"എഡ്ഗാർ ഡെഗാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:ادگار دگا
(ചെ.) Robot: Cosmetic changes
വരി 14:
| training =
| movement = [[Impressionism]]
| works = ''The Belleli Family'' (1858-1867)<br />''Woman with Chrysanthemums'' (1865)<br />''Chanteuse de Café'' (c.1878)<br />''At the Milliner's'' (1882)
| patrons =
| awards =
വരി 29:
 
ഇദ്ദേഹത്തിന്റെ കലാജീവിതത്തെ മൂന്നു കാലഘട്ടങ്ങളായി തിരിക്കാം. ആദ്യകാലഘട്ടം നിയോക്ലാസിക് രചനകളുടേതാണ്. മധ്യകാലഘട്ടത്തെ 1865-നു ശേഷമുള്ളതും 70-നു ശേഷമുള്ളതു മായ രണ്ടു വിഭാഗങ്ങളായി കണക്കാക്കിപ്പോരുന്നു. 1880-നു ശേഷമുള്ള അവസാനകാലഘട്ടത്തില്‍ താരതമ്യേന ലളിതമായ ചിത്രങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആധുനിക ചിത്രകലയിലെ ആചാര്യന്മാരിലൊരാളായ ഇദ്ദേഹം അടിസ്ഥാനപരമായി ഇംപ്രഷനിസ്റ്റ് ശൈലി നിലനിറുത്തിക്കൊണ്ടുതന്നെ അതില്‍നിന്നു വ്യത്യസ്തമായ ഒരു പുതിയ ശൈലി വികസിപ്പിച്ചെടുത്തു.
[[Imageചിത്രം:Edgar Germain Hilaire Degas 021.jpg|thumb|right|ദ ഡാന്‍സ് ക്ലാസ്(La Classe de Danse),[[1873]]–[[1876]]]]
 
ആദ്യകാലഘട്ടത്തിലെ രചനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് യങ് സ്പാര്‍ട്ടന്‍ ഗേള്‍സ് ചലെഞ്ചിങ് സ്പാര്‍ട്ടന്‍ ബോയ്സ് (1860). ഇതിവൃത്തപരമായി നിയോ ക്ലാസിക് ആണെങ്കിലും മനുഷ്യരൂപത്തെക്കുറിച്ചുള്ള യഥാതഥ സങ്കല്പങ്ങളോട് ചായ്വു പ്രകടിപ്പിക്കുന്ന രചനാശൈലിയാണ് ഇതിലുള്ളത്. ഇക്കാലയളവില്‍ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളാക്കിയെങ്കിലും അവയൊന്നും അത്ര മികച്ചവയായില്ല. എടുത്തു പറയേണ്ടുന്ന മറ്റൊരു രചന ദ ബാലെ ഫാമിലി (1860-62) യാണ്.
 
1865 ആയപ്പോഴേക്കും ഇദ്ദേഹം [[ക്ലോഡ് മോണെ]], സോള തുടങ്ങിയ [[ഇം‌പ്രെഷനിസം|ഇംപ്രഷനിസ്റ്റുകളുമായി]] സൗഹൃദത്തിലായി. ഛായാചിത്രങ്ങളായിരുന്നു ഇക്കാലത്തെ മികച്ച രചനകള്‍. അവയില്‍ ഹോര്‍ ട്ടെന്‍സ് വാല്‍പിന്‍കോണ്‍ (1869) അതിപ്രശസ്തമാണ്. 1870-കളില്‍ ജാപ്പനീസ് രചനാശൈലി ഇദ്ദേഹത്തെ ഗണ്യമായി സ്വാധീനിച്ചു. ഫോട്ടോഗ്രാഫിയും മറ്റൊരു സ്വാധീനമായി. ഇക്കാലയളവില്‍ നര്‍ത്തകിമാരുടേയും പ്രഭുക്കന്മാരുടേയും മറ്റും ചിത്രങ്ങളാണ് ഇദ്ദേഹം ധാരാളമായി വരച്ചത്. 1874-ല്‍ ഇദ്ദേഹം ഇംപ്രഷനിസ്റ്റ് പ്രദര്‍ശനത്തില്‍ തന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തി. ഡാന്‍സിങ് ക്ലാസ്, ബാലെ റിഹേഴ്സല്‍ എന്നിവ അക്കൂട്ടത്തിലെ മികച്ച രചനകളാണ്. 1877-ലെ ആള്‍ ദ് സീ സൈഡ്, വുമണ്‍ സീറ്റഡ് അറ്റ് എ കഫേ ടെറസ് എന്നീ ചിത്രങ്ങളും മധ്യകാലരചനകളില്‍ ശ്രദ്ധേയമായവയാണ്.
[[Imageചിത്രം:Degas races.jpg|left|thumb|300px|''അറ്റ് ദ റേസസ്, [[1877]]–[[1880]]]]
1880-നു ശേഷമുള്ള അവസാനകാലഘട്ടത്തില്‍ ചെറുചിത്രങ്ങള്‍ ധാരാളമായി വരയ്ക്കുന്ന പതിവാണ് ഇദ്ദേഹമവലംബിച്ചത്. ഡാന്‍സേഴ്സ് ഓണ്‍ സ്റ്റേജ് എന്ന ചിത്ര പരമ്പര ഇക്കാലത്തു വരച്ചതാണ്. ദ് മില്ലെനെറി ഷോപ്പ് (1885), ദ് മോര്‍ണിങ് ബാത്ത് (1890) എന്നിവയാണ് അന്ത്യദിനങ്ങളില്‍ രചിച്ച മാസ്റ്റര്‍പീസുകള്‍. വുമണ്‍ അയണിങ് (1882), വുമണ്‍ അറ്റ് ദെയര്‍ ടോയ്ലറ്റ് (1885-98) തുടങ്ങിയവ സ്ത്രീയുടെ ഇരുപ്പും നടപ്പും കുളിയും ഉറക്കവുമെല്ലാം വിഷയമാക്കി രചിച്ച ചിത്രങ്ങളാണ്. ഇത്തരം നിരവധി ചിത്രങ്ങള്‍ ഇക്കാലത്തു രചിക്കപ്പെട്ടു.
 
1889 മുതല്‍ 92 വരെ ഇദ്ദേഹം ഫ്രാന്‍സിലൂടെ വ്യാപകമായൊരു പര്യടനം നടത്തി. ഇതിനിടയ്ക്ക് നാല്പതോളം പ്രകൃതി ദൃശ്യങ്ങളുടെ സ്കെച്ചുകള്‍ തയ്യാറാക്കി. അവയുടെ ഒരു പ്രദര്‍ശനം 1892 ഒ.-ല്‍ ഡുറാന്റ-റുവേലില്‍ നടത്തി. ഇതായിരുന്നു ഡേഗാ ആദ്യമായും അവസാനമായും നടത്തിയ ഏകാംഗപ്രദര്‍ശനം.
[[Imageചിത്രം:Little Dancer of Fourteen Years.jpg‎|thumb|''ലിറ്റില്‍ ഡാന്‍സര്‍ ഓഫ് ഫോര്‍ട്ടീന്‍ ഇയേഴ്സ്'', എഡ്ഗാര്‍ ഡെഗാസിന്റെ ഒരു ശില്പം]]
വരയ്ക്കുക എന്നാല്‍ കാണുന്നതിനെ രേഖപ്പെടുത്തുകയല്ല, മറ്റൊരാള്‍ കാണേണ്ടതെന്താണെന്നതിനെ അടയാളപ്പെടുത്തുകയാണ് - എന്നതായിരുന്നു ഡേഗായുടെ മതം. അതുകൊണ്ട് നേര്‍ വടിവുകളുടെ സുഖകരമായ സംഗീതമല്ല, സാങ്കല്പിക വടിവുകളുടെ അലോസരപ്പെടുത്തുന്ന ക്രമരാഹിത്യമാണ് ഇദ്ദേഹത്തിന്റെ രചനകളില്‍ നിഴലിച്ചത്.
 
"https://ml.wikipedia.org/wiki/എഡ്ഗാർ_ഡെഗാ" എന്ന താളിൽനിന്ന് ശേഖരിച്ചത്