"ഫ്ലൂറസന്റ് വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
[[ചിത്രം:Leuchtstofflampen-chtaube050409.jpg|thumb|300px|വിവിധ തരത്തിലുള്ള ഫ്ലൂറസന്റ് വിളക്കുകള്‍]]
പ്രകാശം ഉത്സര്‍ജ്ജിക്കാനുള്ള രാസവസ്തുക്കളുടെ കഴിവ് ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന വൈദ്യുത വിളക്കാണ്‌ '''ഫ്ലൂറസന്റ് വിളക്ക്'''. [[ഇന്‍കാന്‍ഡസന്റ് വിളക്ക്|ഇന്‍കാന്‍ഡസന്റ് വിളക്കുകളേക്കാളും]] ക്ഷമത ഫ്ലൂറസന്റ് വിളക്കുകള്‍ക്കുണ്ട്. [[റ്റ്യൂബ് ലൈറ്റ്|റ്റ്യൂബ് ലൈറ്റ്]], [[സി.എഫ്.എല്‍.]] തുടങ്ങിയവ സാധാരണങ്ങളായ ഫ്ലൂറസന്റ് വിളക്കുകള്‍ ആണ്‌. ഇന്‍കാന്‍ഡസന്റ് വിളക്കുകളെ പോലെ താപം കൊണ്ട് ജ്വലിക്കുന്നതു മൂലമല്ല ഫ്ലൂറസന്റ് വിളക്കുകള്‍ പ്രകാശം പുറപ്പെടുവിക്കുന്നത്. [[സോഡിയം വേപ്പര്‍ വിളക്ക്|സോഡിയം വേപ്പര്‍ വിളക്കുകളേയും]], [[നിയോണ്‍ വിളക്ക്|നിയോണ്‍ വിളക്കുകളേയും]] പോലെ ഫ്ലൂറസന്റ് വിളക്കും [[ഡിസ്ചാര്‍ജ് വിളക്ക്|ഡിസ്ചാര്‍ജ് വിളക്കാണ്‌]].
 
ഇന്‍കാന്‍ഡസന്റ് വിളക്ക് കണ്ടുപിടിച്ച [[തോമസ് ആല്‍വാ എഡിസണ്‍|എഡിസണ്‍]] തന്നെയാണ്‌ ഫ്ലൂറസന്റ് വിളക്കിന്റെയും ഉപജ്ഞാതാവ്. 1896-ല്‍ ആയിരുന്നു അത്. എങ്കിലും പ്രവര്‍ത്തനക്ഷമമായ ഒരു ഫ്ലൂറസന്റ് വിളക്കുണ്ടാകാന്‍ 1939 വരെ കാത്തിരിക്കേണ്ടി വന്നു<ref>http://www.panasonic.com/MHCC/pl/techno.htm</ref>
 
== സാങ്കേതിക വിദ്യ ==
ഫ്ലൂറസന്റ് വിളക്കിന്റെ നിര്‍മ്മാണത്തില്‍ ചില്ല് ട്യൂബ്, [[താപ സ്വിച്ച്]], [[ചോക്ക് (വൈദ്യുതി)|ചോക്ക്]] എന്നിവയുള്‍പ്പെടുന്നു. ട്യൂബിനുള്ളില്‍ കുറഞ്ഞ മര്‍ദ്ദത്തില്‍ [[ആര്‍ഗണ്‍|ആര്‍ഗണ്‍ വാതകവും]], [[മെര്‍ക്കുറി|മെര്‍ക്കുറി ബാഷ്പവും]] നിറച്ചിരിക്കും. ട്യൂബിന്റെ ഇരു അറ്റങ്ങളിലും ചൂടാകുമ്പോള്‍ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകള്‍]] ഉത്സര്‍ജ്ജിക്കാന്‍ പാകത്തില്‍ തോറിയം ഓക്സൈഡ് കൊണ്ട് ആവരണം ചെയ്യപ്പെട്ടിട്ടുള്ള, [[മോളിബ്ഡിനം]] കൊണ്ടുള്ള സ‌ം‌വിധാനം സജ്ജീകരിച്ചിരിക്കുന്നു. ട്യൂബിന്റെ ഉള്‍ഭാഗത്തുകൂടി ഫ്ലൂറസന്റ് പദാര്‍ത്ഥങ്ങള്‍ പൂശിയിട്ടുണ്ട്, അത് ട്യൂബിനുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന [[അള്‍ട്രാ വയലറ്റ് കിരണം|അള്‍ട്രാ വയലറ്റ് കിരണങ്ങള്‍]], [[എക്സ് കിരണം|എക്സ് കിരണങ്ങള്‍]] എന്നിവയെ സ്വീകരിച്ച് [[ദൃശ്യപ്രകാശം|ദൃശ്യപ്രകാശമായി]] മാറ്റുന്നു<ref>http://www.rp-photonics.com/fluorescent_lamps.html</ref>.
 
=== സ്റ്റാര്‍ട്ടറിന്റെയും, ചോക്കിന്റെയും ഉപയോഗം ===
ഒരു വൈദ്യുതി ഡിസ്ചാര്‍ജ് തുടങ്ങിക്കിട്ടാന്‍ 1000 V എങ്കിലും ആവശ്യമാണ്‌, എന്നാല്‍ സാധാരണ വൈദ്യുത പ്രേഷണം നടക്കുന്നത് 220 Vയില്‍ ആണ്‌. അതിനാല്‍ കൂടിയ വോള്‍ട്ടത സൃഷ്ടിക്കാനായി [[സ്റ്റാര്‍ട്ടര്‍ (വൈദ്യുതി)|സ്റ്റാര്‍ട്ടര്‍]] അഥവാ താപ സ്വിച്ചും, [[ചോക്ക് (വൈദ്യുതി)|ചോക്കും]] ഉള്‍പ്പെട്ട സം‌വിധാനം ഉപയോഗിക്കുന്നു. കുറഞ്ഞ മര്‍ദ്ദത്തില്‍ ആര്‍ഗണ്‍ നിറച്ച ഒരു ഗ്ലാസ് ട്യൂബില്‍ വച്ചിട്ടുള്ള ദ്വിലോഹ തന്തുക്കള്‍ (Bimetal Strips) കൊണ്ടുള്ള ഇലക്ട്രോഡുകള്‍ സ്റ്റാര്‍ട്ടര്‍ അഥവാ താപസ്വിച്ചില്‍ അടങ്ങുന്നു. ഉയര്‍ന്ന [[വോള്‍ട്ടത]] [[വൈദ്യുത പ്രേരണം|പ്രേരണം]] ചെയ്യാന്‍ ശേഷിയുള്ള വളരെ കൂടുതല്‍ ചുറ്റുകളുള്ള കമ്പിച്ചുരുള്‍ ആണ്‌ ചോക്ക്.
[[ചിത്രം:ഫ്ലൂറസന്റ് വിളക്ക് - അടിസ്ഥാന സര്‍ക്കീട്ട്.png|thumb|300px|1) എലക്ട്രോഡ്, 2) ഫ്ലൂറസന്റ് പൂശ്, 3)ഡിസ്ചാര്‍ജ് വാതകങ്ങള്‍, 4)സ്റ്റാര്‍ട്ടര്‍, 5) ചോക്ക്, 6) വൈദ്യുത സ്രോതസ്സ്, 7) സ്വിച്ച്]]
വരി 13:
കുറഞ്ഞ മര്‍ദ്ദത്തിലുള്ള ആര്‍ഗണ്‍ വാതകത്തിലൂടെ രണ്ട് ഇലക്ട്രോഡുകള്‍ക്കിടയില്‍ [[വൈദ്യുത ഡിസ്ചാര്‍ജ്|ഡിസ്ചാര്‍ജ്]] നടക്കുന്നതിനാല്‍ താപസ്വിച്ചില്‍ (സ്റ്റാര്‍ട്ടറില്‍) ഒരു [[വൈദ്യുത ദ്യുതി|ദ്യുതി]] (Induction) ഉണ്ടാകുന്നു. ഇത് ഇലക്ട്രോഡുകളെ ചൂടാക്കുകയും അവ വികസിച്ച് കൂട്ടിമുട്ടി, തമ്മിലുള്ള വിടവ് അടയുകയും ചെയ്യുന്നു. അതിന്റെ ഫലമായി അവിടെ ശക്തമായ ഒരു വൈദ്യുത പ്രവാഹം ഉണ്ടാകുന്നു. വിടവ് അടയുന്നതിനാല്‍ ദ്യുതി അപ്രത്യക്ഷമാവുകയും ഇലക്ട്രോഡുകള്‍ തണുക്കുകയും അവ തമ്മില്‍ വിടവ് വീണ്ടും ഉണ്ടാവുകയും ഇതേ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇത്തരത്തില്‍ വൈദ്യുത പ്രവാഹത്തില്‍ ഉണ്ടാകുന്ന വലിയ മാറ്റം ചോക്കിലെ ചുരുളില്‍ നിന്നും 1000 V ഇ.എം.എഫ്. പ്രേരണം ചെയ്യാന്‍ പ്രാപ്തമാണ്‌. ഇന്ന് സാധാരണ ചോക്കിന്റെയും, സ്റ്റാര്‍ട്ടറിന്റെയും ധര്‍മ്മങ്ങള്‍ ഒന്നിച്ചു ചെയ്യുന്ന സങ്കീര്‍ണ്ണങ്ങളായ സര്‍ക്കീട്ടുകളും ഫ്ലൂറസന്റ് വിളക്കുകള്‍ക്കായി ഉപയോഗിക്കുന്നു.
 
=== ഫ്ലൂറസന്റ് ട്യൂബില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ===
ചോക്കും സ്റ്റാര്‍ട്ടറും കൂടി സൃഷ്ടിച്ചെടുക്കുന്ന കൂടിയ വോള്‍ട്ടത ഫ്ലൂറസന്റ് ട്യൂബിന്റെ അറ്റങ്ങളിലുള്ള ചുരുളുകളില്‍ എത്തുമ്പോള്‍ അത് ഇലക്ട്രോണുകളെ ഉത്സര്‍ജ്ജിക്കുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്ന ഇലക്ട്രോണുകള്‍ ആര്‍ഗണ്‍ വാതകത്തെ [[അയണീകരണം|അയണീകരിക്കുകയും]] കുറഞ്ഞ പ്രതിരോധമുള്ള മെര്‍ക്കുറി ബാഷ്പത്തിലൂടെ ഒരു വൈദ്യുത ഡിസ്ചാര്‍ജ്ജ് സാധ്യമാക്കുകയും ചെയ്യുന്നു. മെര്‍ക്കുറി ബാഷ്പത്തിലൂടെയുള്ള ഡിസ്ചാര്‍ജ് ധാരാളം അള്‍ട്രാ വയലറ്റ് കിരണങ്ങളെ സൃഷ്ടിക്കുന്നു. ട്യൂബിനുള്ളിലെ ഫ്ലൂറസന്റ് പൂശ് അള്‍ട്രാ വയലറ്റ് കിരണങ്ങളെ സ്വീകരിച്ച് ദൃശ്യപ്രകാശമായി പുനഃരുത്സര്‍ജ്ജിക്കുന്നു. ഒരിക്കല്‍ ഡിസ്ചാര്‍ജ് തുടങ്ങിയാല്‍ പിന്നെ അത് തുടരാന്‍ കൂടിയ വോള്‍ട്ടത ട്യൂബിനുള്ളിലെ കുറഞ്ഞ പ്രതിരോധം മൂലം ആവശ്യമില്ല. അതുകൊണ്ട് ചോക്ക് ആവശ്യമായ വോള്‍ട്ടത 110 ആയി താഴ്ത്തുകയും സ്റ്റാര്‍ട്ടറിനെ [[വൈദ്യുത സര്‍ക്കീട്ട്|സര്‍ക്കീട്ടില്‍]] നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. പൂര്‍ണ്ണ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതുവരെ കൂടിയ വോള്‍ട്ടതയ്ക്കായി സ്റ്റാര്‍ട്ടര്‍ ആവശ്യമാണ്‌. അതുകൊണ്ടാണ്‌ ആദ്യം ഫ്ലൂറസന്റ് വിളക്കുകള്‍ മിന്നുന്നത്. വിവിധയിനം ഫ്ലൂറസന്റ് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വിവിധ വര്‍ണ്ണങ്ങളിലുള്ള പ്രകാശം ഉണ്ടാക്കാവുന്നതാണ്‌, [[കാല്‍സ്യം]], [[സിങ്ക്]], [[മഗ്നീഷ്യം]], [[ബെറീലിയം]], [[കാഡ്മിയം]] തുടങ്ങിയവയുടെ സം‌യുക്തങ്ങളാണ്‌ ഫ്ലൂറസന്റ് പദാര്‍ത്ഥങ്ങളായി സാധാരണ ഉപയോഗിക്കുന്നത്.
 
== മേന്മകള്‍ ==
[[ഇന്‍കാന്‍ഡസന്റ് വിളക്ക്|ഇന്‍കാന്‍ഡസന്റ് വിളക്കുകളെ]] അപേക്ഷിച്ച് ഏറെ മേന്മകള്‍ ഫ്ലൂറസന്റ് വിളക്കുകള്‍ക്കുണ്ട്. ഇന്‍കാന്‍ഡസന്റ് വിളക്കുകളില്‍ ഊര്‍ജ്ജത്തിന്റെ സിം‌ഹഭാഗവും താപമായി പാഴായി പോകുന്നു. ഫ്ലൂറസന്റ് വിളക്കുകളില്‍ ഊര്‍ജ്ജത്തിന്റെ ഏറിയ പങ്കും വെളിച്ചമായി മാറുന്നു. വോള്‍ട്ടേജ് കുറച്ചുകൊണ്ട് ചോക്കും ഒരു പരിധി വരെ ഊര്‍ജ്ജ നഷ്ടം തടയുന്നുണ്ട്. ഇന്‍കാന്‍ഡസന്റ് വിളക്കിന്റെ അഞ്ച് മടങ്ങ് ആയുസ്സ് ഫ്ലൂറസന്റ് വിളക്കുകള്‍ക്കുണ്ടെന്നു കണക്കാക്കപ്പെടുന്നു<ref>http://www.ustr.net/electronics/fluorescent.shtml</ref>. മിക്ക ഫ്ലൂറസന്റ് വിളക്കുകളും ട്യൂബുകള്‍ ആയതിനാല്‍ നിഴല്‍ മൂലമുണ്ടാകുന്ന അസൗകര്യവും കുറവാണ്‌.
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/ഫ്ലൂറസന്റ്_വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്