"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വിഭാഗം:കേരളത്തിലെ ക്ഷേത്രങ്ങ--
(ചെ.) Robot: Cosmetic changes
വരി 4:
== ഐതീഹ്യം ==
ഐതീഹ്യമനുസരിച്ച് പൂമുള്ളി [[നമ്പൂതിരി]] (തിരുവലയന്നൂര്‍ [[ഭട്ടതിരി]] എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതല്‍ 1000 വരെ വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അമ്മത്തിരുവടി [[ക്ഷേത്രം]] സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്താ‍യിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളില്‍ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു [[ഊരകം]]. [[കാഞ്ചി]] കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ നമ്പൂതിരിയുടെ ഭക്തിയില്‍ പ്രീതയായ കാഞ്ചി കാമാക്ഷി [[ദേവി]] നമ്പൂതിരിയുടെ ഓലക്കുടയില്‍ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതീഹ്യം. വീട്ടില്‍ തിരിച്ചെത്തിയ നപൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോള്‍ ഓലക്കുട നിലത്തുനിന്നും ഉയര്‍ത്താന്‍ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയില്‍ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാല്‍ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി [[ഊരകം]] വിട്ട് ദേവിക്കായി അവിടെ ഒരു [[ക്ഷേത്രം]] പണിയാന്‍ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റില്‍ ദേവീവിഗ്രഹം കണ്ടെത്താമെന്നും ദേവി സ്വപ്നത്തില്‍ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ [[ക്ഷേത്രം]] നിര്‍മ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏല്‍പ്പിച്ചു. അന്നുമുതല്‍ ഈ ദേവത അമ്മത്തിരുവടി എന്ന് അറിയപ്പെടുന്നു.
== ചരിത്രം ==
സാഹിത്യഗ്രന്ഥങ്ങളില്‍ ഈ [[ഭഗവതി]] പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. {{Cquote|ഒരുവരുണ്ടേ ഭഗവതിമാര്‍
ഒരുവരിലുമഴകിയതോ
അഴകിയതോ ഞാനറിവേന്‍
ഊരകത്തെ ഭഗവതിപോല്‍
}} എന്നാണ്‌ മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്.
== വാസ്തുവിദ്യ ==
വരി 31:
<references/>
[[വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍]]
[[en:Ammathiruvadi Temple]]
"https://ml.wikipedia.org/wiki/ഊരകം_അമ്മത്തിരുവടി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്