"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: uk:Вологість повітря)
(ചെ.) (Robot: Cosmetic changes)
[[Imageചിത്രം:Umidaderelativa.jpg|right|thumb|200px|ഹൈഗ്രോമീറ്റര്‍]]
[[ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തിലെ]] [[നീരാവി|നീരാവിയുടെ]] അഥവാ ഈര്‍പ്പത്തിന്റെ അളവാണ്‌ ആര്‍ദ്രത (ഇംഗ്ലീഷ്: Humidity). സൈക്രോമീറ്റര്‍ അഥവാ [[ഹൈഗ്രോമീറ്റര്‍]] ഉപയോഗിച്ചാണ്‌ ആര്‍ദ്രത അളക്കുന്നത്.
 
== ആപേക്ഷിക ആര്‍ദ്രത ==
ആര്‍ദ്രതയെ വിശേഷിപ്പിക്കുവാന്‍ കാലാവസ്ഥാ പ്രവചനങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന ഏകകം റിലേറ്റീവ് ഹ്യുമിഡിറ്റി അഥവാ ആപേക്ഷിക ആര്‍ദ്രത എന്നതാണ്. ഒരു പ്രത്യേക താപനിലയില്‍ അന്തരീക്ഷവായുവിന് ഉള്‍ക്കൊള്ളാനാവുന്ന നീരാവിയുടെ അളവ് ശതമാന രീതിയില്‍ വിവക്ഷിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
 
മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ നിന്നു നോക്കുകയാണെങ്കില്‍, 15 ഗ്രാം നീരാവി ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്‌ എന്നിരിക്കട്ടെ. ഇപ്പോഴത്തെ താപനില 17.5 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവ്‌ ഹ്യുമിഡിറ്റി 100%. അതേ ആര്‍ദ്രതയില്‍ (15 g/cub.metre) താപനില 25 ഡിഗ്രിയാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവി ഹ്യുമിഡിറ്റി 65% ഉം താപനില 30 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ റിലേറ്റീവി ഹ്യുമിഡിറ്റി 50% ഉം ആണ്‌ എന്നുപറയാം. ചുരുക്കത്തില്‍, 30 ഡിഗ്രിസെല്‍ഷ്യസിലെ 60% റിലേറ്റീവി ഹ്യുമിഡിറ്റിയും 50 ഡിഗ്രിസെല്‍‌ഷ്യസിലെ 60% റിലേറ്റീവ് ഹ്യുമിഡിറ്റിയും ഒരേ അളവ് നീരാവിയെ അല്ല പ്രതിനിധീകരിക്കുന്നത്.
 
അന്തരീക്ഷവായുവിന്റെ താപനില കുറയുന്തോറും അതിലടങ്ങിയിരിക്കുന്ന ഈര്‍പ്പത്തിന്റെ അളവും കുറയും. അതുകൊണ്ടാണ്‌ തണുപ്പുകാലാവസ്ഥയില്‍ വായു വരണ്ടതായും നമ്മുടെ ചര്‍മ്മം അതോടൊപ്പം വരളുന്നതായും തോന്നുന്നത്‌. ഫ്രിഡ്ജുകളിലെ വളരെ കുറഞ്ഞ ഊഷ്മാവില്‍ ആര്‍ദ്രത വളരെ കുറവായിരിക്കും. അതുകൊണ്ട് ഫ്രിഡ്ജുകളില്‍ തുറന്നുവച്ചിരിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വളരെ വേഗത്തില്‍‍ ജലാംശം ഫ്രിഡ്ജിലെ വായുവിലേക്ക് മാറ്റപ്പെടും. അതിനാലാണ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അവ ചുളിഞ്ഞുണങ്ങി പോകുന്നത്.. അതിനാല്‍ പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ഫ്രിഡ്ജുകളില്‍ വയ്ക്കുന്നതിനു മുമ്പ് പ്ലാസ്റ്റിക് ബാഗുകളിലാക്കി വയ്ക്കേണ്ടതാണ്.
 
== ബാഷ്പീകരണം ==
ജലം നീരാവിയായി മാറുന്നതിന്റെ (ബാഷ്പീകരണം) വേഗത, അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ആപേക്ഷിക ആര്‍ദ്രത കൂടിയിരിക്കുന്ന അവസരങ്ങളില്‍ ബാഷ്പീകരണത്തിന്റെ തോതും കുറവായിരിക്കും. അതുകൊണ്ടാണ്‌ ആര്‍ദ്രത കൂടിയിരിക്കുന്ന ദിവസങ്ങളില്‍ അലക്കിയ തുണികള്‍ ഉണങ്ങാന്‍ വളരെയേറെ സമയം എടുക്കുന്നത്‌. മഴക്കാലത്ത്‌ തുണികള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നതിന്റെ പിന്നിലെ കാരണവും വായുവിലെ ഈ ഉയര്‍ന്ന ആര്‍ദ്രത തന്നെ.
=== വിയര്‍പ്പ് ===
മനുഷ്യരില്‍ ശരീര താപനില നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിക്കുന്ന ഒരു പ്രക്രിയയാണല്ലോ വിയര്‍പ്പ്‌ എന്നത്‌. ശരീരത്തില്‍നിന്നും ജലം (വിയര്‍പ്പ്‌) ബാഷ്പമായിപ്പോകുമ്പോള്‍, ശരീരം തണുക്കുന്നു. എന്നാല്‍ ഹ്യുമിഡിറ്റി കൂടിയിരിക്കുന്ന ദിവസങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിയര്‍പ്പ്‌ അന്തരീക്ഷത്തിലേക്ക്‌ ആവിയായി മാറുന്നതിന്‌ താമസം നേരിടുന്നു. അപ്പോള്‍ നാം "വിയര്‍ത്തൊഴുകുന്നു". അതുകൊണ്ടാണ്‌ താരതമ്യേന എല്ലാ സീസണിലും ഹ്യുമിഡിറ്റി കൂടുതലായികാണപ്പെടുന്ന കേരളത്തില്‍ വിയര്‍ത്തൊഴുകലും, പുഴുകലും സാധാരണമായിരിക്കുന്നത്‌. എന്നാല്‍ സാധാരണ ദിവസങ്ങളില്‍ അന്തരീക്ഷ ആര്‍ദ്രത വളരെ കുറഞ്ഞിരിക്കുന്ന ഗള്‍ഫ്‌ നാടുകളിലും, കടലില്‍നിന്നും അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലും, ഹരിതാഭകുറഞ്ഞ പ്രദേശങ്ങളിലും, വിയര്‍ത്തൊഴുകുന്നില്ല എന്നാണ് നമുക്കു തോന്നുന്നത്‌. ഈ അവരസരത്തിലും വിയര്‍പ്പ്‌ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്‌, എന്നാല്‍ അത്‌ അതേ തോതില്‍ത്തന്നെ അന്തരീക്ഷത്തിലേക്ക്‌ ആവിയായിപ്പോകുന്നതിനാല്‍ നാം അറിയുന്നില്ല എന്നുമാത്രം.
 
== ഡ്യൂ പോയിന്റ് ==
 
അന്തരിക്ഷവായുവിലെ ജലബാഷ്പം ഘനീഭവിക്കുന്ന താപനിലയെ ഡ്യൂ പോയിന്റ് (dew point) എന്നു പറയുന്നു. അന്തരീക്ഷ താപനിലയും, ആര്‍ദ്രതയും ഡ്യൂപോയിന്റും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഡ്യൂപോയിന്റ് അന്തരീക്ഷതാപനിലയ്ക്കു സമമാകുന്ന അവസ്ഥയില്‍ ഹ്യുമിഡിറ്റി 100% ആയിരിക്കും. ഡ്യൂ പോയിന്റിനേക്കാള്‍ താഴെ താപനിലയുള്ള ഒരു വസ്തുവിന്റെ പ്രതലത്തിലേക്ക് അന്തരീക്ഷവായുവിലെ ബാഷ്പം ഘനീഭവിച്ച് ജലമായി മാറും. അതുകൊണ്ടാണ് ഫ്രിഡ്ജില്‍നിന്നും പുറത്തേക്കെടുക്കുന്ന പാത്രങ്ങളിലും ശീതളപാനീയ കുപ്പികളിലും മറ്റും ജലകണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
=== തുഷാരം ===
പുലര്‍കാലങ്ങളില്‍ പുല്‍ക്കൊടികളിലും ഇലകളിലും ചെറിയ ജലകങ്ങങ്ങള്‍ രൂപപ്പെടുന്നതായി കാണാം. ഇതാണ് തുഷാരം. പുലര്‍ച്ചയോടടുത്ത സമയങ്ങളില്‍ അന്തരീക്ഷവായുവിന്റെ താപനില കുറഞ്ഞുവരും. ഈ അവസരത്തില്‍ സ്വാഭാവികമായും, അപ്പോഴത്തെ താപനിലയില്‍ വായുവിന് ഉള്‍ക്കൊള്ളാനാവുന്നതിലും അധികമുള്ള ജലബാഷ്പം, ഇലകളിലും പുല്‍ക്കൊടികളിലും മറ്റും ജലകണങ്ങളായി ഘനീഭവിക്കപ്പെടുന്നു. ഇങ്ങനെയാണ് തുഷാരകണങ്ങള്‍ രൂപപ്പെടുന്നത്.
 
 
{{അപൂര്‍ണ്ണം}}
[[Category:കാലാവസ്ഥ]]
[[Category:ഭൂമിശാസ്ത്രം]]
 
{{Link FA|de}}
 
[[Categoryവര്‍ഗ്ഗം:കാലാവസ്ഥ]]
[[Categoryവര്‍ഗ്ഗം:ഭൂമിശാസ്ത്രം]]
 
[[ar:رطوبة]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/386586" എന്ന താളിൽനിന്ന് ശേഖരിച്ചത്