"പി. സായ്‌നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ശരിയായി സം‌വിധാനിച്ചു.
(ചെ.) Robot: Cosmetic changes
വരി 2:
{{Infobox journalist
| name = പളഗുമ്മി സായ്‌നാഥ്
| image = [[Fileചിത്രം:Sainath1.jpg‎|thumb|250px|]]
| caption =
| birthname =
വരി 17:
വികസനാത്മക പത്രപ്രവര്‍ത്തനത്തിന്റെ ദിശനിര്‍ണയിച്ച ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകനാണ്‌‌ '''പി. സായ്‌നാഥ്''' എന്ന '''പളഗുമ്മി സായ്‌നാഥ്'''.പത്രപ്രവര്‍‌ത്തനം,സാഹിത്യം, സൃഷ്‌ട്യോന്മുഖ ആശയമാധ്യമ കല എന്നീ ഗണത്തില്‍ 2007 ലെ [[രമണ്‍ മഗ്സസെ]] പുരസ്കാരം നേടി.ഇപ്പോള്‍ [[ദ ഹിന്ദു]] പത്രത്തിന്റെ ഗ്രാമീണകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ഡെപ്പ്യൂട്ടി എഡിറ്റര്‍.ഒരു പത്രപ്രവര്‍ത്തക ചായാഗ്രാഹകന്‍ കൂടിയാണ്‌ സായ്നാഥ്.
ദാരിദ്ര്യം,ഗ്രാമീണ കാര്യങ്ങള്‍‍,സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങി ആഗോളവത്കരണത്തിന്റെ അന്തരഫലം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രത്യാക താത്പര്യം കാട്ടുന്നു.
ഒരു വര്‍ഷത്തിലെ മിക്കവാറും ദിനങ്ങള്‍ ഭാരതത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഗ്രാമീണരുടെ കൂടെ കഴിഞ്ഞ് അവരുടെ പ്രശനങ്ങല്‍ തൊട്ടറിഞ്ഞ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നു.
നോബല്‍ സമ്മാന ജേതാവ് [[അമര്‍ത്യസെന്‍]]‍ സായ്നാഥിനെ വിഷേശിപ്പിച്ചത് "വിഷപ്പിന്റെയും ക്ഷാമത്തിന്റെയും വിഷയത്തില്‍ ലോകത്തിലെ തന്നെ കഴിവുതെളീച്ച പ്രഗത്ഭരിലൊരാള്‍" എന്നാണ്‌.
 
== ജീവിത രേഖ ==
 
1957 ല്‍ [[ആന്ധ്രാപ്രദേശ്|ആന്ധ്രപ്രദേശിലെ]] ഒരു പ്രശസ്ത കുടുംബത്തില്‍ ജനിച്ചു.ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി [[വി.വി. ഗിരി|വി.വി. ഗിരിയുടെ]] പേരമകനാണ്‌ സായ്നാഥ്.ചെന്നൈ ലയോള കോളേജിലെ ജെസ്യൂട്ടിലായിരുന്നു പ്രാഥമിക പഠനം. സാമൂഹിക പ്രശ്നങ്ങളിലും രാഷ്ട്രീയപരമായ പരിപ്രേക്ഷ്യത്തിലുള്ള പ്രതിബദ്ധയിലും കലാലയ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റേതായ നിലപാടുകളുണ്ടായിരുന്നു.
[[ദല്‍ഹി]] [[ജവഹര്‍ലാല്‍ നെഹ്റു സര്‍‌വ്വകലാശാല|ജവഹര്‍‌ലാല്‍ നെഹ്റു സര്‍‌വ്വകലാശാലയില്‍]] നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്‍ഡ്യയില്‍ പത്രപ്രവര്‍ത്തകനായി ജീവിതമാരംഭിച്ചു. പിന്നീട് അക്കാലത്ത് തെക്കേ ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വാരികയായ '[[ബ്ലിറ്റ്സ്]]' വാരികയില്‍ പത്തുവര്‍ഷത്തോളം വിദേശകാര്യ എഡിറ്ററായും ഡെപ്പ്യൂട്ടി എഡിറ്ററായും ജോലി നോക്കി.
 
== ഗ്രാമങ്ങളിലേക്ക് ==
 
വരള്‍ച്ച ഏറ്റവും കൂടുതലായി ബാധിച്ച പത്തു ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കായിരുന്നു പിന്നീടുള്ള സായ്നാഥിന്റെ യാത്ര.
അതിനെ കുറിച്ച് അദ്ദേഹം സ്മരിക്കുന്നതിങ്ങനെയാണ്‌.'ഈ യാത്രയില്‍ നിന്ന് മനസ്സിലാക്കിയത് സാമ്പ്രദായിക പത്രപ്രവര്‍ത്തനം എന്നതിന്റെ ആകെത്തുക അധികാരത്തെ സേവിക്കുക എന്നതാണ്‌.ഈ നാണക്കേടുകൊണ്ട് എനിക്ക് ലഭിച്ച ഒന്നിലധികം പുരസ്കാരങ്ങള്‍ ഞാന്‍ നിരസിച്ചിട്ടുണ്ട്.
 
ഇത്രയും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.”രണ്ട് തരത്തിലുള്ള പത്രപ്രവര്‍ത്തകരുണ്ട് :ഒരു വിഭാഗം പത്രപ്രവര്‍ത്തകര്‍ മറ്റേവിഭാഗം കേവല കേട്ടഴുത്തുകാരും.”
 
== ഒരു വികസനാത്മക പത്രപ്രവത്തകന്‍ ജനിക്കുന്നു.‍ ==
 
വികസനാത്മക പത്രപ്രവര്‍ത്തനത്തിന്റെ വലിയ ശബ്ദമാവും സായ്നാഥ് എന്നത് ആദ്യം മുതലേ വ്യക്തമായ സംഗതിയായിരുന്നു. 1984 ല്‍ [[കെ.എ. അബ്ബാസ്]] അദ്ദേഹത്തെ വിശേഷിപ്പിച്ചത് "രാജാവ് നഗ്നനാണ്‌ എന്ന് പ്രഖ്യാപിച്ച പത്രപ്രവര്‍ത്തനത്തിലെ അസാധാരണ വ്യക്തി.അതും സ്വതസിദ്ധമായ നര്‍മ്മ ബോധത്തോടെ.മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് ഇത്രമാത്രം ഇറങ്ങിചെല്ലുന്ന വേറൊരു പത്രപ്രവര്‍ത്തകനെ എനിക്കറിയില്ല" എന്നാണ്‌.
 
1991 ല്‍ [[മന്‍‌മോഹന്‍ സിംഗ്]] ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കാരത്തിന് തുടക്കമിട്ടപ്പോള്‍ ഇന്ത്യക്ക് മാത്രമല്ല അത് വഴിത്തിരിവായത് സായനാഥിന്റെ പത്രപ്രവര്‍ത്തക ജീവിതത്തിലും അത് നിര്‍ണ്ണായക സംഭവമായിരുന്നു.മാധ്യമ ശ്രദ്ധ വാര്‍ത്തകളില്‍ നിന്ന് വിനോദത്തിലേക്കും ഉപരിവര്‍ഗ്ഗ ജീവിതത്തിന്റെ ഉപഭോഗസംസ്കാരത്തിലേക്കും പറിച്ചു നടപ്പെട്ടു എന്നദ്ദേഹം നിരീക്ഷിച്ചു."ഇന്ത്യന്‍ പ്രസ്സ് ഉപരിവര്‍ഗ്ഗത്തിന്റെ അഞ്ച് ശതമാനത്തെ കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ഏറ്റവും താഴെക്കിടയിലുള്ള അഞ്ചു ശതമാനത്തെ പ്രതിനിധീകരിക്കണമെന്ന് എനിക്ക് തോന്നി".
 
1993 ല്‍ ബ്ലിറ്റ്സ് വിട്ട സായ്‌നാഥ് [[ടൈംസ് ഓഫ് ഇന്ത്യയില്‍]] ഫെലൊഷിപ്പിനായി അപേക്ഷിച്ചു.ആ അഭിമുഖത്തില്‍ ഗ്രാമീണ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ അഭിലാഷം പ്രകടിച്ചപ്പോള്‍ പത്രാധിപര്‍ അദ്ദേഹത്തോടായി ഇങ്ങനെ ചോദിച്ചു:ഞങ്ങളുടെ വായനക്കാര്‍ക്ക് അങ്ങനെയുള്ള വിഷയങ്ങളിലൊന്നും താത്പര്യമില്ലങ്കിലോ ? അദ്ദേഹം തിരിച്ചു ചോദിച്ചു:" വായനക്കാരുടെ മനോഗതമറിയാന്‍‍ എന്നാണ്‌ അവസാനമായി നിങ്ങളവരെ കണ്ടത്?"
 
== സായ്‌നാഥ് മാതൃകയാവുന്നു ==
 
ഫെലോഷിപ്പ് ലഭിച്ച സായ്‌നാഥ് ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലെ ഏറ്റവും ദരിദ്രമായ പത്തു ജില്ലകളിലേക്ക് ഇറങ്ങിത്തിരിച്ചു.പതിനാറോളം യാത്രാമാര്‍ഗ്ഗങ്ങളിലൂടെ ഒരു ലക്ഷം കിലോമീറ്റര്‍ അദ്ദേഹം താണ്ടി.ഇതില്‍ അയ്യായിരം കിലോമീറ്റര്‍ കാല്‍നടയായിട്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ രണ്ടു പത്രാധിപരുടെ ദാക്ഷിണ്യത്തിലാണ്‌ 84 റിപ്പോര്ട്ടുകള്‍ പതിനെട്ട് മാസങ്ങളിലായി പ്രസിദ്ധീകരിച്ചതെന്ന് സായനാഥ്‌ പറയുന്നു.
 
== സായ്‌നാഥ് ഇം‌പാക്ട് ==
 
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] ഡ്രോട്ട് മാനജ്മെന്റ് പ്രോഗ്രാമിന്റെ അഴിച്ചുപണിക്കും [[ഒറീസ്സ|ഒറീസ്സയിലേ]] മാല്‍കംഗരിയിലെ മെഡിക്കല്‍ സിസ്റ്റത്തിന്റെ തദ്ദേശീയമായ വികസന നയത്തിലും [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] ആദിവാസി മേഖലയിലെ ഏരിയാ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ പുന:ക്രമീകരണത്തിനും ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ നിമിത്തമായി.[[ടൈംസ് ഓഫ് ഇന്ത്യ]] സായ്നാഥിന്റെ റിപ്പോര്‍ട്ടിംഗ് ശൈലി ഒരു മാതൃകയാക്കി എടുത്തതോട് കൂടി ഇന്ത്യയിലെ അറുപ‌തോളം പത്രങ്ങളും ദാരിദ്ര്യം ഗ്രാമ വികസനം എന്നിവക്കായി പ്രത്യാക പംക്തികള്‍ ആരംഭിച്ചു.
 
ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങളാണ്‌ സായ്‌നാഥ് വിഷയമാക്കിയതെങ്കിലും ഇന്ത്യയിലും ലോകവ്യാപമായും വികസത്തെ കുറിച്ച ചില സം‌വാദങ്ങല്‍ അതഴിച്ചുവിട്ടു.നവ ഉദാരവത്കരണത്തിന്റെ ദൂശ്യഫലങ്ങളെ കുറിച്ചും [[ഒറീസ്സ]], [[ആന്ധ്രപ്രദേശ്]],[[മഹാരാഷ്ട്ര]],കേരളത്തിലെ [[വയനാട് ]] എന്നിവിടങ്ങളിലെ കര്‍ഷക ആത്മഹത്യകളെ കുറിച്ചും വിവിധ പത്രങ്ങളിലായി അദ്ദേഹം എഴുതി.
 
== പ്രധാന പുരസ്കാരങ്ങള്‍ ആദരങ്ങള്‍ ==
 
*രമണ്‍ മഗ്സസെ പുരസ്കാരം ലഭിക്കുന്ന അപൂര്‍‌വ്വം ഭാരതീയരില്‍‌പെടുന്നു സായ്നാഥ്.
വരി 58:
*ഹാരി ചാപിന്‍ മാധ്യം പുര്സ്കാരത്തിന്റെ ജഡ്ജസ് പ്രൈസ്(2006)
 
== പുസ്തകം ==
 
''എവരിബഡി ലവ്സ് ഗുഡ് ഡ്രോട്ട്:സ്റ്റോറീസ് ഫ്രം ഇന്ത്യാസ് പുവറസ്റ്റ് സ്റ്റെയ്റ്റ്സ്''.
[[en:P. Sainath]]
[[വിഭാഗം:ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍]]
 
[[en:P. Sainath]]
"https://ml.wikipedia.org/wiki/പി._സായ്‌നാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്