"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[കേരളം|കേരളത്തിലെ]] നാട്ടിന്‍പുറങ്ങളില്‍ നിലനില്‍ക്കുന്ന [[കക്ക]] ഉപയോഗിച്ചുള്ള ഒരു കളിയാണ് എട്ടും പൊടിയും. [[കവടി]] ഉപയോഗിച്ചും കളിക്കുന്നതിനാല്‍ [[മദ്ധ്യകേരളം|മദ്ധ്യകേരളത്തില്‍]] ചിലയിടങ്ങളില്‍ '''കവടികളി/കക്കകളി''' എന്നും ഇതിനെ പറയുന്നു. കുറഞ്ഞത്‌ രണ്ടുപേര്‍ക്കും പരമാവധി നാലു പേര്‍ക്കും ഈ കളിയില്‍ പങ്കെടുക്കാം. നാലു പേര്‍ കളിക്കുമ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന രണ്ടു സംഘമായോ നാലു പേരും വെവ്വേറെയായോ കളിക്കാന്‍ സാധിക്കും. കക്ക എറിയുന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് കായികാദ്ധ്വാനം ആവശ്യമില്ലാത്ത കളിയാണിത്.
 
== കളിക്കളം ==
[[Imageചിത്രം:kalikalam.jpg|right|300px|thumb|7x7 കളവും അതിലെ കരുവിന്റെ സഞ്ചാരപാതയും]]
നെടുകയും കുറുകയും വരച്ച എട്ട് വരകളാ‍ല്‍ തയ്യാറാക്കുന്ന സുമാര്‍ ഒന്നേകാല്‍ അടി വശമുള്ള ഒരു 7x7 [[സമചതുരം|സമചതുരമാണ്]] ഇതിനുവേണ്ടത്. ചിലപ്പോള്‍ 5x5 സമചതുരമുള്ള കളത്തിലും കളിക്കാറുണ്ട്. വശങളുടെ മദ്ധ്യഭാഗത്തും കളത്തിന്റെ നടുക്കും ഉള്ള കളങ്ങളില്‍ “ X " ചിഹ്നം കൊണ്ട് അടയാളപ്പെടുത്തുന്നു. ഇതിനെ '''ചോല''' അല്ലെങ്കില്‍ '''അമ്പലം''' എന്നാണ് വിളിക്കുന്നത്.
 
വരി 46:
ഒരു കളിക്കാരന്റെ നാലു കരുക്കളും മദ്ധ്യഭാഗത്തെ അമ്പലത്തിലെത്തിക്കുക എന്നതാണ്‌ ഈ കളിയുടെ ആത്യന്തികലക്ഷ്യം.ഒരു കരു അമ്പലത്തിലെത്തിയാല്‍ ആ കരു 'പഴുത്ത'തായി കണക്കാക്കുന്നു.പൊടി വീണാല്‍ ഒരു കരു കളത്തിലിരക്കാവുന്നാതാണ്. ചിലയിടങ്ങളില്‍ നാല്‌, എട്ട് എന്നിവ വീണാലാണ്‌ കരു കളത്തിലിറക്കാനുള്ള അനുവാദമുള്ളത്. നാലു വീണാല്‍ ഒരു കരുവും എട്ട് വീണാല്‍ രണ്ടു കരുവും കളത്തിലിറക്കാവുന്നതാണ്‌.ഒരു കളിക്കാരന്‍ തന്റെ എല്ലാ കരുക്കളും പൊടിയിട്ടു കളത്തില്‍ കയറ്റുന്നതോടെ അയാള്‍ക്ക് മറ്റു കളിക്കാരുടെ കരുക്കളെ വെട്ടി പുറത്താക്കാനുള്ള അധികാരം ലഭിക്കുന്നതാണ്. ചോലയിലും അമ്പലത്തിലും ഇരിക്കുന്ന കരുക്കളെ വെട്ടാന്‍ പാടുള്ളതല്ല.ഒരു കളിക്കാരന്റെ എല്ലാ കരുക്കളും പഴുക്കുന്നതോടെ അയാള്‍ വിജയിയാവുന്നു.
 
== ചൊല്ലുകള്‍ ==
*ഒറ്റക്കരു ചിറ്റക്കരു - അവസാനം ഒരു കരു മാത്രം പഴുക്കാതെ ഇരിക്കുന്ന അവസ്ഥയില്‍ ഏത് എണ്ണം വീണാലും ആ കരു തന്നെ നീക്കേണ്ടുന്ന അവസ്ഥ സംജാതമാകുന്നു. വെട്ട് കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങളിലും മറ്റും ഇങ്ങനെ ഈ കരു വക്കേണ്ടിവരുന്നതിനാല്‍ ഈ അവസരത്തില്‍ ഉപയോഗിക്കുന്ന ചൊല്ലാണിത്.
*നടുക്കല്‍ ചാട്ടം - പൊടി വീണാല്‍ മാത്രം പഴുക്കുന്ന അവസ്ഥയില്‍ ഒരു കരു ഇരിക്കുന്നതിനെ നടുക്കല്‍ ചാടുക എന്നു പറയുന്നു.നടുക്കല്‍ ചാടിയ കരുവിന്‍ വെട്ടു കിട്ടാനുള്ള സാധ്യത കൂടുതലാണ്‍.നടുക്കല്‍ ചാടിയത് ഒറ്റ കരുവാണെങ്കില്‍ പൊടിയല്ലാതെ വീഴുന്ന എണ്ണങ്ങള്‍ പാഴായി പോകുകയും ചെയ്യും.
{{അപൂര്‍ണ്ണം}}
[[Category:കേരളത്തിലെ നാടന്‍കളികള്‍]]
 
{{കേരളത്തിലെ നാടന്‍ കളികള്‍}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ നാടന്‍കളികള്‍]]
"https://ml.wikipedia.org/wiki/എട്ടും_പൊടിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്