"നാഗർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Nagercoil
(ചെ.) Robot: Cosmetic changes
വരി 22:
}}
'''നാഗര്‍കോവില്‍''' (நாகர்கோவில் എന്നു തമിഴില്‍)
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയായ [[കന്യാകുമാരി]] ജില്ലയുടെ ആസ്ഥാനമാണ്‌ നാഗര്‍കോവില്‍ നഗരം. 1956 വരെ [[നഗരവും]] [[കന്യാകുമാരി]] ജില്ലയും [[തിരു-കൊച്ചി]]യുടെ ഭാഗമായിരുന്നു. നഗരവും സമീപപ്രദേശങ്ങളും നാഞ്ചിനാട്‌ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. [[തിരുവിതാംകൂര്‍ | തിരുവിതാംകൂറിന്റെ]] നെല്‍കലവറ എന്ന് പ്രസിദ്ധമാണ്‌ നാഞ്ചിനാട്‌.
== ചരിത്രം ==
നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ നാഗക്ഷേത്രത്തില്‍ നിന്നുമാണ്‌ നാഗര്‍കോവിലിന്‌ ഈ പേര്‌ കിട്ടിയത്‌. ആദ്യകാലത്ത്‌ ഇതൊരു ജൈനക്ഷേത്രമായിരുന്നു. ഇപ്പോള്‍‍ പ്രധാന‍ ടൂറിസ്റ്റ്‌ കേന്ദ്രവും പ്രാദേശിക ഹിന്ദുക്കളുടെ ആരാധനാലയവുമാണ്‌ ഈ ക്ഷേത്രം.
നഗരത്തിന്റെ ആധുനികചരിത്രം [[തിരുവിതാംകൂര്‍ | തിരുവിതാംകൂറിന്റെ]] ചരിത്രവുമായ്‌ ബന്ധപ്പെട്ടു കിടക്കുന്നു. തിരുവിതാംകൂറിന്റെ മഹാരാജാവായ [[മാര്‍ത്താണ്ടവര്‍മ്മ]]യുടെ ഭരണകാലമാണ്‌ നഗരത്തിന്റെ പ്രതാപകാലം. തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനം നാഗര്‍കോവിലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള [[പത്മനാഭപുരം | പത്മനാഭപുരമായിരുന്നു]]. [[തിരുവനന്തപുരം | തിരുവനന്തപുരത്തേക്ക്‌]] പില്‍ക്കാലത്ത്‌ തലസ്ഥാനം മാറ്റിസ്ഥപിച്ചെങ്കിലും തിരുവനന്തപുരം കഴി‍ഞ്ഞാല്‍ [[തിരുവിതാംകൂര്‍| തിരുവിതാംകൂറിലെ]] രണ്ടാമത്തെ പ്രധാന നഗരമായിരുന്നു നാഗര്‍കോവില്‍.
വിദേശാധിപത്യശക്തികള്‍ നാഗര്‍കോവില്‍ നഗരത്തെ കോളനിവത്കരിക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടിട്ടുണ്ട്‌. നഗരത്തിന്‌ സമീപത്തുള്ള തുറമുഖ പട്ടണമായ [[കുളച്ചല്‍ | കുളച്ചലില്‍]] വച്ചു നടന്ന കുളച്ചല്‍ യുദ്ധത്തീല്‍ 1741-ഇല്‍ ഡിലനോയിയുടെ നേതൃത്വത്തില്‍ ഉള്ള ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യന്‍ കമ്പനിയെ [[മാര്‍ത്തണ്ടവര്‍മ്മ]]യുടെ പട പരാജയപ്പെടുത്തി.
ജലവിതരണം, ഗതാഗതം, വിദ്യാലയങ്ങള്‍, റോഡുകള്‍ എനീ രംഗങ്ങളില്‍ [[തിരുവിതാംകൂര്‍]] ഭരണകാലത്ത്‌ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‌ നഗരം നേടിയത്‌. അക്കാലത്ത്‌ [[ബ്രിട്ടീഷ്‌] രാജിന്‌ കീഴിലുള്ള "മാതൃകാ നാട്ടുരാജ്യം" ആയി [[തിരുവിതാംകൂര്‍]] അറിയപ്പെട്ടിരുന്നു,
1950-ലെ സംസ്ഥാന‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയ നിയമപ്രകാരം നഗരവും [[കന്യാകുമാരി]] ജില്ലയും [[തമിഴ് നാട് | തമിഴ്‌നാടിനോട്]]‌ കൂട്ടി ചേര്‍ക്കപ്പെട്ടു.
1980-കളില്‍ [[കൃസ്ത്യാനി]]കള്‍ക്കും [[ഹിന്ദു]]ക്കള്‍ക്കുമിടയില്‍ ചില കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ നാഗര്‍കോവില്‍ ശാന്തമാണ്.
== ഭൂമിശാസ്‌ത്രം ==
സമുദ്രനിരപ്പില്‍ നിന്നും 42 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.
== നഗരവും നഗരപ്രാന്തവും: ==
[[Imageചിത്രം:nagercoil7.jpg|thumb|260px|നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പശ്ചിമഘട്ടത്തിന്റെ നയനാഭിരാമമായ ദൃശ്യം കാണാം - വെട്ടൂര്‍ണിമഠത്തില്‍ നിന്നൊരു ദൃശ്യം.]]
നഗരം [[പശ്ചിമഘട്ടം | പശ്ചിമഘട്ടത്തോട്‌]] ചേര്‍ന്ന് കിടക്കുന്നതിനാല്‍ നഗരപ്രാന്തപ്രദേശങ്ങള്‍ പര്‍വ്വതങ്ങളാലും താഴ്‌വരകളാലും സമൃദ്ധമാണ്‌ പശ്ചിമഘട്ടമാണ്‌ നഗരത്തിന്റെ ജീവന്‍രേഖ. കുടിവെള്ളം, കാലാവസ്ഥ, ജലസേചനം, എന്നിവക്കെല്ലാം നഗരം പശ്ചിമഘട്ടത്തോട്‌ കടപ്പെട്ടിരിക്കുന്നു,
നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പശ്ചിമഘട്ടത്തിന്റെ അതിമനോഹരവും, നയനാഭിരാമവുമായ ദൃശ്യങ്ങള്‍ കാണാം. നഗരത്തിന്‌ കിഴക്കായി പശ്ചിമഘട്ടത്തില്‍ റബ്ബര്‍, കോഫീ, മഞ്ഞള്‍ തോട്ടങ്ങള്‍ ധാരാളമുണ്ട്‌. ഇവയില്‍ പലതും ബ്രിട്ടീഷുകാര്‍ വികസിപ്പിച്ചതാണ്‌. സിംപ്സോന്‍, ബാലമോര്‍ എന്നീ ബ്രിട്ടീഷ്‌ എസ്റ്റേറ്റുകളുടെ പേരുകള്‍ ഇന്നും നഗരത്തില്‍ പ്രബലമാണ്‌. ഇന്ന് ഈ എസ്റ്റേറ്റുകളില്‍ പലതും കേരളത്തിലെ ധനാഢ്യരായ മാപ്പിളമാര്‍ (സിറിയന്‍ കൃസ്ത്യാനികള്‍)-കൈക്കലാക്കിയിരിക്കുന്നു‌.
[[കന്യാകുമാരി]]യോട്‌ ചേര്‍ന്നുകിടക്കുന്ന നാഗര്‍കോവില്‍ നഗരത്തില്‍ വച്ചാണ്‌ [[കന്യാകുമാരി]]യില്‍ നിന്നും വരുന്ന റയില്‍പാത [[തിരുനെല്‍വേലി]] വഴി [[മധുര]]യിലേക്കും, [[തിരുവനന്തപുരം]] വഴി [[ കൊച്ചി]]യിലേക്കും തിരിയുന്നത്‌. [[ദക്ഷിണറെയില്‍വേ]]യിലെ ഒരു പ്രധാന ജംക്ഷനാണ്‌ നാഗര്‍കോവില്‍. എന്‍.എച്ച്‌. 47 വഴി [[തിരുവനന്തപുരം | തിരുവനന്തപുരത്ത്‌]] നിന്നും 65 കിലോമീറ്ററാണ്‌ നാഗര്‍കോവില്‍. [[തിരുനെല്‍വേലി]]യിലേക്ക് എന്‍.എച്ച്‌. 7 വഴി 80 കിലോമീറ്റര്‍ പോകണം.
 
== കാലാവസ്ഥ: ==
വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ്‌ നഗരത്തില്‍. വേനല്‍ക്കാലത്ത്‌ 33 ഡിഗ്രിവരെ താപനില എത്താറുണ്ട്‌. വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റും, തെക്കുപടിന്‍ഞ്ഞാറന്‍ കാലവര്‍ഷക്കാറ്റും നഗരത്തിന്‌ മഴ നല്‍കുന്നു. [[നീലഗിരി]] കഴിന്‍ഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന ജില്ലയാണ്‌ [[കന്യാകുമാരി]].
== ജനസംഖ്യ: ==
2.25 ലക്ഷമാണ്‌ നഗരപരിധിയീലെ ജനസംഖ്യ. നഗരപ്രാന്തമായ ചെറിയ ജില്ലയായ [[കന്യാകുമാരി]] 17 ലക്ഷം ജനസംഖ്യയുള്ളാതാണ്‌. [[ചെന്നൈ]] കഴിഞ്ഞാല്‍ [[തമിഴ് നാട് | തമിഴ്‌നാട്ടില്‍]] ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ജില്ലയാണ്‌ കന്യാകുമാരി. ജില്ലയുടെ തീരദേശഗ്രാമങ്ങളിലാണ്‌ ധാരാളം ജനസാന്ദ്രത കാണുന്നത്‌. [[പശ്ചിമഘട്ടം | പശ്ചിമഘട്ടത്തോട്‌]] ചേര്‍ന്നു കിടക്കുന്ന താഴ്‌വാര പ്രദേശങ്ങളില്‍ ജനസാന്ദ്രത കുറവാണ്‌.
== സംസ്കാരവും മതവും ==
[[തമിഴ്‌]], [[മലയാളം]], [[ഇംഗ്ലീഷ്‌]] എന്നീ ഭാഷകള്‍ നഗരത്തിലെ ജനങ്ങള്‍ സംസാരിക്കുന്നു. നഗരത്തിലെ എല്ലാ പ്രധാന വിദ്യാലയങ്ങളിലും ഈ മൂന്നു ഭാഷകളും അദ്ധ്യയന മാധ്യമങ്ങളാണ്‌.
നഗരത്തിലെ സംസ്കാരം [[കേരളം | കേരള]]സംസ്കാരത്തിന്റെയും [[തമിഴ്‌നാട്]]‌ സംസ്കാരത്തിന്റെയും മിശ്രിതമാണ്‌. [[കൃസ്ത്യന്‍]], [[മുസ്ലിം]], [[ഹിന്ദു]] മതവിഭാഗങ്ങള്‍ ഇവിടെയുണ്ട്‌.
[[ക്രിസ്ത്‌മസ്‌]], [[ഓണം]], മണ്ടയ്കാട്‌ ഭഗവതിയമ്മന്‍ ക്ഷേത്ര ഉത്സവം, [[കോല്ലങ്കോട്‌ തൂക്കം]], കോട്ടാര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ തിരുനാള്‍, തക്കല പീര്‍ മുഹമ്മദ്‌ തിരുനാള്‍, അയ്യാ വൈകുണ്ടര്‍ ഉത്സവം എന്നിവയാണ്‌ ജില്ലയിലെ പ്രധാന ആഘോഷങ്ങള്‍.
== യൂറോപ്യന്‍ മിഷണറിമാരുടെ സ്വാധീനം ==
വരി 53:
 
== പ്രാദേശിക സമ്പദ് വ്യവസ്ഥ ==
[[Imageചിത്രം:nagercoilaral.jpg|thumb|360px|നഗരപ്രാന്തമായ ആരല്‍‌വായ്മൊഴിയിലെ വിന്‍ഡ് മില്ലുകള്‍ നഗരം വിട്ട് തിരുനെല്‍‌വേലിയിലേക്ക് പോകുമ്പോള്‍ നയനസുഖം പകരുന്നു.]]
ഇന്ത്യന്‍ സ്പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐ.എസ്‌.ആര്‍.ഒ) യുടെ ലിക്വിട്‌ പ്രൊപ്പള്‍ഷന്‍ സിസ്റ്റംസ്‌ സെന്റര്‍(എല്‍.പി.എസ്‌.സി) നഗരത്തോട്‌ ചേര്‍ന്ന് മഹേന്ദ്രഗിരിയില്‍ സ്ഥിതി ചെയ്യുന്നും.
മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌ ലിമിറ്റഡ്‌ (ഐ.ആര്‍.ഇ) നഗരത്തിന്‌ സമീപം മണവാളക്കുറിച്ചിയില്‍ സ്ഥിതി ചെയ്യുന്നു,
വരി 61:
നഗരത്തിലെ എന്‍.ആര്‍.ഐ. കളും നഗരത്തിന്റെ സമ്പത്‌ വ്യവസ്ഥക്ക്‌ വന്‍സംഭാവന നല്‍കുന്നു.
== നഗരത്തിലെ പിന്‍‌കോഡുകള്‍ ==
ജി.പി.ഓ - 629001 <br />
കോട്ടാര്‍ - 629002 <br />
വെട്ടൂര്‍ണിമഠം - 629003 <br />
രാമന്‍പുതൂര്‍ - 629004 <br />
 
{{തമിഴ്‌നാട്}}
"https://ml.wikipedia.org/wiki/നാഗർകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്