"പെരിയാർ കടുവ സംരക്ഷിത പ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Category:കേരളത്തിലെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍
(ചെ.) Robot: Cosmetic changes
വരി 1:
[[കടുവ|കടുവകളുടെ]] സംരക്ഷണത്തിനായി [[ഇന്ത്യ|ഇന്ത്യയിലുള്ള]] [[ഇന്ത്യയിലെ കടുവസംരക്ഷണ കേന്ദ്രങ്ങള്‍|27 പ്രദേശങ്ങളിലൊന്നാണ്‌ ]] '''പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം'''(Periyar Tiger Reserve). 777 ച.കി.മീ വിസ്തൃതിയുള്ള ഈ പ്രദേശം. നിരവധി തദ്ദേശീയങ്ങളായ സസ്യങ്ങളേയും ജീവികളേയും ഉള്‍ക്കൊള്ളുന്നു.
[[Imageചിത്രം:പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം.png|thumb|350px|right|പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം]]
[[ഡിസംബര്‍]]-[[ജനുവരി]] മാസങ്ങളില്‍ 15° സെല്‍ഷ്യസും [[ഏപ്രില്‍]]-[[മെയ്‌]] മാസങ്ങളില്‍ 31° സെല്‍ഷ്യസും വരെ ആണിവിടുത്തെ താപനില. പ്രതിവര്‍ഷം 3000 മില്ലിമീറ്റര്‍ മഴവരെയും ലഭിക്കാറുണ്ട്‌. ആന സംരക്ഷണ പദ്ധതി(Project Elephant) പ്രദേശമായും ഈ സ്ഥലത്തെ നിര്‍വചിച്ചിരിക്കുന്നു.
 
 
 
== ചരിത്രം ==
[[1985]]-ല്‍ [[മുല്ലപ്പെരിയാര്‍ അണക്കെട്ട്‌]] നിര്‍മ്മിച്ചതോടു കൂടിയാണ്‌ ഈ പ്രദേശത്തിന്റെ ആധുനിക ചരിത്രം ആരംഭിച്ചത്‌. [[1899]]-ല്‍ തന്നെ ഈ പ്രദേശം തടാക സമീപ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. [[1933]]-ല്‍ [[എസ്‌.സി. എച്ച്‌. റോബിന്‍സണ്‍]] എന്ന വെള്ളക്കാരന്റെ തീരുമാനപ്രകാരം ഈ പ്രദേശത്തെ വിനോദസ്ഥലമായി(Game Sanctuary) പ്രഖ്യാപിക്കുകയും തുടര്‍ന്ന് ഒരു കൊല്ലത്തിനകം [[നെല്ലിക്കാംപട്ടി]] വിനോദ കേന്ദ്രമായിത്തീരുകയും ചെയ്തു. [[1950]]-ല്‍ പെരിയാര്‍ വന്യജീവി കേന്ദ്രം എന്ന പുതിയ രൂപാന്തരം പ്രാപിച്ചു. [[1978]] -ല്‍ പെരിയാര്‍ കടുവാ സംരക്ഷിതപ്രദേശം എന്ന നിലയിലേക്കുള്ള അറിയിപ്പുണ്ടാകുകയും നാലു കൊല്ലത്തിനു ശേഷം ദേശീയോദ്യാനം എന്നനിലയില്‍ കാതലായ പ്രദേശങ്ങളുടെ അറിയിപ്പുണ്ടാകുകയും ചെയ്തു. [[1991]]-ല്‍ ആന സംരക്ഷിത പ്രദേശം എന്ന പരിധിക്കുള്ളില്‍ പെടുത്തുകയും അഞ്ചു കൊല്ലത്തിനു ശേഷം പരിസ്ഥിതി പോഷണ പ്രദേശം എന്ന പരിധിക്കുള്ളില്‍ പെടുത്തുകയും ചെയ്തു. [[2001]]-ല്‍ കിഴക്കന്‍ പെരിയാര്‍, പടിഞ്ഞാറന്‍ പെരിയാര്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചു.
 
== ഭൂമിശാസ്ത്രം ==
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]] ജില്ലകളിലായിട്ടാണ്‌ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്‌. [[പമ്പ]], [[പെരിയാര്‍]] എന്നീ നദികളാണ്‌ പ്രദേശത്തുള്ളത്‌.
 
വരി 14:
 
കാതല്‍ പ്രദേശം തികച്ചും സംരക്ഷിതമാണ്‌ മനുഷ്യസാമീപ്യം ഇല്ലാത്ത ഇവിടം കന്യാവനങ്ങളായി കരുതപ്പെടുന്നു. സഹായവനപ്രദേശങ്ങളിലാണ്‌ [[ശബരിമല|ശബരിമലയുള്‍പ്പെടുന്നത്‌]]. വിനോദ പ്രദേശങ്ങളും സഹായവനങ്ങളായാണ്‌ കണക്കാക്കുന്നത്‌.
== ജൈവജാലങ്ങള്‍ ==
ഏഴുതരം വനങ്ങളെങ്കിലും ഇവിടെ ഉണ്ടെന്നു കരുതുന്നു.
#പടിഞ്ഞാറന്‍ തീര ഉഷ്ണമേഖലാ നിത്യഹരിത വനങ്ങള്‍
വരി 25:
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സാമീപ്യം മൂലമുണ്ടാകുന്ന കടുത്ത ജലസാന്നിദ്ധ്യം മൂലം ഇവിടുത്തെ വനങ്ങള്‍ ആര്‍ദ്ര ഇല പൊഴിയും വനങ്ങളായും പിന്നീട്‌ ആര്‍ദ്ര മരു വനങ്ങളായും മാറിക്കൊണ്ടിരിക്കുകയാണെന്നു കരുതുന്നു,
=== സസ്യങ്ങള്‍ ===
വിത്തിനു തോടുള്ള ഇനം [[സസ്യങ്ങള്‍]] 1970 വംശങ്ങള്‍ ഇവിടെ ഉണ്ടെന്നു കരുതുന്നു. വിത്തിനു തോടില്ലാത്തയിനം മൂന്നിനം സസ്യങ്ങളും ഇവിടെ ഉണ്ട്‌. [[പരാഗണം|പരാഗിത]] സസ്യങ്ങള്‍ 173 വംശങ്ങളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.
 
വരി 32:
ഒട്ടനവധി ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്‌.
 
=== ജീവികള്‍ ===
[[imageചിത്രം:കടുവ.jpg|thumb|150px|left|കടുവ]][[imageചിത്രം:Lightmatter lion-tailed macaque.jpg|thumb|150px|right|സിംഹവാലന്‍ കുരങ്ങ്]]
62 വംശങ്ങള്‍ സസ്തനികള്‍, 320 ഇനം [[പക്ഷികള്‍]], 45 ഇനം [[ഉരഗങ്ങള്‍]], 27 ഇനം [[ഉഭയജീവികള്‍]], 38 ഇനം [[മത്സ്യങ്ങള്‍]] എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.
 
വരി 39:
 
[[കടുവ]] [[ആഹാരശൃംഖല|ആഹാരശൃംഖലയില്‍]] ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നതിനാല്‍ ചെറിയ ഇനം [[സസ്തനികള്‍]] വരെ ഇവിടെ ഏറ്റവും സൂക്ഷ്മതയോടെ ആണ്‌ പരിപാലിക്കപ്പെടുന്നത്‌. [[ആന]], [[മ്ലാവ്‌]],[[കാട്ടുപോത്ത്]], [[കേഴ]], [[കൂരന്‍]], [[സിംഹവാലന്‍ കുരങ്ങ്‌]], വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന [[വരയാട്‌]] എന്നിവയെ എല്ലാം ഈ പ്രദേശത്ത്‌ കണ്ടുവരുന്നു.
[[imageചിത്രം:കാട്ടാന.jpg|thumb|150px|left|ആന]][[imageചിത്രം:Niltahr.jpg|thumb|150px|right|വരയാട്]]
 
[[നീലഗിരി തേവാങ്ക്‌]], [[പാറാന്‍]] മുതലായവയും ഈ പ്രദേശത്തു കാണുന്നു. [[ഡോ. സാലിം അലി]] കണ്ടെത്തിയ [[പഴംതീനി വവ്വാല്‍|പഴംതീനി വവ്വാലിനേയും]] ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.
വരി 45:
കട്ടിയേറിയ വനങ്ങളായതിനാല്‍ കടുവകളെ നേരിട്ടു കണ്ടെണ്ണാന്‍ കഴിയുകയില്ലങ്കിലും, പാദമുദ്രകള്‍, നഖം ഉരച്ച പാടുകള്‍, വിസര്‍ജ്യങ്ങള്‍ എന്നിവയുടെ പഠനത്താല്‍ കടുവകളുടെ എണ്ണം 50 എങ്കിലും ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.
 
== സാംസ്കാരിക പ്രാധാന്യം ==
തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായ ശബരിമല, പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്താണ്‌. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന [[മംഗളാദേവി ക്ഷേത്രം|മംഗളാദേവി ക്ഷേത്രവും]] ഈ പരിധിക്കുള്ളില്‍ വരുന്നു. ഇരുക്ഷേത്രങ്ങളിലേക്കുമുള്ള കനത്ത തീര്‍ത്ഥാടന ബാഹുല്യം പദ്ധതി പ്രദേശത്ത്‌ പരിസ്ഥിതി നാശം സൃഷ്ടിക്കുന്നുണ്ട്‌.
 
[[മണ്ണാന്‍മാര്‍]], [[പാലിയന്‍മാര്‍]], [[ഉരളികള്‍]], [[മലയരയന്‍മാര്‍]], [[മലമ്പണ്ടാരങ്ങള്‍]] എന്നിവരാണ്‌ പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്തു താമസിക്കുന്ന [[ആദിവാസികള്‍]] വനം തന്നെ ആണ്‌ ഇവരുടെ മുഖ്യ ജീവനോപാധി.
 
== പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങള്‍ ==
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തിയാല്‍ ചതുരശ്രകിലോമീറ്ററുകളോളം വനങ്ങള്‍ ജലത്തിനടിയിലാകുമെന്നും തത്‌ഫലമായി കടുവകളുടെ അധീന പ്രദേശ പരിധി കുറയുകയും കടുവകളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. മറ്റു ജീവികളേയും ഇതു ദോഷകരമായി ബാധിച്ചേക്കും. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും എത്തുന്നവര്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്‌ വസ്തുക്കളും ഇവിടുത്തെ ലോലമായ പരിസ്ഥിതിക്കു ദോഷമാകുന്നതായും ഒരു സംഘം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു‌. വനംകൊള്ളക്കാരും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
 
== കൂടുതല്‍ വിവരങ്ങള്‍ ==
#http://periyartigerreserve.org/
 
[[വിഭാഗം:ജൈവികം]]
[[വിഭാഗം:ദേശീയോദ്യാനങ്ങള്‍]]
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍]]
 
[[en:Periyar National Park]]
"https://ml.wikipedia.org/wiki/പെരിയാർ_കടുവ_സംരക്ഷിത_പ്രദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്