"എട്ടുത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
ഏറ്റവും പഴക്കമുള്ള രണ്ട് സംഘസാഹിത്യ കൃതികളില്‍ ഒന്നാണ് എട്ടുത്തൊകൈ. നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പതിറ്റുപത്തു, പരിപാടല്‍, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ് എന്നീ എട്ട് സമാഹാരങ്ങള്‍ക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. പല കാലങ്ങളിലും പല സ്ഥലങ്ങളിലുമായി ജീവിച്ചിരുന്ന നാനൂറോളം കവികളുടെ കൃതികള്‍ അവയിലടങ്ങിയിരിക്കുന്നു. എട്ടുത്തൊകൈയില്‍ ഒട്ടാകെ 2121 ചെറിയ പാട്ടുകളാണുള്ളത്.
 
പുറനാനൂറും പതിറ്റുപ്പത്തും ‘പുറംകൃതി‘കളാണ്. അതായത് സാമൂഹ്യവും രാഷ്ട്രീയവും മറ്റുമായ ബാഹ്യവിഷയങ്ങളാണ് അവയില്‍ പ്രതിപാദിയ്ക്കപ്പെടുന്നത്. നറ്റിനൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, കലിത്തൊകൈ, അകനാനൂറ് എന്ന അഞ്ച് സമാഹാരങ്ങള്‍ ‘അകംകൃതി‘കളാണ്. അതായത് പ്രേമം, കുടുംബജീവിതം, മുതലായ ആന്തരികവിഷയങ്ങളാണ് അവയില്‍ ചിത്രീകരിക്കപ്പെടുന്നത്. പരിപാടലില്‍ അകവും പുറവും രണ്ടും കലര്‍ന്നിരിക്കുന്നു. പതിറ്റുപ്പത്തു, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളില്‍ നിന്നും ആദിചേരരാജാക്കന്മാരെപ്പറ്റിയും അവരുടെ കാലത്തെ സാമൂഹ്യജീവിതത്തെപ്പറ്റിയും അറിയാന്‍ സാധിക്കും. കേരളത്തിലെ പ്രാചീനജനങ്ങളുടെ ജീവിതരീതി, തൊഴില്‍, വ്യാപാരം, ഭക്ഷണരീതി, വസ്ത്രധാരണം, രാജ്യഭരണം, യുദ്ധരീതി, കല, മതം, സംസ്കാരം മുതലായവയെപ്പറ്റിയുള്ള പല കാര്യങ്ങളും അവയില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
 
[[Categoryവര്‍ഗ്ഗം:സംഘം കൃതികള്‍]]
"https://ml.wikipedia.org/wiki/എട്ടുത്തൊകൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്