPU, Central Processing Unit) അതിനോടു ബന്ധിപ്പിച്ചിട്ടുള്ള ചില വിശിഷ്ട ഉപകരണങ്ങളും ഉള്‍പ്പെടുന്നു: (ചിത്രം.5. നോക്കുക)
"https://ml.wikipedia.org/wiki/ഓട്ടോമേറ്റഡ്_ടെല്ലർ_മെഷീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്