"എ.പി. അബ്ദുള്ളക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 26:
}}
ഇന്ത്യയിലെ [[14-ം ലോകസഭ|14-ം ലോകസഭയില്‍]] [[കണ്ണൂര്‍ (ലോകസഭാമണ്ഡലം)|കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന പ്രതിനിധിയാണ്‌ '''എ.പി. അബ്ദുള്ളക്കുട്ടി''' എന്ന '''അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി'''(ജനനം:[[മേയ് 8]] [[1967]]). [[കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)|സി.പി.ഐ.എം]] രാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ഒരു അഭിഭാഷകന്‍ കൂടിയാണ്‌. ലോക് സഭാംഗമായിരിക്കെ പാര്‍ട്ടി നയത്തിനെതിരെ സംസാരിച്ചുവെന്നു് ആരോപിച്ചു് സി.പി.ഐ.എം അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേയ്ക്കു സസ്പെന്‍ഡ് ചെയ്തു. 2009 ഏപ്രില്‍ മാസത്തില്‍ അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി.
== ജീവിതരേഖ ==
1967 മേയ് 8-ന്‌ [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[നാറാത്ത് (ഗ്രാമപഞ്ചായത്ത്)|നാറാത്ത് പഞ്ചായത്തില്‍]] ടി.പി. മൊയ്തീന്റെയും,എ.പി. സൈനബയുടെയും 5 മക്കളില്‍ മൂന്നാമനായി അബ്ദുള്ള ക്കുട്ടി ജനിച്ചു. നാറാത്ത് എല്‍.പി. സ്കൂള്‍, കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി സ്കൂള്‍ വിദ്യാഭ്യാസവും, [[കണ്ണൂര്‍ എസ്.എന്‍. കോളേജ്|കണ്ണൂര്‍ എസ്.എന്‍. കോളേജില്‍]] നിന്നു പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. അതേ കലാലയത്തില്‍ നിന്ന് പിന്നീട് മലയാളത്തില്‍ ബിരുദം നേടുകയും ചെയ്തു. അതിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു നിയമത്തില്‍ ബിരുദവും (എല്‍.എല്‍.ബി.) നേടി.<ref>[http://abdullakutty.com/biography.html http://abdullakutty.com/biography.html]</ref> അക്കാലങ്ങളില്‍ ഗള്‍ഫിലെ ജോലിക്കായി ശ്രമിക്കുക എന്നതായിരുന്നു ഒരു സാധാരണ മുസ്ലീം യുവാവ് ചെയ്തിരുന്നത്. അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ ഗള്‍ഫിലുണ്ടായിരുന്നത് അദ്ദേഹത്തിന്റെ വഴി എളുപ്പമാക്കുമെന്ന സങ്കല്പത്തില്‍ അദ്ദേഹത്തെ ഐ.ടി.ഐ. യില്‍ ചേര്‍ന്ന് പഠിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയുണ്ടായി.
=== വഴിത്തിരിവ് ===
ഐ.ടി.ഐ. യില്‍ ചേര്‍ന്നതാണ്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു വഴിത്തിരിവ്. അതുവരെ വലതുപക്ഷ ചിന്താഗതിക്കാരനായിരുന്നുവെങ്കിലും ആ കലാലയത്തില്‍ വച്ച് അദ്ദേഹം ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുകയും അതില്‍ ചേരുകയും ചെയ്തു. താമസിയാതെ അദ്ദേഹം യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരായി കേരളത്തില്‍ എസ്.എഫ്.ഐ. നടത്തിയ 50 ദിവസത്തെ സമരപരിപാടികളുമായി ബന്ധപ്പെട്ട് ഒരുമാസം അദ്ദേഹത്തിന്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. ഇതോടെ അദ്ദേഹത്തിന്റെ ഐ.ടി.ഐ. വിദ്യാഭ്യാസം മുടങ്ങി.
 
== പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷന്‍ ==
വികസനത്തിനു് രാഷ്ട്രീയത്തിനു് അതീതമായ നിലപാടു് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീലാ ദിക്ഷിത്ത്, ഗുജറാത്ത് മുഖ്യമന്ത്രി [[നരേന്ദ്ര മോഡി]] എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു് മാതൃകയാക്കണമെന്നും പ്രവാസികള്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കവേ പറഞ്ഞതിനെത്തുടര്‍ന്ന് [[2009]] [[ജനുവരി 17]]-ന് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയാ കമ്മറ്റി ഒരു വര്‍ഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണു് ഇതിനു് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കല്‍ പ്രസംഗിച്ചതും വിവാദമായിരുന്നു.
<ref>
വരി 57:
| accessyear = 2009
}}</ref>
== അവലംബം ==
<references/>
{{Lifetime|1967|LIVING|മേയ് 8}}
 
[[en:A. P. Abdullakutty]]
"https://ml.wikipedia.org/wiki/എ.പി._അബ്ദുള്ളക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്