"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Xuan Zang
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Xuanzang}}
[[Imageചിത്രം:Xuanzang w.jpg|thumb| ഷ്വാന്‍ ത്സാങ്ങിന്റെ ചിത്രം]]
പ്രാചീനകാലത്തെ ഒരു [[ചൈന|ചൈനീസ്]] സഞ്ചാരിയായിയും പണ്ഡിതനുമായിരുന്നു'''ഷ്വാന്‍ ത്സാങ്'''.(ജനനം:602-3?- മരണം:664) ഇംഗ്ലീഷ്: Xuanzang, ചൈനീസ്: 玄奘.(ഹുയാന്‍ സാങ്) [[ബുദ്ധമതം|ബുദ്ധമതവിശ്വാസിയായിരുന്ന]] അദ്ദേഹം ചൈനയിലാണ്‌ ജനിച്ചത്. അപൂര്‍‌വമായ ബുദ്ധമത ഗ്രന്ഥങ്ങള്‍ തേടി ഭാരതം സന്ദര്‍ശിക്കുകയും സന്ദര്‍ശനക്കുറിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തന്റ്റെ ആത്മകഥയിലെ വിവരണങ്ങള്‍ വിലമതിക്കാനാവാത്ത ചരിത്രരേയാണിന്ന്‍. ഹര്‍ഷവര്‍ദ്ധന്റെ കാലത്താണ്‌ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്. പ്രാചീന ചൈനയും [[ഭാരതം|ഭാരതവും]] തമ്മലുണ്ടായിരുന്ന സാസ്കാരിസമ്പര്‍ക്കത്തിന്റെ പ്രതിരൂപമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നുണ്ട്.
== ജീവിതരേഖ ==
=== ജനനം, ബാല്യം ===
ചൈനയിലെ ഹൊനാന്‍ പ്രവിശ്യയിലെ ചിന്‍-ലി-യൂ എന്ന ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. ക്രിസ്തുവര്‍ഷം 602/603-ലാണ്‌ ജനനം എന്നാണ്‌ കരുതുന്നത്. പ്രശസ്തമായ പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പിതാവായ ഹ്യൂയും മുത്തച്ഛനായ കോങ്ങും അന്നാട്ടില്‍ ആദരിക്കപ്പെട്ടിരുന്ന പണ്ഡിതന്മാരായിരുന്നു. ഹ്യൂയിയുടെ നാലു പുത്രന്മാരില്‍ ഇളയവനാണ്‌ ത്സാങ്. മൂത്തസഹോദരന്‍ ബുദ്ധമതപണ്ഡിതനായിരുന്നു. അദ്ദേഹം ലൊയാങ്ങിലെ ബുദ്ധവിഹാരത്തിലായിരുന്നു താമസിച്ചിരുന്നത്. ത്സാങ്ങിന്‌ ബുദ്ധമതതത്വചിന്തയിലുള്ള താല്പര്യം അറിഞ്ഞ സഹോദരന്‍ അദ്ദേഹത്തെ ഇടക്ക് ലോയാങ്ങിലെ ആശ്രമത്തില്‍ കൊണ്ടുപോകുകയും ത്സാങ്ങിന്‌ ധാരാളം വായിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു.
=== ഭിക്ഷാടനം ===
ത്സാങ്ങിന്റെ ത്യാഗസന്നദ്ധതയും ശീലവും മനസ്സിലാക്കി ഭിക്ഷുക്കള്‍ അദ്ദേഹത്തെ പ്രായം തികയുന്നതിനു മുന്നേ തന്നെ ഭിക്ഷാ പട്ടം നല്‍കാനായി തിരഞ്ഞെടുത്തു. അദ്ദേഹം ചൈനയിലെ പ്രമുഖ ബുദ്ധവിഹാരങ്ങളിലെല്ലാം താമസിച്ച്, പ്രമുഖ ആചാര്യന്മാരുടെ ശിഷ്യത്വം സീകരിച്ചു. മിക്കവാറും ബുദ്ധമതഗ്രന്ഥങ്ങള്‍ എല്ലാം അദ്ദേഹം പഠിച്ചു. താമസിയാതെ അദ്ദേഹം പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും നടത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് ചൈന മുഴുവനും അറിയാന്‍ തുടങ്ങി.
 
അക്കാലത്ത് ചൈനയില്‍ പ്രചരിച്ചിരുന്ന ബുദ്ധമതഗ്രന്ഥങ്ങളില്‍ മിക്കവയിലും പല തെറ്റുകളും കടന്നുകൂടിയിരുന്നു. പല പണ്ഡിതരും അവരുടേതായ വ്യാഖ്യാനങ്ങള്‍ നടത്തുകയും ആശയങ്ങള്‍ വളച്ചൊടിക്കുകയും ചെയ്തിരുന്നു. ത്സാങ്ങിനുണ്ടായ പല സംശയങ്ങളും തീര്‍ത്തു കൊടുക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ക്കോ അന്നത്തെ ആചാര്യന്മാര്‍ക്കോ ആയില്ല. പലരും ചേരി തിരിഞ്ഞ് തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാനും, ഗ്രന്ഥങ്ങളിലെ തെറ്റുകള്‍ പരിഹരിക്കാനും ബുദ്ധമത തത്വങ്ങള്‍ക്ക് ദേശഭേദാതിതമായ ഏകീകൃത രൂപം ഉണ്ടാക്കുവാനും അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ബുദ്ധഗ്രന്ഥങ്ങളുടെ മൂലരൂപം ഭാരതത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബുദ്ധമതതത്വങ്ങളുടെ അനര്‍ഘമായ സ്വഭാവ വൈശിഷ്ട്യം പില്‍ക്കാല തലമുറക്ക് നഷ്ടപ്പെടാതിരിക്കാനായി അതിന്റെ പാവനത്വം കാത്തുസൂക്ഷിക്കേണ്ടത് അദ്ദേഹം തന്റെ കടമയായി കരുതുകയും ബുദ്ധദേവന്റെ നാട്ടിലേക്ക് യാത്ര ചെയ്യുവാനും ഗ്രന്ഥങ്ങള്‍ കണ്ടെത്തി പകര്‍പ്പ് ഉണ്ടാക്കുവാനും അദ്ദേഹം തീരുമാനിച്ചു
=== ഭാരതത്തില്‍ ===
[[Imageചിത്രം:harshavardhana.jpg|thumb|400px|left|[[ഹര്‍ഷവര്‍ദ്ധനന്‍]] [[ചൈന|ചൈനീസ്]] സഞ്ചാരിയായ [[ഷ്വാന്‍ ത്സാങ് |ഹുയാന്‍ സാങ്ങിനെ]] [[നളന്ദ|നളന്ദയില്‍]] വെച്ച് സ്വീകരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്ള ചുമര് ചിത്രം]]
അദ്ദേഹത്തിന്റെ 26-)ം വയസ്സിലാണ്‌ അദ്ദേഹം ഭാരതത്തിലേക്ക് യാത്ര തിരിച്ചത്. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തയിലൂടെയാണ്‌ അദ്ദേഹം ഭാരതത്തിലേക്ക് യാത്ര ചെയ്തത്. അക്കാലത്ത് ബുദ്ധമതമായിരുന്ന് അവിടങ്ങളില്‍ പ്രചരിച്ചിരുന്നത്. നഗരഹാരം, പുരുഷപുരം (പെഷവാര്‍), ഗാന്ധാരം (കാണ്ഡഹാര്‍), തക്ഷശില, സിംഹപുരം എന്നിവടങ്ങളിലുള്ള ബുദ്ധവിഹാരങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അതിനുശേഷം അദ്ദേഹം കാശ്മീരിലെത്തി. കാശ്മീര്‍ രാജാവ് അദ്ദേത്തിന്‌ ഹൃദ്യമായ സ്വീകരണമാണ്‌ നല്‍കിയത്. രണ്ടുവര്‍ഷം കാശ്മീരില്‍ ചിലവിട്ട പ്രധാന ശാസ്ത്രഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയ ശേഷം അദ്ദേഹം ദക്ഷിണ ദേശത്തിലേക്ക് യാത്രതിരിച്ചു. ജലന്ധരം (ജലന്ദര്‍), മഥുര, ബ്രഹ്മപുരം, അഹിക്ഷേത്രം എന്നിവടങ്ങളിലെ പ്രധാന ബുദ്ധവിഹാരങ്ങളില്‍ അദ്ദേഹം താമസിച്ചു പഠിച്ചു. അതിനുശേഷം അദ്ദേഹം കാനൂജിലെത്തി. ഹര്‍ഷവര്‍ദ്ധനായിരുന്നു അന്ന് കാനൂജിലെ ചക്രവര്‍ത്തി. തുടര്‍ന്ന് അയോദ്ധ്യ, കൗശംബി, വൈശാഖം, ശ്രാവസ്തി, കപിലവസ്തു, കാശി, മഗധ, ഗയ തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
 
=== നളന്ദയില്‍ ===
{{main|നളന്ദ}}
ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാപീഠമായിരുന്നു നളന്ദ വിശ്വ-വിദ്യാലയം. പതിനായിരത്തില്‍ പരം ഭിക്ഷുക്കള്‍ അവിടെ താമസിച്ച് പഠനം നടത്തിയിരുന്നു. നിരവധി വിദേശികളും വിദ്യാര്‍ത്ഥികളായിരുന്നു. എല്ലാ ശാസ്ത്രശാഖകളും പഠിപ്പിച്ചിരുന്ന നളന്ദയില്‍ അതിനുതക്കതായ കെട്ടിടങ്ങളും താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയിരുന്നു. ലോകപ്രസിദ്ധരായിരുന്ന അദ്ധ്യപകര്‍ അവിടെ ജോലിചെയ്തിരുന്നു. ബുദ്ധമതത്തിലെ പതിനെട്ട് ശാഖകളും പഠിപ്പിച്ചിരുന്നു. ശിലാദിത്യനായിരുന്നു പ്രധാന ആചാര്യന്‍. അപാര പാണ്ഡിത്യമുള്ള അദ്ദേഹം ത്സാങ്ങിനെ ശിഷ്യനായി സ്വീകരിച്ചു. ബുദ്ധമതത്തിലെ ശാസ്ത്രങ്ങള്‍ മാത്രമല്ല ബ്രാഹ്മണരുടെ വേദഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടി. ഉപനിഷത്തുക്കള്‍ ഹൃദിസ്ഥമാക്കി. യോഗസൂത്രം, ന്യായാനുസാരശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭാഷാശാസ്ത്രം, പ്രാണ്യാമൂല്യശാസ്ത്രം, ഷഡ്‌പദാഭികോശം, വ്യാകരണം. എന്നീ മേഖലകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. ചുരുക്കത്തില്‍ എല്ലാ ഭാരതീയദര്‍ശനങ്ങളില്‍ അദ്ദേഹം നല്ല പാണ്ഡിത്യം കൈവരിച്ചു
 
=== മടക്കം ===
ചൈനയിലേക്ക് മദ്ധ്യേഷ്യ വഴിയുള്ള കരമാര്‍ഗമാണ് മടക്കയാത്രക്ക് ഷ്വാന്‍ സാങ് തെരഞ്ഞെടുത്തത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും, ചന്ദനത്തിലും തീര്‍ത്ത ബുദ്ധപ്രതിമകള്‍ 600-ലധികം ഗ്രന്ഥങ്ങള്‍ തുടങ്ങിയവ 20 കുതിരകളുടെ പുറത്തേറ്റിയായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര. [[സിന്ധൂനദി]] കടക്കുമ്പോഴുണ്ടായ ഒരു അപകടത്തില്‍പ്പെട്ട് ഇവയില്‍ അമ്പതോളം ഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടു. ഷ്വാന്‍ സാങ്ങ് തന്റെ ശിഷ്ടജീവിതം മുഴുവന്‍ ഈ ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ നിന്ന്‌ ചൈനീസ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിനായി ചെലവഴിച്ചു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=105-106|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
== ആധാരസൂചിക ==
<references/>
{{കേരളത്തില്‍ വന്ന സഞ്ചാരികള്‍}}
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്