"എടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:EdakkalCaveCarving.jpg|thumb|right|ഇടക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങള്‍]]
[[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലെ ഒരു ഗ്രാമമാണ് '''ഇടക്കല്‍''' (ഇടയ്ക്കല്‍). വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ [[അമ്പുകുത്തി മല]] ഇടക്കലില്‍ ആണ് സ്ഥിതിചെയ്യുന്നത്. പ്രാചീന കാലത്തെ [[നവീന ശിലായുഗം|നവീന ശിലായുഗ]] കാലഘട്ടത്തിലെ ഗുഹകള്‍ ഈ മലയിലുണ്ട്. ക്രിസ്തുവിനു പിന്‍പ് 8,000 വര്‍ഷത്തോളം ഈ ഗുഹകളിലെ ചുമര്‍ ചിത്രങ്ങള്‍ക്ക് പ്രായമുണ്ട്. കല്ലില്‍ കൊത്തിയാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് ഈ ഗുഹകള്‍. ഗുഹകള്‍ സന്ദര്‍ശിക്കുവാനായി ഇടക്കലില്‍ ഇറങ്ങി ഏകദേശം 1 കിലോമീറ്റര്‍ കാല്‍ നടയായി മല കയറണം. പ്രകൃതി നിര്‍മ്മിതമായ മൂന്നു മലകള്‍ ഇവിടെയുണ്ട്.
 
[[കല്‍‌പറ്റ]]യില്‍ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഇത് ഭൂമിശാസ്ത്രപരമായി ഒരു ഗുഹ അല്ല. <ref>India Antiquary (Vol.XXX, page - 410)</ref> <ref>District Gazetteer, Kozhikode</ref> മറിച്ച്, മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളില്‍ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേല്‍ക്കൂര തീര്‍ത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ. പാറയില്‍ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും ചിത്രങ്ങള്‍ ശിലായുഗത്തില്‍ സാംസ്കാരികമായി വളരെ ഉയര്‍ന്ന ഒരു ജനതതി ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവാണ്. കേരളത്തിലെ ചരിത്ര, പുരാവസ്തു ഗവേഷകര്‍ക്ക് ഇത് ഒരു നിധിയാണ്.
 
പല കാലഘട്ടങ്ങളിലായി ആണ് [[ഇടക്കല്‍ ഗുഹ]]കളില്‍ ഗുഹാചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരന്‍ തന്റെ നായാട്ടുകള്‍ക്ക് ഇടയ്ക്കാണ് ഈ ഗുഹകള്‍ കണ്ടെത്തിയത്.
 
* ഏറ്റവും അടുത്തുള്ള പട്ടണം [[സുല്‍ത്താന്‍ ബത്തേരി]] ആണ് - 12 കിലോമീറ്റര്‍ അകലെ.
* അടുത്തുള്ള ചെറിയ പട്ടണം [[അമ്പലവയല്‍]] - 4 കി.മീ അകലെ.
 
== പരിസ്ഥിതി ഭീഷണി ==
 
മലയിലെ പാറപൊട്ടിക്കല്‍ ഇടയ്ക്കലിന്റെ പരിസ്ഥിതിക്കും പുരാതന ചരിത്രാവശിഷ്ടങ്ങള്‍ക്കും ഒരു ഭീഷണിയാണ്. ലൈസന്‍സ് ഉള്ള 3 ക്വാറികളേ ഇടയ്ക്കലില്‍ ഉള്ളൂ എങ്കിലും അനധികൃതമായി 50-ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു.
വരി 17:
[[അമ്പുകുത്തി മല]]
 
== കൂടുതല്‍ വായനയ്ക്ക് ==
*[http://www.edakkal.com/ ഇടക്കല്‍ ഗുഹകള്‍]
*[http://nssmembersforum.proboards28.com/index.cgi?board=archaeology&action=display&thread=1155132121 ഇടക്കലിലെ പരിസ്ഥിതി നാശം]
*[http://www.wyd.kerala.gov.in/places.htm വയനാട് - കേരള സര്‍ക്കാര്‍ വെബ് വിലാസം]
 
== അനുബന്ധം ==
<references />
 
"https://ml.wikipedia.org/wiki/എടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്