"ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: simple:Italy national football team
(ചെ.) Robot: Cosmetic changes
വരി 29:
[[ജര്‍മ്മനി]]യില്‍ അരങ്ങേറിയ പതിനെട്ടാമത് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് [[ഇറ്റലി]] കിരീടം നേടിയത്. ഇതോടെ [[ബ്രസീല്‍]] കഴിഞ്ഞാല്‍ കൂടുതല്‍ തവണ ലോകകപ്പു നേടുന്ന ടീമായി ഇറ്റലി.
 
== ഹ്രസ്വ ചരിത്രം ==
1910 [[മേയ് 15|മേയ് 15നു]] [[ഫ്രാന്‍‌സ്|ഫ്രാന്‍സിനെതിരെയായിരുന്നു]] ഇറ്റലിയുടെ പ്രഥമ രാജ്യാന്തര മത്സരം. അതിലവര്‍ ഫ്രാന്‍സിനെ 6-2 എന്ന സ്ക്കോറില്‍ പരാജയപ്പെടുത്തി. 1930ല്‍ അരങ്ങേറിയ പ്രഥമ ലോകകപ്പില്‍ ഇറ്റലി പങ്കെടുത്തില്ല. എന്നാല്‍ 1934ലെ രണ്ടാം ലോകകപ്പിന് ആഥിത്യമരുളുകയും കിരീടം ചൂടുകയും ചെയ്തു. 1938ലും കിരീട നേട്ടം ആവര്‍ത്തിച്ചു. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി.
 
വരി 37:
 
1990-ലെ ലോകകപ്പിന് ഇറ്റലി ആഥിത്യമരുളിയെങ്കിലും സെമിഫൈനലില്‍ അര്‍ജന്റീനയോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ തോറ്റതു തിരിച്ചടിയായി. എങ്കിലും ഇംഗ്ലണ്ടിനെ തോല്പിച്ച് മൂന്നാം സ്ഥാനം നേടി. 1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലിലും ഇറ്റലി സ്ഥാനം നേടി. എന്നാല്‍ അവിടെയും പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ബ്രസീലിനോടു പരാജയപ്പെട്ടു. രണ്ടായിരത്തിലെ യൂറോ കപ്പ് ഫൈനലിലും പരാജയമായിരുന്നു ഫലം. [[ഫ്രാന്‍സ്]] 2-1 ന് അസൂറിപ്പടയെ കീഴടക്കി.
=== ലോകകപ്പ് പ്രകടനം ===
 
{| class=wikitable
വരി 83:
 
 
== കേളീശൈലി ==
പ്രതിരോധാത്മക ഫുട്ബോളിന്റെ പരമ്പരാഗത വക്താക്കളാണ് ഇറ്റലി. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും ഗോളടിക്കുന്നതില്‍ പിശുക്കുകാട്ടുകയും ചെയ്യൂന്ന കേളീശൈലി ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങള്‍ ഇറ്റലിയില്‍ നിന്നായിരുന്നു. അവരുടെ ഏറ്റവും പ്രശസ്തരായ മുന്നേറ്റനിര താരങ്ങള്‍ പോലും ഗോള്‍ നേട്ടത്തില്‍ ഏറെ പിറകിലാണുതാനും.
 
പ്രതിരോധനിരയില്‍ നാലുപേര്‍, പ്രതിരോധത്തിലൂന്നിയ രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍, ആക്രമിച്ചുകളിക്കുന്ന മൂന്നു മിഡ്ഫീല്‍ഡര്‍മാര്‍, ഒരു സ്ട്രൈക്കര്‍ എന്നിങ്ങനെ 4-2-3-1 ശൈലിയാണ് മിക്കപ്പോഴും ഇറ്റലി സ്വീകരിക്കുന്നത്. ചിലപ്പോള്‍ 4-3-1-2 എന്ന ശൈലിയിലേക്കും മാറുന്നു. എങ്ങിനെയായാലും ഉറച്ച പ്രതിരോധ നിരതന്നെയായിരുന്നു എക്കാലത്തും ഇറ്റലിയുടെ ശക്തി.
 
== പ്രമുഖ താരങ്ങള്‍ ==
ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരനായ സില്‍‌വിയോ പിയോള മുതല്‍ ഒട്ടേറെ പ്രതിഭാധനരായ കളിക്കാരെ അസൂറികള്‍ ലോകഫുട്ബോളിനു സംഭാവന ചെയ്തിട്ടുണ്ട്. 1982 ഇറ്റലി കിരീടം ചൂടിയപ്പോള്‍ ടീമിന്റെ നായകനായിരുന്ന [[ദിനോ സോഫ്]] എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ്. 1982ലെ സുവര്‍ണ്ണ പാദുക നേട്ടക്കാരന്‍ [[പാവ്ലോ റോസി]], 1990, ‘94 ലോകകപ്പുകളില്‍ ശ്രദ്ധേയനായ [[റോബര്‍ട്ടോ ബാജിയോ]], ഇറ്റലിക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച [[പാവ്ലോ മള്‍ദീനി]], എക്കാലത്തെയും മികച്ച സെന്‍‌ട്രല്‍ ഡിഫന്‍‌ഡറായി കണക്കാക്കപ്പെടുന്ന [[ഫ്രാങ്കോ ബരേസി]] എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ഇറ്റലിക്കുവേണ്ടി കളിച്ചിട്ടുണ്ട്.
 
[[ഫ്രാഞ്ചെസ്കോ ടോട്ടി]], [[അലെസാന്ദ്രോ ദെല്‍ പിയറോ]], [[ഫിലിപ്പോ ഇന്‍സാഗി]], [[ലൂക്കാ ടോണി]] എന്നിവരാണ് സമീപകാലത്ത് ശ്രദ്ധേയരായ ഇറ്റാലിയന്‍ താരങ്ങള്‍.
 
=== ഇറ്റലിയുടെ ഗോള്‍വേട്ടക്കാര്‍ ===
{| class="wikitable" cellpadding="3" style="text-align: center;"
|-
വരി 169:
|}
 
[[Categoryവര്‍ഗ്ഗം:ദേശീയ ഫുട്ബോള്‍ ടീമുകള്‍]]
 
[[Category:ദേശീയ ഫുട്ബോള്‍ ടീമുകള്‍]]
 
[[ar:منتخب إيطاليا لكرة القدم]]
"https://ml.wikipedia.org/wiki/ഇറ്റാലിയൻ_ദേശീയ_ഫുട്ബോൾ_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്