"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ta:இந்திய அரசு)
(ചെ.) (Robot: Cosmetic changes)
ഏകാത്മക സ്വഭാവത്തില്‍ അധിഷ്ഠിതമായ സംസ്ഥാനങ്ങളുടെ സംയുക്ത (Federal) ഭരണസ്വഭാവം ആണ്‌ [[ഇന്ത്യ|ഇന്ത്യന്‍]] ഭരണഘടന പ്രദാനം ചെയ്യുന്നത്‌. പ്രായപൂര്‍ത്തി വോട്ടവകാശം ആധാരമാക്കിയുള്ള പാര്‍ലമെന്ററി ഭരണസംവിധാനം ആണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.
== ഭരണഘടന ==
{{Main|ഇന്ത്യന്‍ ഭരണഘടന}}
[[ഡോ. ബി.ആര്‍. അംബേദ്‌കര്‍]] തലവനായുള്ള സമിതി ആണ്‌ ബ്രിട്ടീഷ്‌ ഭരണഘടനയോടു സാദൃശ്യമുള്ള ഭരണഘടന എഴുതിയിരിക്കുന്നത്‌. പീഠിക(Preamble), ഒന്നു മുതല്‍ മുന്നൂറ്റിതൊണ്ണൂറ്റഞ്ചാം വകുപ്പുവരെ അടങ്ങുന്ന 22 അദ്ധ്യായങ്ങള്‍, ഒന്നു മുതല്‍ ഒമ്പതുവരെയുള്ള പട്ടികകള്‍(Shedules), അനുബന്ധം എന്നിങ്ങനെ ആണ്‌ [[ഇന്ത്യന്‍ ഭരണഘടന|ഭരണഘടനയുടെ]] സംവിധാനം. ഇന്നു ലോകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനയാണ്‌ ഇന്ത്യന്‍ ഭരണഘടന എന്നു കരുതുന്നു.
[[ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതി]] അനുസരിച്ച്‌ മൗലികാവകാശങ്ങളോടൊപ്പം ഓരോ ഇന്ത്യന്‍ പൗരനും നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട [[മൗലിക ചുമതലകള്‍|മൗലിക ചുമതലകളുമുണ്ട്‌]].
 
== ഭരണ രീതി ==
=== കേന്ദ്രതലം ===
രാജ്യത്തിന്റെ ഭരണം എങ്ങിനെ ആണ്‌ നടത്തേണ്ടത്‌ എന്നതു സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭരണഘടനയിലുണ്ട്‌.
==== യൂണിയന്‍ പരമാധികാര സമിതി ====
[[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]] തലവനായുള്ള [[മന്ത്രിസഭ]] എന്നിവയടങ്ങുന്നതാണ്‌ യൂണിയന്‍ പരമാധികാര സമിതി(Union Executive).
==== രാഷ്ട്രപതി ====
ഇന്ത്യന്‍ യൂണിയന്റെ നിര്‍വാഹകാധികാരത്തോടൊപ്പം സായുധസേനയുടെ പരമോന്നത മേധാവിത്വവും രാഷ്ട്രപതിയാണ്‌ കൈകാര്യം ചെയ്യുന്നത്‌.
 
സിവില്‍, സൈനിക കോടതികള്‍ വിധിക്കുന്ന എന്തു ശിക്ഷയും, വധശിക്ഷ അടക്കം, ഇളവു ചെയ്തുകൊടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്‌. നിര്‍ണ്ണായകഘട്ടങ്ങളില്‍ [[അടിയന്തിരാവസ്ഥ]] പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതി തന്നെ.
 
==== ഉപരാഷ്ട്രപതി ====
പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളാണ്‌ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. അഞ്ചുകൊല്ലമാണ്‌ ഔദ്യോഗിക കാലാവധി. [[രാജ്യസഭ]]യുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതി ആണ്‌.
 
==== പ്രധാനമന്ത്രി ====
[[ലോകസഭ]]യില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവിനെ രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുന്നു. മന്ത്രിസഭയുടെ തലവനാണ്‌ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിച്ചു വേണം രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍ എന്നതിനാല്‍ പ്രധാനമന്ത്രിയാണ്‌ ശരിക്കും ഭരണനിര്‍വഹണം കൈകാര്യം ചെയ്യുന്നത്‌.
 
==== മന്ത്രിസഭ ====
പ്രധാനമന്ത്രിയും അദ്ദേഹം തിരഞ്ഞെടുക്കുന്ന മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാണ്‌ മന്ത്രിസഭ എന്നറിയപ്പെടുന്നത്‌. മന്ത്രിസഭയില്‍ [[കാബിനറ്റ്‌ മന്ത്രിമാര്‍|കാബിനറ്റ്‌ മന്ത്രിമാരും]], [[സഹമന്ത്രിമാര്‍|സഹമന്ത്രിമാരും]], [[ഉപമന്ത്രിമാര്‍|ഉപമന്ത്രിമാരും]] ഉണ്ടാകും. [[ലോകസഭ]]യോടും അതുവഴി ജനങ്ങളോടും മന്ത്രിസഭക്ക്‌ ഉത്തരവാദിത്വം ഉണ്ട്‌.
 
==== പാര്‍ലമന്റ്‌ ====
രാഷ്ട്രപതിയും, രാജ്യസഭയും, ലോകസഭയും അടങ്ങുന്ന പാര്‍ലമെന്റിനാണ്‌ നിയമനിര്‍മ്മാണാധികാരം. തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരും, പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച്‌ തിരഞ്ഞെടുക്കപ്പെടുന്നവരും, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും ആയവരാണ്‌ പാര്‍ലമെന്റിലുള്ളത്‌.
 
=== സംസ്ഥാന തലം ===
സംസ്ഥാനത്തിന്റെ ഭരണ നിര്‍വഹണം ഇന്ത്യന്‍ യൂണിയന്റെ ഭരണ സംവിധാനത്തിന്റെ പകര്‍പ്പാണ്‌.
==== സംസ്ഥാന പരമാധികാരസമിതി ====
[[ഗവര്‍ണര്‍]], [[മുഖ്യമന്ത്രി]], മുഖ്യമന്ത്രി തലവനായ [[സംസ്ഥാന മന്ത്രിസഭ]] എന്നിവയടങ്ങുന്നതാണ്‌ സംസ്ഥാന പരമാധികാര സമിതി(State Executive).
==== ഗവര്‍ണര്‍ ====
കേന്ദ്രതലത്തില്‍ രാഷ്ട്രപതിക്കുള്ള സ്ഥാനമാണ്‌ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ളത്‌. മുഖ്യമന്ത്രിയുടെ ഉപദേശം അനുസരിച്ച്‌ ഭരണനിര്‍വഹണം നിര്‍വഹിക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കാണ്‌. ഉപദേശങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ വിവേചനാധികാരം പ്രയോഗിക്കാനും ഗവര്‍ണര്‍ക്കു സാധിക്കും. മുഖ്യമന്ത്രിയെ നിയമിക്കുന്നതിലും, സംസ്ഥാനഭരണത്തെക്കുറിച്ച്‌ രാഷ്ട്രപതിയെ അറിയിക്കാനും ഗവര്‍ണര്‍ തന്റെ അധികാരം ഉപയോഗിക്കുന്നു.
==== മുഖ്യമന്ത്രി ====
നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയുടെ നേതാവിനെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത്‌ നിയമിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ്‌ ഗവര്‍ണര്‍ മറ്റു മന്ത്രിമാരെ നിയമിക്കുന്നത്‌.
==== മന്ത്രിസഭ ====
സംസ്ഥാനതലത്തില്‍ ഭരണനിര്‍വഹണം ചെയ്യുന്ന മന്ത്രിമാരുള്‍പ്പെടുന്ന സമിതിയെ മന്ത്രിസഭ എന്നു പറയുന്നു. ഗവര്‍ണര്‍ ആവശ്യപ്പെടുന്നതനുസരിച്ച്‌ വിവരങ്ങള്‍ നല്‍കുക എന്നത്‌ മന്ത്രിസഭയുടെ കടമയാണ്‌. മന്ത്രിസഭ [[നിയമസഭ]]യോടും അതുവഴി ജനങ്ങളോടും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു.
==== നിയമസഭ ====
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലേക്ക്‌ നിയമസഭാംഗങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നു. സംസ്ഥാനത്തേക്കുള്ള നിയമനിര്‍മ്മാണം നിയമസഭകളുടെ ചുമതലയാണ്‌.
 
=== കേന്ദ്രഭരണ പ്രദേശങ്ങള്‍ ===
രാഷ്ട്രപതി താന്‍ നിയമിക്കുന്ന ഭരണാധിപനിലൂടെ [[കേന്ദ്രഭരണ പ്രദേശങ്ങള്‍|കേന്ദ്രഭരണ പ്രദേശങ്ങളെ]] ഭരിക്കുന്നു.
 
[[ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍]], [[ദില്ലി]], [[ദാമന്‍, ദിയു]], [[പോണ്ടിച്ചേരി]] എന്നിവിടങ്ങളുടെ ഭരണാധികാരികള്‍ [[ലഫ്‌. ഗവര്‍ണര്‍]] എന്നും, [[ലക്ഷദ്വീപ്‌]], [[ദാദ്ര നഗര്‍ ഹവേലി]] എന്നിവയുടെ ഭരണാധികാരികള്‍ [[അഡ്മിനിസ്റ്റ്രേറ്റര്‍]] എന്നും അറിയപ്പെടുന്നു.
 
=== നീതിന്യായ കോടതികള്‍ ===
രാജ്യത്തെ ഭരണഘടനയുടെ ലംഘനങ്ങളെ കുറ്റവിചാരണ ചെയ്യാനാണ്‌ നീതിന്യായ കോടതികള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്‌
[[പരമോന്നത കോടതി]], [[ഹൈ കോടതികള്‍]], [[ജില്ലകോടതികള്‍]], [[കീഴ്‌ കോടതികള്‍]] എന്നിങ്ങനെ ആണവയുടെ ഘടന.
സുപ്രീം കോടതി ജഡ്ജിമാരെ പെരുമാറ്റദൂഷ്യം കൊണ്ടോ മറ്റോ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെങ്കില്‍ രാജ്യസഭയും ലോകസഭയും പൂര്‍ണ്ണ അംഗബലത്തോടുകൂടി ഹാജരായി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാലെ സാധിക്കുകയുള്ളു.
 
=== ഇലക്ഷന്‍ കമ്മീഷന്‍ ===
പാര്‍ലമന്റ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്കോ മേല്‍നോട്ടം വഹിക്കുന്നതിനാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്‌. [[ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍|ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറേയും]], ആവശ്യമെങ്കില്‍ മറ്റു കമ്മീഷണര്‍മാരെയും നിയമിക്കുന്നത്‌ രാഷ്ട്രപതി ആണ്‌. സുപ്രീം കോടതി ജഡ്ജിയേ തത്സ്ഥാനത്തുനിന്നു മാറ്റുന്ന അതേ നടപടികള്‍ കൊണ്ടേ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറെ കാലാവധിക്കു മുന്‍പ്‌ മാറ്റാന്‍ കഴിയുകയുള്ളു.
 
[[Categoryവര്‍ഗ്ഗം:ഇന്ത്യ]]
 
[[dv:އިންޑިޔާގެ ސަރުކާރު]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/387051" എന്ന താളിൽനിന്ന് ശേഖരിച്ചത്