"സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
ലൗകികസംസ്കൃത(Classic Sanskrit) ഭാഷയ്ക്കും സാഹിത്യത്തിനും കേരളീയര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഉദാത്തമാണ്. പ്രാചീനകാലത്തും മദ്ധ്യകാലഘട്ടങ്ങളിലും അതിനുശേഷവും സംസ്കൃതഭാഷയുടെ ജീവസ്സു നിലനിര്‍ത്താന്‍ കേരളത്തിലെ നമ്പൂതിരികുടുംബങ്ങളും വേദമഠങ്ങളും രാജസദസ്സുകളും വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല.
 
== പ്രാചീനകാലം ==
ദണ്ഡിയുടെ [[അവന്തിസുന്ദരീകഥാസാരം]] (ക്രി.വ.എട്ടാം ശതകം) എന്ന കൃതിയില്‍ മാതൃദത്തന്‍, ഭവരാതന്‍ എന്നിങ്ങനെ രണ്ടു കേരളസംസ്കൃതപണ്ഡിതന്മാരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
 
വരി 14:
[[ആദിശങ്കരന്‍|ആദിശങ്കരനും]]സംസ്കൃതത്തിനു അനേകം മഹദ്കൃതികള്‍ നല്‍കിയിട്ടുണ്ട്.
 
=== ചേരസാമ്രാജ്യകാലത്തെ കാവ്യനാടകാദികള്‍ ===
ദക്ഷിണേന്ത്യയിലെ ആദ്യത്തെ മികവുറ്റ സംസ്കൃതനാടകമായി കണക്കാക്കപ്പെടുന്നു ശക്തിഭദ്രന്റെ [[ആശ്ചര്യചൂഡാമണി]]. രണ്ടാംചേരസാമ്രാജ്യകാലത്തെ സാംസ്കാരികസമ്പുഷ്ടതയില്‍ ഉടലെടുത്തവയാണ് കുലശേഖരന്റെ തപതീസംവരണം,സുഭദ്രാധനഞ്ജയം എന്നീ ശുദ്ധസംസ്കൃതനാടകങ്ങള്‍. ഇതുകൂടാതെ കുലശേഖര ആഴ്വാരുടെ മുകുന്ദമാലയും ലീലാശുകന്റെ കൃഷ്ണകര്‍ണാമൃതവും ( ഭക്തികാവ്യങ്ങള്‍) മഹോദയപുരത്തിന്റെ സമ്മാനങ്ങളാണ്.
 
തോലന്റെ മഹോദയപുരേശചരിതവും വാസുദേവഭട്ടതിരിയുടെ യുധിഷ്ടിരവിജയം തുടങ്ങിയ യമകകാവ്യങ്ങളും ചേരസാമ്രാജ്യത്തിന്റെ പ്രതാപകാലത്താണ് വിരചിതമായത്.
 
== മദ്ധ്യകാലഘട്ടം ==
[[മണിപ്രവാളം]] എന്ന ചരിത്രപ്രധാനമായ കേരളസാഹിത്യപ്രസ്ഥാനം ശക്തി പ്രാപിക്കുന്നതിനുമുന്‍പുള്ള ഇടവേളയില്‍ താഴെക്കാണുന്ന കൃതികളും വെളിച്ചം കണ്ടു.
 
വരി 32:
മണിപ്രവാളം ഒരു അംഗീകരിക്കപ്പെട്ട പ്രസ്ഥാനമായി മാറുന്നതിന് മുഖ്യ പങ്കു വഹിച്ചു മണിപ്രവാളലക്ഷണഗ്രന്ഥമായ ലീലാതിലകം.ക്രി.വ.14‌ാം ശതകത്തിലെഴുതിയ ഈ കൃതിപോലും സംസ്കൃതത്തിലായിരുന്നത് കേരളത്തില്‍ അക്കാലത്ത് സംസ്കൃതത്തിനോടുണ്ടായിരുന്ന ആദരണീയപ്രതിപത്തിക്ക് ഉത്തമദൃഷ്ടാന്തമാണ്.
 
ക്രി.വ.14,15 ശതകങ്ങളില്‍ കേരളത്തിലെ സാഹിത്യപുഷ്ടി സംസ്കൃതത്തിലും മലയാളത്തിലുമായി ഉഭയവല്‍ക്കരിക്കപ്പെട്ടുവെന്നു പറയാം. അക്കാലത്താണ് കോഴിക്കോട്ടെ ‘ [[രേവതി പട്ടത്താനം | രേവതി പട്ടത്താനവും]], അതില്‍ പങ്കെടുക്കുന്ന പ്രമുഖരായിരുന്ന [[പതിനെട്ടരക്കവികള്‍ | പതിനെട്ടരക്കവികളും]] കേരളചരിത്രത്തിലെ ഈടുറ്റ നാഴികക്കല്ലുകളായി മാറിയത്. മലയാളവും സംസ്കൃതവും ഇക്കാലത്ത് പരസ്പരം ഏറെ കൊണ്ടും കൊടുത്തും ഇരുന്നു.
 
കേരളത്തില്‍ ജീവിച്ചിരുന്ന അക്കാലത്തെ പ്രമുഖ സംസ്കൃതപണ്ഡിതര്‍:
വരി 40:
* [[ചേന്നാസ് നാരായണന്‍ നമ്പൂതിരി]] - [[തന്ത്രസമുച്ചയം]]
* [[പയ്യൂര്‍]] പരമേശ്വരന്‍ ഭട്ടതിരി - മണ്ഡനമിശ്രന്‍ വ്യാഖ്യാനം, വാചസ്പതിമിത്രന്‍ വ്യാഖ്യാനം
* മഴമംഗലം (മഹിഷമംഗലം) ശങ്കരന്‍ നമ്പൂതിരി - ജ്യോതിശ്ശാസ്ത്രകാരന്‍
* മഴമംഗലം നാരായണന്‍ നമ്പൂതിരി - മഹിഷമംഗലം ഭാണം, വ്യവഹാരമാല
* [[മഴമംഗലം]] പരമേശ്വരന്‍ - ആശൌചദീപിക
* [[നീലകണ്ഠസോമയാജി]] - തന്ത്രസംഗ്രഹം, ആര്യഭടീയഭാഷ്യം
 
=== മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയും സമകാലീനരും ===
 
*[[നാരായണീയം]]
വരി 55:
*ധാതുകാവ്യം
 
==== [[തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി]] ====
കരണോത്തമം
ഉപരാഗക്രിയാക്രമം
 
==== [[രാമപാണിവാദന്‍]] ( [[കുഞ്ചന്‍ നമ്പ്യാര്‍]]?) ====
 
*സീതാരാഘവം (സംസ്കൃതനാടകം)
വരി 67:
*പൂര്‍വ്വഭാരതം (സംസ്കൃതചമ്പു)
 
==== [[കൊടുങ്ങല്ലൂര്‍ ഗോദവര്‍മ്മ യുവരാജാ]] ====
*രസസദനം ഭാണം
*രാമചരിതം കാവ്യം
 
== തിരുവിതാംകൂറിന്റെ പങ്ക് ==
 
*ധര്‍മ്മരാജാ - ബാലരാമഭാരതം
വരി 77:
*[[സ്വാതിതിരുനാള്‍]] - ഭക്തമഞ്ജരി, ശ്രീപദ്മനാഭപ്രബന്ധം, ശ്രീപദ്മനാഭദശകം, കൂടാതെ ഒട്ടനവധി കീര്‍ത്തനങ്ങള്‍
* [[കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍]]
*[[എ.ആര്‍. രാജരാജവര്‍മ്മ ]] - [[വിശാഖവിജയം]], [[ആംഗലസാമ്രാജ്യം]], [[ലഘുപാണിനീയം]]
 
== 19 -20 നൂറ്റാണ്ടുകളില്‍‍ ==
*കൈക്കുളങ്ങര രാമവാര്യര്‍ (1817-1916) - വാഗാനന്ദലഹരി, വിദ്യാക്ഷരമാല
*കൊച്ചി രാമവര്‍മ്മ പരീക്ഷിത്തു തമ്പുരാന്‍ - സുബോധിനി, ഭാവാര്‍ത്ഥദീപിക, പ്രഹ്ലാദചരിതം