"പി.പി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
<!-- [[ചിത്രം:പി.പി.രാമചന്ദ്രന്‍.jpg|150px|right|]] -->
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] കവി,ബ്ലോഗര്‍,വെബ്ബ് മാസികാ പത്രാധിപര്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്‌ '''പി.പി. രാമചന്ദ്രന്‍'''.
== ആമുഖം ==
അറുപതുകളില്‍ മലയാളകവിതയില്‍ രൂപപ്പെട്ട [[ആധുനികത]] [[കാല്പനിക|കാല്പനികതയുടെ]] നിരാകരണമായിരുന്നു.നേര്‍ത്ത നവകാല്പനികഭാവുത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു പരുക്കന്‍ [[ഭാവുകത്വം]] ഇതിന്റെ ഫലമായി രൂപപ്പെട്ടു. ദാര്‍ശനികമായി [[അസ്തിത്വവാദം|അസ്തിത്വവാദത്തോട്]] ചേര്‍ന്നു നിന്ന ആധുനികത പിന്നീട് [[മാര്‍ക്സിസം|മാര്‍ക്സിസത്തോട്]] ആഭിമുഖ്യം പുലര്‍ത്തി.ആധുനികതയുടെ ചുവന്ന വാല്‍ എന്ന് ഒട്ട് പരിഹാസത്തോടെ [[നരേന്ദ്രപ്രസാദ്]] ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് രൂപപ്പെട്ട നവഭാവുകത്വമാണ് ആധുനികോത്തരതയായി വിലയിരുത്തപ്പെടുന്നത്. ആധുനികോത്തര മലയാളകവിതയിലെ ശ്രദ്ധേയനായ കവിയാണ് പി.പി.രാമചന്ദ്രന്‍.
== ജീവിതരേഖ ==
മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ല്‍ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടര്‍ന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളില്‍ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്തു് അക്കാലം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വര്‍ നാടകപ്രവര്‍ത്തനവും സജീവമായി നിര്‍വ്വഹിക്കുന്നു.രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. '[[കാണെക്കാണെ]]' ([[കറന്റ് ബുക്സ്]]-1999), '[[രണ്ടായ്‌ മുറിച്ചത്‌]]' (കറന്റ് ബുക്സ്-2004).
== പുരസ്കാരങ്ങള്‍ ==
കാണെക്കാണെ 2002 ലെ [[കേരള സാഹിത്യ അക്കാദമി]] അവാര്‍ഡു നേടി. [[വി ടി കുമാരന്‍]], [[ചെറുകാട്‌]], [[കുഞ്ചുപിള്ള]], [[ചങ്ങമ്പുഴ]], [[വി കെ ഉണ്ണികൃഷ്ണന്‍]] എന്നിവരുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. '[[പൊന്നാനി നാടക വേദിയുടെ]]' മുഖ്യ സംഘാടകനായും പ്രവര്‍‌ത്തിച്ചിട്ടുണ്ട്. നിലവില്‍‌ [[പൊന്നാനി]] ഏ വി ഹൈസ്കൂളില്‍ അദ്ധ്യാപകനായും ‍ [http://www.harithakam.com/ ഹരിതകം.കോം] എന്ന മലയാള കവിതാജാലികയുടെ പത്രാധിപനായും പ്രവര്‍‌ത്തിക്കുന്നു.
 
== ഹരിതകം,മാസികയും ബ്ലോഗും ==
==പുറമെ നിന്നുള്ള കണ്ണികള്‍==
[http://en.wikipedia.org/wiki/P._P._Ramachandran/ ഇംഗ്ലീഷ് വിക്കി ലേഖനം]
വരി 18:
[http://thiramozhi.blogspot.com/ പി.പി.രാമചന്ദ്രന്റെ ബ്ലോഗ്]
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/പി.പി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്