"വ്രതം (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 2:
മനസ്സ് ദുഷിച്ച ചിന്തകള്‍ക്ക് വശംവദമായി ദുര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി [[മനസ്സ്]], വാക്ക്,ശരീരം എന്നിവയാല്‍ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്വവും ഇതില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാല്‍ ശരീരത്തിലെ ദഹനേന്ദ്രിയങ്ങള്‍ക്ക് അല്‍പ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം. വ്രതങ്ങളില്‍ [[ഏകാദശി]], [[ഷഷ്ടി]], [[പ്രദോഷം]], [[അമാവാസി]], [[പൌര്‍ണ്ണമി]] എന്നിങ്ങനെ പലതുണ്ട്.സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങള്‍ ഒരു ശീലമാക്കിയാല്‍ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം.
 
== വ്രതങ്ങള്‍ ==
=== ഏകാദശി ===
ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനള്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദര്‍ശനം ഇവ നടത്തി ദ്വാദശിനാള്‍ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം.
 
=== ഷഷ്ടിവ്രതം ===
സന്താനശ്രേയസ്സിനും സുബ്രമണ്യപ്രീതിക്കും അനുഷ്ടിക്കുന്ന വ്രതം. ഉദയാല്പരം ആറു നാഴികയുള്ള വെളുത്ത ഷഷ്ടിയാണ് വ്രതം. കന്നിയിലെ ഹലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, വ്രുശ്ചികത്തിലെ വെളുത്തഷഷ്ടി, ധനുവിലെ ചമ്പാഷഷ്ടി, കുംഭത്തിലെ കറുത്തഷഷ്ടി മുഖ്യം.
 
=== പ്രദോഷം ===
ത്രയോദശിതിഥിയാണ് പ്രദോഷമെന്നു അറിയപ്പെടുന്നത്. അതില്‍ അസ്തമയത്തിനു തൊട്ടുപിമ്പുള്ള വേളയാണ് പ്രദോഷസമയം. [[പരമശിവന്‍|ശിവപ്രീതിക്കായി]] അനുഷ്ടിക്കുന്ന വ്രതമാണ്. പ്രാതസ്നാനശേഷം ശുഭവസ്ത്രം, ഭസ്മലേപനം, രുദ്രാക്ഷമാല ഇവ ധരിച്ച് നമഃശിവായ മന്ത്രജപവും ഉപവാസവുമായി കഴിയുന്നു.
 
=== അമാവാസി ===
പിതൃപ്രീതിക്കു-സമ്പത്ത്,ആരോഗ്യം,സന്താനപുഷ്ടി ഇവയും ഫലം.രാവിലെ പുണ്യതീര്‍ത്ഥസ്നാനം, പിതൃബലി സമര്‍പ്പനം, ഒരിക്കലൂണ് ഇവ വേണം.
 
=== പൌര്‍ണ്ണമി ===
[[ദേവി|ദേവീപ്രീതിക്കു]] വേണ്ടി ഒരിക്കലൂണ്, പുലര്‍ച്ചെ കുളി, ക്ഷേത്രദര്‍ശനം എന്നിവ പ്രധാനം.
 
== തിങ്കളാഴ്ചവ്രതം ==
ഭര്‍ത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകള്‍ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് [[തിങ്കളാഴ്ചവ്രതം]].
== ഇതു കൂടി കാണുക ==
*[[നോമ്പ്]]
*[[നൊയമ്പ്]]
== അവലംബം ==
*Ref; Collection of Rituals by Dr.K.Aravindakshan
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഹൈന്ദവം]]
"https://ml.wikipedia.org/wiki/വ്രതം_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്