"പ്രതിഭാ പാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:Pratibha Patil
(ചെ.) Robot: Cosmetic changes
വരി 52:
}}
 
'''പ്രതിഭാ ദേവീസിംഗ് പാട്ടില്‍''' (ജനനം [[ഡിസംബര്‍ 19]], [[1934]]) ഇന്ത്യയുടെ രാഷ്ട്രപതിയാണ്. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ്‌ പ്രതിഭ. [[യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്]], [[ഇടതുപക്ഷം | ഇടത് മുന്നണി]] എന്നിവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന ഇവര്‍ 2007 ജൂലൈ 25-നാണ്‌ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ് [[രാജസ്ഥാന്‍]] സംസ്ഥാനത്തിന്റെ 16-ആമത് ഗവര്‍ണര്‍ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണ്ണറും ആണ് പ്രതിഭ. 1986 മുതല്‍ 1988 വരെ [[രാജ്യസഭ|രാജ്യസഭാ]] ഉപാദ്ധ്യക്ഷയുമായിരുന്നു.
 
1962 മുതല്‍ 1985 വരെ പ്രതിഭാ പാട്ടില്‍ മഹാരാഷ്ട്ര നിയമസഭാംഗം ആയിരുന്നു. [[ജല്‍ഗാവോണ്‍ ജില്ല]]യിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നായിരുന്നു പ്രതിഭ [[മഹാരാഷ്ട്ര]] [[നിയമസഭ|നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതല്‍ 1996 വരെ [[അമ്രാവതി]] ജില്ലയെ പ്രതിനിധാനം ചെയ്ത് പ്രതിഭ [[ലോക്സഭ|ലോകസഭാംഗമായി]].
 
== ആദ്യകാലം ==
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[നഡ്ഗാവോണ്‍|നഡ്ഗാവോണില്‍]] നാരായണ്‍ റാവുവിന്റെ മകളായി പ്രതിഭാ പാട്ടില്‍ ജനിച്ചു. ജല്‍ഗാവോണിലെ എം.ജെ. കോളെജില്‍ നിന്ന് എം.എ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. [[മുംബൈ ഗവണ്മെന്റ് ലാ കോളെജ്|മുംബൈ ഗവണ്മെന്റ് ലാ കോളെജില്‍]] നിന്ന് നിയമ ബിരുദവും പ്രതിഭ നേടി. തന്റെ കലാലയ ദിനങ്ങളില്‍ പ്രതിഭ ഒരു [[ടേബിള്‍ ടെന്നീസ്]] താരം ആയിരുന്നു. പല അന്തര്‍-കലാലയ പട്ടങ്ങളും പ്രതിഭ നേടിയിട്ടുണ്ട്.<ref>[http://parliamentofindia.nic.in/ls/lok10/mp532.htm Biographical Sketch Member of Parliament X Lok Sabha]</ref>.1962-ല്‍ പ്രതിഭാ പാട്ടില്‍ ജല്‍ഗാവോണ്‍ മൂല്‍ജീ ജൈത (എം.ജെ) കോളെജില്‍ കലാലയ റാണി ആയി തിരഞ്ഞെടുക്കപ്പെട്ടു.<ref>{{cite news
| title = From college queen to future prez
വരി 98:
| accessdate = 2007-06-15
}}</ref>
== രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ==
പ്രതിഭാ പാട്ടിലിന്റെ പേര് യു.പി.എ സ്ഥാനാര്‍ത്ഥിയായി നീര്‍ദ്ദേശിക്കപ്പെട്ടു. ഇന്ത്യയിലെ രാഷ്ട്രപതി ആകുന്ന ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടില്‍.രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലം വരുമ്പോള്‍ ആന്ധ്രാപ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭൈരോണ്‍ സിംഗ് ഷെഖാവത്തിനു 2 വോട്ടും പ്രതിഭാ പാട്ടിലിനു 223 വോട്ടും ലഭിച്ചു. അരുണാചല്‍ പ്രദേശില്‍ പ്രതിഭാ പാട്ടിലിനു 58 വോട്ടും ഷെഖാവത്തിനു ഒരു വോട്ടും ലഭിച്ചു. ആസ്സാമില്‍ പ്രതിഭാ പാട്ടിലിനു 92 വോട്ടും ഷെഖാവത്തിനു 20 വോട്ടും ലഭിച്ചു. <ref>http://timesofindia.indiatimes.com/Presidential_polls_Pratibha_takes_early_lead/articleshow/2222659.cms</ref>
 
== വിവാദങ്ങള്‍ ==
രാഷ്ട്രീയ ആരോപണങ്ങള്‍ നേരിടാത്ത ആളാണെന്ന നിലയിലാണ്‌ പ്രതിഭാ പാട്ടിലിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് യു.പി.എ-ഇടതു സഖ്യം നിര്‍ദ്ദേശിച്ചതെങ്കിലും അതിനു ശേഷം ഏതാനം വിവാദങ്ങളിലും ആരോപണങ്ങളിലും പ്രതിഭാ പാട്ടീലിന്റെ പേര്‌ പരാമര്‍ശിക്കപ്പെടുകയുണ്ടായി. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയില്‍]] ഒരു യോഗത്തില്‍ വച്ച് [[മുഗള്‍ സാമ്രാജ്യം|മുഗളര്‍]] ഇന്ത്യന്‍ വനിതകളില്‍ അടിച്ചേല്പ്പിച്ച ബുര്‍ഖ വസ്ത്രധാരണ രീതി ഉപേക്ഷിക്കേണ്ട സമയം ആയി എന്നു അവര്‍ പ്രസംഗിച്ചതാണ്‌ ആദ്യം വിവാദത്തിനു കാരണമായത്. പിന്നീട് ഹിമാലയത്തില്‍ വച്ച് മരിച്ചു പോയ ഒരു ബാബയുടെ ആത്മാവിനോടു സംസാരിച്ചു എന്നു പറഞ്ഞത് പൊതുവേ വിമര്‍ശന വിധേയമായി. പ്രതിഭാ പാട്ടിലിന്റെ നേതൃത്തത്തില്‍ ഉണ്ടാക്കപ്പെട്ട പഞ്ചസാരമില്ലും സഹകരണബാങ്കും അഴിമതിയാരോപണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.
 
== അവലംബം ==
<references />
 
 
{{Indian Presidents}}
 
[[Category:രാഷ്ട്രീയം]]
[[Category:ജീവചരിത്രം]]
[[വിഭാഗം:ഇന്ത്യയുടെ രാഷ്ട്രപതിമാര്‍]]
 
[[Categoryവര്‍ഗ്ഗം:രാഷ്ട്രീയം]]
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
 
[[ang:Pratibha Patil]]
"https://ml.wikipedia.org/wiki/പ്രതിഭാ_പാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്