"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
മറ്റ് ഊര്‍ജ്ജരൂപങ്ങളെ [[വൈദ്യുതോര്‍ജ്ജം|വൈദ്യുതോര്‍ജ്ജമായി]] മാറ്റുന്ന പ്രക്രിയയെയാണ്‌ '''വൈദ്യുതോല്പാദനം ''' എന്നു പറയുന്നത്. വ്യാവസായികമായി [[യാന്ത്രികോര്‍ജ്ജം|യാന്ത്രികോര്‍ജ്ജത്തെയാണ്]] (Mechanical Energy) [[വിദ്യുച്ഛക്തി|വിദ്യുച്ഛക്തിയായി]] മറ്റുന്നത്. ഇതിന് [[വൈദ്യുത ജനിത്രം]] (Electrical Generator) എന്ന [[യന്ത്രം]] ഉപയോഗിക്കുന്നു.
== ഉല്പാദന സ്രോതസ്സുകള്‍ ==
[[Imageചിത്രം:Parque eólico La Muela.jpg|thumb|180px|right|[[കാറ്റ്]] ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പികാന്‍ ഉപയോഗിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍]]
[[Imageചിത്രം:Dreischluchtendamm hauptwall 2006.jpg|180px|thumb|ചൈനയിലെ ഒരു ജലവൈദ്യുത പദ്ധതി]]
[[Imageചിത്രം:Susquehanna steam electric station.jpg|thumb|180px|ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വൈദ്യുതി നിലയം]]
നിരവധി സ്രോതസ്സുകളില്‍ നിന്ന് [[വൈദ്യുതി]] ഉല്‍പ്പാദിപ്പിക്കാമെങ്കിലും, വന്‍ തോതില്‍, വാണിജ്യാടിസ്ഥനത്തില്‍ ഉല്പ്പാ‍ദിപ്പിക്കുന്നത് ചുരുങ്ങിയ ചില സ്രോതസ്സുകളില്‍ നിന്നു മാത്രമാണ്. അവയെ, രണ്ടായിത്തരം തിരിക്കാം:
 
1. '''പരമ്പരാഗതസ്രോതസ്സുകള്‍‍ (Conventional Sources)'''
ജലപ്രവാഹം, [[ജൈവ-ഖനിജ ഇന്ധനം|ജൈവ-ഖനിജ ഇന്ധനങ്ങള്‍]] (Fossil fuels), [[ആണവോര്‍ജം]] തുടങ്ങിയവയാണ് പരമ്പരാഗതസ്രോതസ്സുകളായി പരിഗണിക്കുന്നത്. ഭൂമിയില്‍
ഖനിജ ഇന്ധനങ്ങളുടെയും ആണവവസ്തുക്കളുടേയും ശേഖരം പരിമിതമാണ്. ജലസ്രോതസ്സുകള്‍, അനശ്വരമാണെങ്കിലും, അവയുടെ മൊത്തം ലഭ്യത പരിമിതമാണ്. പ്രദേശികഭൂപ്രകൃതിയ്കനുസരിച്ച്, ഏറ്റക്കുറച്ചിലുകളുമുണ്ട്. ജൈവശാസ്ത്രപരമായും പ്രകൃതിശാസ്ത്രപരവും ആയ കാരണങ്ങള്‍ കൊണ്ട് ജലോര്‍ജ്ജസ്രോതസ്സുകളീല്‍ നിന്നുള്ള വൈദ്യുതോല്പാദനത്തിന് ശക്തമായ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട്, ലോകത്തില്‍ വര്‍ധിച്ചുവരുന്ന വരുന്ന ഊര്‍ജ്ജാവശ്യം ഭാഗികയാമിമാത്രമേ ജലസ്രോതസ്സുകള്‍ക്ക് നിറവേറ്റാനാവൂ. ഖനിജേന്ധനങ്ങളുടെ ലഭ്യതയെക്കുറിച്ച്, നിരവധി മതിപ്പുകണക്കുകള്‍ ലഭ്യമാണ്. ഇപ്പൊഴത്തെ ഉപഭോഗത്തോതില്‍, എണ്ണയും പ്രകൃതിവാതകവും 50 കൊല്ലത്തേക്കു മാത്രമേ തികയൂ. ചില രാജ്യങ്ങളില്‍, 2200 എ.ഡി. യോടെ കല്‍ക്കരി ക്ഷാമം ഉണ്ടായേക്കാം. ആണവേന്ധനങ്ങള്‍ അടുത്ത നൂറ്റാണ്ടു മധ്യമാകുമ്പോള്‍ തീര്‍ന്നു പോകും. എന്നാല്‍, ഈ കണക്കുകള്‍ എല്ലാം പൂര്‍ണ്ണമായും വിശ്വസിക്കാനാവില്ല. ഖനിജേന്ധനങ്ങളില്‍ നിന്ന്‍ വൈദ്യുതിയുല്പാദിപ്പിക്കുന്നത് അവ കത്തിച്ചുണ്ടാവുന്ന താപോര്‍ജ്ജം ആദ്യം യാന്ത്രികോര്‍ജ്ജമായും തുടര്‍ന്നത് വൈദ്യുതജനിത്രം ഉപയോഗിച്ച്, വൈദ്യുതോര്‍ജ്ജമാക്കി മാറ്റിയുമാണ്. ഈ പ്രക്രീയയിലെ താപ-യാന്ത്രിക പരിവര്‍ത്തനം ക്ഷമത (ദക്ഷത, Efficiency) കുറഞ്ഞ ഒരു പ്രവൃത്തിയാണ്. ഇതുവരെ, വലിയ യന്ത്രങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ദക്ഷത 40% മാത്രമാണ്. ചെറിയ യന്ത്രങ്ങളുടെ ദക്ഷത അതിലും വളരെക്കുറയും.
 
2. '''അപാരമ്പര്യസ്രോതസ്സുകള്‍ (Non Conventional Sources)'''
വരി 16:
 
== ഉല്പാദന സങ്കേതങ്ങള്‍ ==
[[ഇലച്ചക്ക്രം]] (Turbine) ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രം ഉപയോഗിച്ചാണ് പാരമ്പര്യസ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. ജലപ്രവാഹം ഇലച്ചക്ക്രങ്ങളില്‍ നേരിട്ട് പതിപ്പിച്ചോ, ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കിയ [[നീരാവി]], അല്ലെങ്കില്‍ ആണവോര്‍ജ്ജതില്‍ നിന്നുല്പ്പദിപ്പിച്ച നീരാവി കടത്തിവിട്ടോ, ഇലച്ചക്ക്രങ്ങള്‍ കറക്കുന്നു. ഇലച്ചക്ക്രങ്ങള്‍, അവയോട് ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രത്തിലെ [[കാന്തം|കാന്തങ്ങളെ]] കറക്കുന്നു. കാന്തങ്ങള്‍, അവയുടെ സമീപത്ത് ഉറപ്പിച്ചിട്ടുള്ള വൈദ്യുതക്കമ്പിച്ചുരുളുകളില്‍, [[ഫാരഡെ നിയമം]] അനുസരിച്ച്, [[വിദ്യുത്ച്ചാലകബലം]] (Electromotive Force) സൃഷ്ടിക്കുന്നു. പ്രസ്തുത ബലമാണ്, [[വൈദ്യുതപ്രവാഹം|വൈദ്യുത്പ്രവാഹത്തിനു]] കാരണമാകുന്നത്.
 
അപാരമ്പര്യസ്രോതസ്സുകളില്‍, സൗരോര്‍ജ്ജം, നേരിട്ട് നേര്‍ധാരാവൈദ്യുതിയാക്കാന്‍ (Direct Current Electricity) കഴിയും. ഇതിന് [[സൗരപ്രകാശവൈദ്യുത ഫലകം|സൗരപ്രകാശവൈദ്യുത ഫലകങ്ങള്‍]] (Solar PhotoVoltaic Panels) ഉപയോഗിക്കുന്നു. തിരമാലകളില്‍നിന്ന് ‍, നേരിട്ടോ അവചലിപ്പിക്കുന്ന ഒരു [[വായുയൂപം]] (Air Column) കൊണ്ടോ കറങ്ങുന്ന ഇലച്ചക്ക്രത്തോടു ഘടിപ്പിച്ച ജനിത്രമാണു വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. [[കാറ്റാടിയന്ത്രം|കാറ്റാടിയോടു]] (Wind Mill) ഘടിപ്പിച്ച ജനിത്രം കറക്കിയാണ് കാറ്റില്‍നിന്നു വൈദ്യുതിയെടുക്കുന്നത്. ജൈവപിണ്ഡങ്ങള്‍ നേരിട്ടു കത്തിച്ചോ അല്ലങ്കില്‍ അവയില്‍നിന്നുണ്ടാവുന്ന വാതകങ്ങള്‍ കത്തിച്ചോ, നീരാവിയുണ്ടാക്കിയാണ് വൈദ്യുതിഉല്പ്പദിപ്പിക്കുന്നത്. ഭൗമ-സമുദ്ര താപങ്ങള്‍ ഉപയോഗിച്ചും നീരാവിയുണ്ടാക്കാന്‍ കഴിയും.
 
ലഭ്യതയുടെ അടിസ്ഥാനത്തില്‍, ഊര്‍ജ്ജസ്രോതസ്സുകളെ, നവീകരണക്ഷമമെന്നും (Renewable), ക്ഷരമെന്നും(Depletable/Non-Renewable) വകതിരിക്കാറുണ്ട്. ജലപ്രവാഹസ്രോതസ്സുകള്‍, സൗരോര്‍ജം, ഭൗമതാപം, കാറ്റ്, തിരമാലകള്‍, സമുദ്രതാപം‍, മുതലായവ നവീകരണക്ഷമമായ, വറ്റിപ്പോകാത്ത, ഉറവകളാണ്; എന്നാല്‍, ഖനിജ ഇന്ധനങ്ങളായ കല്‍ക്കരി, ഖനിജഎണ്ണകള്‍ (Petroleum), പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്തോറും വറ്റിപ്പോകുന്ന, ക്ഷരസ്രോതസ്സുകളാണ്.
വരി 26:
 
== വൈദ്യുതോല്പാദനം, ലോകത്തില്‍ ==
[[Imageചിത്രം:Electricity production in the World.PNG|thumb|right|1980 മുതല്‍ 2005 വരെ ലോകത്തിലെ വൈദ്യുത ഉല്പാദനനിരക്ക്.]]
 
2004 ലെ കണക്ക് പ്രകാരം, ലോകത്താകമാനം ഉല്പാദിപ്പിച്ച വൈദ്യുതിയില്‍, ഏകദേശം 17% ജലവൈദ്യുതിയും, 66% താപവൈദ്യുതിയും, 16% ആണവ വൈദ്യുതിയും, ബാക്കി രണ്ടോളം ശതമാനം അപാരമ്പര്യസ്രോതസ്സുകളില്‍ നിന്നു ലഭിച്ച വൈദ്യുതിയുമായിരുന്നു.
വരി 37:
</ref>
 
== അവലംബം ==
<References/>
 
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്